»   » 100 കോടി ഗ്യാരന്റിയുള്ള 'ആക്ഷന്‍ ഹീറോ', ബോളിവുഡിന്റെ സ്വന്തം സല്ലു 53ന്റെ നിറവില്‍!

100 കോടി ഗ്യാരന്റിയുള്ള 'ആക്ഷന്‍ ഹീറോ', ബോളിവുഡിന്റെ സ്വന്തം സല്ലു 53ന്റെ നിറവില്‍!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയിലെ നമ്പര്‍ വണ്‍ താരങ്ങളിലൊരാളായ സല്‍മാന്‍ ഖാന്‍റെ 52ാം പിറന്നാളാണ് ബുധനാഴ്ച (27-12-2017). പിറന്നാള്‍ ആഘോഷിക്കുന്നതിനോടൊപ്പം സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നടന്‍, നിര്‍മ്മാതാവ്, അവതാരകന്‍ തുടങ്ങി വ്യത്യസ്ത റോളുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ ആക്ഷന്‍ ഹീറോ. ദേശീയ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വിഘ്‌നേഷിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയന്‍താര, സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലാവുന്നു!

സല്‍മാന്‍ ഖാന്‍ എന്ന നടനെ നായകനാക്കി സിനിമയെടുക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് നൂറു കോടിയെന്നത് നിശ്ചയമായും ലഭിക്കുന്ന കലക്ഷനാണ്. വിജയസാധ്യതയെക്കുറിച്ച് അല്‍പ്പം ലോലും ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങള്‍ തെളിയിക്കുന്നു. മുന്‍നിര താരങ്ങള്‍ക്കിടയില്‍ തന്‍റേതായ ഇടം നേടിയാണ് സല്ലു മുന്നേറുന്നത്.

ബോളിവുഡിലെ ആക്ഷന്‍ ഹീറോ

അമ്പത്തിമൂന്ന് വയസ്സായെങ്കിലും ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ യാതൊരു വിമുഖതയുമില്ലാത്ത താരമാണ് സല്‍മാന്‍ ഖാന്‍. ആക്ഷന്‍ റോളുകളില്‍ അദ്ദേഹത്തെ കാണാനാണ് ആരാധകര്‍ക്കും താല്‍പര്യം.

കലക്ഷനെക്കുറിച്ചോര്‍ത്ത് ഭയക്കേണ്ട

സല്ലുവിനെ നായകനാക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്ക് കലക്ഷനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. മിനിമം 100 കോടി ഗ്യാരന്‍റി ഉറപ്പു നല്‍കുന്ന താരമാണ് താനെന്ന് സല്‍മാന്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

മാതൃകാപുരുഷനെന്ന വിശേഷണം

ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് സല്‍മാന്‍ ഖാന്‍. സൂപ്പര്‍ തരപദവിയുണ്ടെങ്കിലും ആരാധകരോട് സൗമ്യമായി ഇടപെടുന്ന താരത്തെ മാതൃകാപുരുഷനായാണ് പലരും വിശേഷിപ്പിക്കുന്നത്.

ഇത്തവണത്തെ പിറന്നാളോഘോഷം

നിര്‍മ്മാതാവ് സജിദ് നടിവാലയ്ക്കും കുടുംബത്തിനുമൊപ്പമാണ് സല്ലു ഇത്തവണ പിറന്നാളോഘോഷിക്കുന്നത്. സല്‍മാന്‍റെ കുടുംബവും ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്.

കാത്തിരിക്കാന്‍ വയ്യ

ചച്ചുവിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നാണ് തന്‍റെ മക്കള്‍ പറയുന്നതെന്ന് സാജിദ് പറയുന്നു. സല്ലുവിന്‍റെ പിറന്നാള്‍ പ്രമാണിച്ച് അവരെല്ലാം അഞ്ച് മണിക്ക് എഴുന്നേറ്റിട്ടുണ്ട്. ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായുള്ള കാത്തിരിപ്പിലാണ് അവരെല്ലാവരുമെന്നും നിര്‍മ്മാതാവ് പറയുന്നു.

കുട്ടികളുടെ താരം

കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് സല്‍മാന്‍. കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സമീപനത്തില്‍ താന്‍ അത്ഭുതപ്പെട്ട് പോയിട്ടുണ്ടെന്നും നിര്‍മ്മാതാവ് പറയുന്നു.

English summary
Happy Birthday Salman Khan: Decoding why the superstar has become a brand in himself.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X