»   » ഐശ്വര്യ റായിയുടെ കവിളില്‍ സല്‍മാന്‍ ഖാന്റെ ചുടുചുംബനം! അഭിഷേക് ബച്ചനിട്ടുള്ള പണിയായിരുന്നോ??

ഐശ്വര്യ റായിയുടെ കവിളില്‍ സല്‍മാന്‍ ഖാന്റെ ചുടുചുംബനം! അഭിഷേക് ബച്ചനിട്ടുള്ള പണിയായിരുന്നോ??

Posted By: Teresa John
Subscribe to Filmibeat Malayalam

ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നെങ്കിലും ഇന്ന് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും പരിചയമില്ലാത്തവരെ പോലെയാണ് ജീവിക്കുന്നത്. ഐശ്വര്യ കുടുംബമായി ജീവിക്കുകയാണെങ്കിലും സല്‍മാന്‍ ഖാന്‍ ഇനിയും വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഒന്നില്‍ പിഴച്ചാല്‍ അഞ്ചില്‍ ഇതാണ് ദിലീപ് സ്റ്റൈല്‍! ഇതിനാണോ ജനകീയ വിധി എന്ന് പറയുന്നത്...

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരു താരങ്ങളുടെയും ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ഐശ്വര്യയുടെ കവിളില്‍ പ്രണയാതുരമായി ചുംബിക്കുന്ന സല്‍മാന്‍ ഖാന്റെ ചിത്രമാണ ഇന്റര്‍നെറ്റില്‍ വീണ്ടുമെത്തിയത്.

മോര്‍ഫ് ചെയ്ത ചിത്രമാണോ?

രണ്ട് ചിത്രങ്ങളാണ് ഒന്നിച്ച് വീണ്ടും പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഈ ചിത്രം ഒര്‍ജിനല്‍ ആണോ അതോ മോര്‍ഫ് ചെയ്ത ചിത്രമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

പ്രണയം

ബോളിവുഡിലെ അറിയപ്പെട്ട പ്രണയ ജോഡികളായിരുന്നു ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും. എന്നാല്‍ ഐശ്വര്യയുടെ വീട്ടുകാരുടെ എതിര്‍പ്പുകള്‍ കാരണം ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

മകളുടെ ഒപ്പമുള്ള ചിത്രം

ഐശ്വര്യ റായി മകള്‍ ആരാധ്യയ്‌ക്കൊപ്പം എയര്‍പോര്‍ട്ടിലൂടെ പോവുന്ന ചിത്രത്തിലും സല്‍മാന്‍ ഖാന്‍ ഉണ്ട്. അമ്മയ്‌ക്കൊപ്പം മകളെയും വെറുതേ വിടാതെയാണ് ഫോട്ടോഷോപ്പ് നടത്തിയിരിക്കുന്നത്.

കുടുംബ പ്രശ്‌നമാവുമോ?

ഐശ്വര്യയുടെ കാര്യത്തില്‍ സ്വാര്‍ത്ഥത കാണിക്കുന്ന അഭിഷേക് ബച്ചന് മുന്നില്‍ ഈ ചിത്രം ഒരു വെല്ലുവിളിയാവാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഷാരുഖ് ഖാന്‍ നടത്തിയ പരിപാടിയില്‍ ഐശ്വര്യ എത്താതിരുന്നതും വാര്‍ത്തയായിരുന്നു.

ഒന്നിച്ചഭിനയിച്ചിട്ടില്ല

പ്രണയം തകര്‍ന്നതോടെ ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും ഒന്നിച്ച് സിനിമയില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ സിനിമ പത്മാവതിയില്‍ അഭിനയിക്കുന്നതിനായി ആദ്യം തീരുമാനിച്ചിരുന്നെങ്കിലും അതും വേണ്ടെന്ന് വെക്കുകയായിരുന്നു.

English summary
Something similar happened when a kissing picture of ex-flames Salman Khan & Aishwarya Rai Bachchan surfaced on the social media and started doing rounds on Instagram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam