»   » അഭിഷേകുമായി തനിക്ക് അവിഹിതമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചു! ഐശ്വര്യ റായിയുടെ വെളിപ്പെടുത്തല്‍!!

അഭിഷേകുമായി തനിക്ക് അവിഹിതമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചു! ഐശ്വര്യ റായിയുടെ വെളിപ്പെടുത്തല്‍!!

Written By:
Subscribe to Filmibeat Malayalam

ഒരു കാലത്തെ ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും. പാപ്പരാസികള്‍ ആഘോഷമാക്കിയ പ്രണയത്തിന് ആയുസ് കുറവായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ സമയത്ത് നിരവധി വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്നുള്ളത് പിന്നീട് ഐശ്വര്യ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഐശ്വര്യ കുടുംബിനിയായി പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ അഭിമുഖത്തിലെ കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. താന്‍ സല്‍മാനുമായിട്ടുള്ള പ്രണയം ഉപേഷിക്കാന്‍ കാരണം അദ്ദേഹം തന്നെ ശാരീരികമായും മാനസികമായിട്ടും ഉപദ്രവിച്ചെന്നായിരുന്നു അന്ന് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നത്.

ഐശ്വര്യ പറഞ്ഞിരുന്നത്...

സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ പിരിഞ്ഞു. അതിന് ശേഷവും സല്‍മാന്‍ എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നു. അദ്ദേഹം അതുമായി പൊരുത്തപ്പെട്ടിട്ടില്ലായിരുന്നു. തനിക്ക് സഹതാരങ്ങളുമായി അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചിരുന്നു. അഭിഷേക് ബച്ചന്‍, ഷാരുഖ് ഖാന്‍ തുടങ്ങിയവരുടെ പേരെല്ലാം അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. മാനസികമായി മാത്രമല്ല ശാരീരികമായും സല്‍മാന്‍ ഖാന്‍ തന്നെ ഉപദ്രവിച്ചിരുന്നു. ഭാഗ്യം കൊണ്ട് അതിന്റെ അടയാളങ്ങളൊന്നും ശരീരത്ത് ഇല്ലാതിരുന്നതിനാല്‍ താന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ജോലിയ്ക്ക് പോകുമായിരുന്നു. അദ്ദേഹത്തിന്റെ മദ്യാപാനവും അതേ തുടര്‍ന്നുള്ള മോശം പെരുമാറ്റവുമെല്ലാം സഹിച്ചായിരുന്നു താന്‍ കൂടെ നിന്നിരുന്നതെന്നും ഐശ്വര്യ പറയുന്നു.

കാരണം അതായിരുന്നു...

എല്ലാം സഹിച്ചാണ് നിന്നിരുന്നതെങ്കിലും മാനസികവും ശാരീരികവുമായ അധിക്ഷേപവും വിശ്വാസ വഞ്ചനയും താല്‍പര്യമില്ലായ്മയും താന്‍ മനസിലാക്കുകയായിരുന്നു. ഇതോടെ ഏതൊരു സ്ത്രീയെയും പോലെ ഞാനും സല്‍മാനൊപ്പമുള്ള ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു വെന്ന് ഐശ്വര്യ പറയുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്ന സമയത്ത് സല്‍മാന് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു. അത് പരോക്ഷമായി തന്നോട് കുറ്റസമ്മതം നടത്തിയ കാര്യവും ഐശ്വര്യ അന്ന് വെളിപ്പെടുത്തിയിരുന്നു. തനിക്ക് നല്ലത് വരാനും കുടുംബത്തിന്റെ ആത്മാഭിമാനത്തിനും വേണ്ടി സല്‍മാനൊപ്പം താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു. സല്‍മാന്‍ തന്റെ ജീവിതത്തിലെ പേടി സ്വപ്‌നമാണെന്നും അത് അവസാനിച്ചതില്‍ സമാധാനമാണുള്ളതെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

സല്‍മാന്‍ ഖാന്റെ വിശദീകരണം..

ഐശ്വര്യ ആരോപിക്കുന്ന കാര്യങ്ങളെ കുറിച്ച് സല്‍മാന്‍ ഖാനും വിശദീകരണം നല്‍കിയിരുന്നു. എനിക്ക് ദേഷ്യമോ സങ്കടമോ വരുമ്പോല്‍ സ്വായം ഉപദ്രവിക്കാറേ ഉള്ളു. അതല്ലാതെ താന്‍ ഒരിക്കലും ഐശ്വര്യ ഉപദ്രവിച്ചിട്ടില്ലെന്നും താരം പറയുന്നു. മാത്രമല്ല സെറ്റിലുള്ള ഫൈറ്റര്‍ക്കോ മറ്റ് ആര്‍ക്ക് വേണേലും എന്നെ തല്ലാം. അതുകൊണ്ടാണ് ആര്‍ക്കും എന്നെ ഭയമില്ലാത്തത്. ഞാന്‍ വൈകാരികമായി പെരുമാറാറുണ്ട്. അപ്പോള്‍ തല ചുമരില്‍ ഇടിച്ചും മറ്റും സ്വയം ഉപദ്രവിക്കുകയാണ് ചെയ്യാറുള്ളത്. തനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരിക്കാല്‍ സുഭാഷ് ഘായെ മാത്രം മര്‍ദ്ധിച്ചിട്ടുണ്ടെന്നും എന്നാല്‍ പിറ്റേ ദിവസം തന്നെ അദ്ദേഹത്തോട് മാപ്പ് പറഞ്ഞിരുന്നതായും സല്‍മാന്‍ ഖാന്‍ അന്ന് പറഞ്ഞിരുന്നു.

ഒന്നിച്ചിരുന്നില്ല..

പ്രണയം തകര്‍ന്നതോടെ ഐശ്വര്യ പറഞ്ഞ വാക്ക് പാലിച്ചിരുന്നു. ഇരുവരും പിന്നീട് ഒരു സിനിമയില്‍ പോലും അഭിയനിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം റിലീസിനെത്തിയ പത്മാവതില്‍ ഇരുവര്‍ക്കും അവസരമുണ്ടായിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയില്‍ പത്മാവതിയായി ഐശ്വര്യയെ തീരുമാനിച്ചിരുന്നു. നായകനായി സല്‍മാന്‍ ഖാന്‍ ആയിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ ഐശ്വര്യ പിന്മാറുകയായിരുന്നു. പിന്നീട് സല്‍മാനും ആ സിനിമയില്‍ അഭിനയിച്ചിരുന്നില്ല. പത്മാവതിയില്‍ സല്‍മാന്റെ കൂടെ അഭിനയിക്കാന്‍ ഐശ്വര്യ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ നായകന് പകരം വില്ലനായി അഭിനയിക്കണമെന്ന നിബന്ധന നടി മുന്നോട്ട് വെച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും വില്ലനാവാന്‍ സല്ലുവിനും താല്‍പര്യമില്ലായിരുന്നതായി ഇടക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഐശ്വര്യയുടെ ജീവിതം..

സല്‍മാന്‍ ഖാന് ശേഷം വിവേക് ഒബ്രോയിയുമായി ഐശ്വര്യയ്ക്ക് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അതും പാതി വഴിയില്‍ അവസാനിക്കുകയായിരുന്നു. വിവേകിന്റെ കാര്യത്തിലും വലിയ വിവാദങ്ങള്‍ നടന്നിരുന്നു. എന്നാല്‍ 2007 ല്‍ അഭിഷേക് ബച്ചനുമായി ഐശ്വര്യ വിവാഹിതയാവുകയായിരുന്നു. ശേഷം മകള്‍ ആരാധ്യ പിറന്നതിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഐശ്വര്യ സിനിമയിലേക്ക് തിരിച്ച് വരികയായിരുന്നു. 2016 ല്‍ റിലീസിനെത്തിയ ഏയ് ദില്‍ ഹെ മുഷ്‌കില്‍ എന്ന സിനിമയായിരുന്നു ഐശ്വര്യയുടെ അവസാനത്തെ സിനിമ. ഈ വര്‍ഷം ഫന്നൈ ഖാന്‍ എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ ഈ വര്‍ഷം ജൂലൈയില്‍ റിലീസിനൊരുങ്ങുകയാണ്. ഐശ്വര്യയ്‌ക്കൊപ്പം അനില്‍ കപൂറും സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സല്‍മാന്‍ ഖാന്റെ ജീവിതം..

ഐശ്വര്യ പോയതിന് ശേഷം കത്രീന കൈഫ്, ഇപ്പോള്‍ ലുഡിയ വാദിയ തുടങ്ങിയവരുമായി സല്‍മാന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതുവരെയും അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴും സൂപ്പര്‍ സ്റ്റാറായി തിളങ്ങി നില്‍ക്കുന്ന സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിച്ച മൂന്ന് സിനിമകളായിരുന്നു കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തിരുന്നത്. ഇനി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് റേസ് 3. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന സിനിമ ഈ വര്‍ഷം തന്നെ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗിനിടെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് കഴിഞ്ഞ ദിവസം ഗുരുതര പരിക്ക് പറ്റിയിരുന്നു. നടിയുടെ കണ്ണിനായിരുന്നു പരിക്ക്. അബുദാബിയില്‍ നടക്കുന്ന ഷൂട്ടിംഗ് എപ്പോള്‍ തീരുമെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല.

Nayanthara: ഒടുവില്‍ നയന്‍താരയ്ക്ക് വിവാഹമായി! ഇനി ഗോസിപ്പൊന്നും വേണ്ട, വരന്‍ അദ്ദേഹം തന്നെയാണ്?

Aamir Khan: മഹാഭാരതം വരുന്നത് പത്ത് ഭാഗങ്ങളില്‍! വര്‍ഗീയ വിഷം ഏറ്റില്ല കൃഷ്ണന്‍ ആമിര്‍ ഖാന്‍ തന്നെ..

English summary
Salman Khan and Aishwarya Rai affair: Love story or tale of abuse and harassment?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X