ബിഗ് ബോസ് മത്സരാർത്ഥി പറയുന്നു, സല്‍മാന്‍ ഖാനും സഹോദരന്മാരും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു!
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെ ഐശ്വര്യ റായി നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്തയായിരുന്നു. സല്‍മാനുമായി ഉണ്ടായിരുന്ന പ്രണയം തകര്‍ന്നത് അദ്ദേഹം ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിട്ടാണെന്ന് ഐശ്വര്യ പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്ന മീ ടൂ ക്യാംപെയിന്റെ ഭാഗമായി ഐശ്വര്യയും രംഗത്തെത്തിയിരുന്നു.
സല്‍മാന്‍ ഖാനെതിരെ ഇപ്പോള്‍ വീണ്ടുമൊരു ലൈംഗികാരോപണം വന്നിരിക്കുകയാണ്. നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന പൂജ മിശ്രയാണ് സല്‍മാനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പൂജ പറയുന്നത്. സുല്‍ത്താന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം നടന്നതെന്നും നടി പറയുന്നു.

കൂടാതെ നടന്‍ ശത്രുഘാന്‍ സിന്‍ഹ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ ട്വിറ്ററിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നു. ലൈംഗിക ആരോപണത്തിനൊപ്പം ശത്രുഘാന്‍ സിന്‍ഹ തന്റെ ലാപ്പ് ടോപ്പും ബാഗും തട്ടിയെടുത്തതായിട്ടും നടി വെളിപ്പെടുത്തിയിരിക്കുകയാണ്. മീ ടൂ ക്യാംപെയിനില്‍ ഇതിനകം ബോളിവുഡില്‍ നിന്നും ഒരുപാട് ആളുകളുടെ പേര് വന്നിരുന്നു.
മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ട് നടന്‍ മുകേഷിനും അലന്‍സിയര്‍ ലോപ്പസിനുമെതിരെയായിരുന്നു ആരോപണം. അലന്‍സിയറിന്റെ പേരില്‍ ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications