»   » കാമുകിയുടെ പട്ടിക്ക് പോലും ഇഷ്ടമല്ലാത്ത സല്ലു??? ആദ്യ പ്രണയം തകര്‍ന്നതിനേക്കുറിച്ച് സല്‍മാന്‍ഖാന്‍!!

കാമുകിയുടെ പട്ടിക്ക് പോലും ഇഷ്ടമല്ലാത്ത സല്ലു??? ആദ്യ പ്രണയം തകര്‍ന്നതിനേക്കുറിച്ച് സല്‍മാന്‍ഖാന്‍!!

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് എന്നാല്‍ പ്രേക്ഷകരിലേക്ക് ഓടി എത്തുക ഖാന്‍ ത്രയങ്ങള്‍ തന്നെയാണ്. ബോക്‌സ് ഓഫീസിന്റെ പ്രിയ തോഴനായ സല്‍മാന്‍ ഖാന്‍ ബോളിവുഡിന്റെ ഒരു കൊച്ചു കാസനോവയാണ്. സല്‍മാന്റെ പ്രണയങ്ങള്‍ എന്നും ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. 

ലക്ഷ്യം തെറ്റിയ ജീത്തു ജോസഫ് മാജിക്!!! ഇന്ദ്രജിത്തിന് വിനയാകും ലക്ഷ്യത്തിന്റെ കളക്ഷന്‍???

ദളപതി ആവര്‍ത്തിക്കില്ല, ആരാധകര്‍ക്ക് നിരാശ! രജനിക്കൊപ്പം മമ്മൂട്ടി എത്തില്ല? കാലയില്‍ രജനി മാത്രം???

സല്‍മാന്‍ ഖാന്‍ എന്ന ബോളിവുഡിന്റെ  സ്വന്തം സല്ലുവിന്റെ നായികമാരായി വന്ന് ബോളിവുഡില്‍ കളം നിറഞ്ഞ നായികമാര്‍ ചുരുക്കമല്ല. കത്രീന കൈഫ്, ഐശ്വര്യ റായ്, സംഗീത ബിജ്‌ലാനി, സോമി അലി, ലൂലിയ വെന്റൂര്‍ അങ്ങനെ പേരുകള്‍ നീളുകളാണ്. എന്നാല്‍ ഇക്കാലമത്രയും രഹസ്യമായ് സൂക്ഷിച്ച തന്റെ ആദ്യ പ്രണയത്തേക്കുറിച്ച് സല്ലു വെളിപ്പെടുത്തിയിരിക്കുകയാണ്.

ആദ്യ പ്രണയം

സല്‍മാന്‍ ഖാന്റെ ആദ്യ പ്രണയം ബോളിവുഡില്‍ നിന്നും ആയിരുന്നില്ല. ബോളിവുഡ് മോഹം മനസിലെത്തുന്നതിന് മുമ്പ് നാമ്പിട്ടതായിരുന്നു ആ പ്രണയം. സല്ലുവിന്റെ പതിനാറാം വയസിലായിരുന്നു ആ പ്രണയം.

ധൈര്യം ഇല്ലായിരുന്നു

സല്‍മാന്‍ ഖാന് ഏറെ ഇഷ്ടമായിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. എന്നാല്‍ മനസിലെ പ്രണയം അവളോട് തുറന്ന് പറയാന്‍ സല്ലുവിന് പേടിയായിരുന്നു. അവള്‍ നോ പറയുമോ എന്നായിരുന്നു ഭയം.

ഹൃദയം തകര്‍ന്ന് പോയി

അവള്‍ നോ പറയുമോ എന്ന ഭയത്താല്‍ ഉള്ളിലുള്ള പ്രണയം തുറന്ന് പറയാതിരുന്ന സല്ലുവിന്റെ ഹൃദയം തകര്‍ന്ന് പോയത് അവള്‍ തന്റെ രണ്ട് കൂട്ടുകാരുമായി അടുപ്പത്തിലാണ് എന്ന് അറിഞ്ഞപ്പോഴായിരുന്നു. ആ പ്രണയം സഫലമായില്ലെന്ന് സല്‍മാന്‍ ഖാന്‍ പറയുന്നു.

അവളുടെ പട്ടിക്കും ഇഷ്ടമല്ല

ആ പെണ്‍കുട്ടിക്ക് സല്‍മാന്‍ ഖാനെ ഇഷ്ടമായിരുന്നില്ലെന്ന് മാത്രമല്ല അവളുടെ പട്ടിക്കും സല്‍മാന്‍ ഖാനെ ഇഷ്ടമായിരുന്നില്ല. അവള്‍ക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത ആ പട്ടി ഒരിക്കല്‍ സല്‍മാന്‍ ഖാനെ കടിക്കുകയും ചെയ്തു.

35 വര്‍ഷം

അവളെ പിരിഞ്ഞ ശേഷം സല്‍മാന്‍ ഖാന്‍ ഒരുപാട് ദിവസം സങ്കടപ്പെട്ടിരുന്നു. ജീവിതം അവസാനിക്കുകയാണന്ന് വരെ തോന്നിപ്പോയി. ഇപ്പോള്‍ 35 വര്‍ഷം പിന്നിടുന്നു. അവള്‍ ഇപ്പോള്‍ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാകും, സല്‍മാന്‍ ഖാന്‍ പറയുന്നു.

പുതിയ ചിത്രം

സല്‍മാന്‍ ഖാന്‍ തന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ അവസാന ഘട്ട പണിപ്പുരയിലാണ്. ഈദ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ബോര്‍ഡിഗാര്‍ഡിന് ശേഷം തുടര്‍ച്ചായി ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിക്കുകയാണ് സല്‍മാന്‍ ചിത്രങ്ങള്‍.

English summary
Salman Khan opens up about his crush that crashed and he is glad about it. It’s been 35 years since Salman met her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam