»   » പുതിയ സിനിമ 'ബാറ്റില്‍ ഓഫ് സരഗരി'യെക്കുറിച്ച് വെളിപ്പെടുത്തി കരണ്‍ ജോഹര്‍

പുതിയ സിനിമ 'ബാറ്റില്‍ ഓഫ് സരഗരി'യെക്കുറിച്ച് വെളിപ്പെടുത്തി കരണ്‍ ജോഹര്‍

Posted By:
Subscribe to Filmibeat Malayalam

തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പ്രഖ്യാപനവുമായി നടനും സംവിധായകനും നിര്‍മ്മതാവുമായ കരണ്‍ ജോഹര്‍ രംഗത്തെത്തി.

ഇത്തവണ സല്‍മാന്‍ ഖാനും അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. സല്‍മാന്‍ ചിത്രത്തിലുളളതിനെക്കുറിച്ച് പരന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി സല്‍മാന്‍ ഖാനും രംഗത്തെത്തിയിട്ടുണ്ട്.

'ബാറ്റില്‍ ഓഫ് സരഗരി'

കരണ്‍ ജോഹറിന്റെ പുതിയ സിനിമയാണ് ബാറ്റില്‍ ഓഫ് സരഗരി. ചിത്രത്തില്‍ നായകന്മാരായി എത്തുന്നത് അക്ഷയ് കുമാറും സല്‍മാന്‍ ഖാനുമാണ്. ചിത്രത്തെക്കുറിച്ച കരണ്‍ തന്നെയാണ് ഔദ്യേഗികമായി പ്രഖ്യാപിച്ചത്.

സല്‍മാന്‍ ഖാന്റെ പേരില്‍ പ്രചരിച്ചിരുന്നത്

താരങ്ങളെക്കുറിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നത് നിര്‍ത്തണമെങ്കില്‍ താരങ്ങള്‍ തന്നെ നേരിട്ട് എത്തണ്ടിണം. അത്തരത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. 'ബാറ്റില്‍ ഓഫ് സരഗരി'യില്‍ താരത്തിന് അഭിനയിക്കാന്‍ താല്‍പര്യമില്ലാ എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നും താന്‍ ചിത്രത്തിലുണ്ടെന്നും സല്‍മാന്‍ തന്നെ പറഞ്ഞിരിക്കുകയാണ്.

സല്‍മാന്‍ ഖാന്റെ ട്വീറ്റ്

ഗോസിപ്പുകളെക്കുറിച്ച് താരം ട്വീറ്ററിലുടെയാണ് പ്രതികരിച്ചത്. ഗോസിപ്പുകളെ ആരും പിന്തുടരരുത്, എന്നെയാണ് പിന്തുടരേണ്ടതെന്നും താരം പറയുന്നു. മാത്രമല്ല ഒരു തവണ ഞാന്‍ ഏതെങ്കിലും കാര്യം ഏറ്റെടുത്താല്‍ പിന്നെ അതില്‍ നിന്നും മാറ്റമില്ലെന്നാണ് താരം പറയുന്നത്.

സല്‍മാന്‍ ഖാന്റെ സിനിമ

ഇന്ത്യന്‍ ചരിത്ര യുദ്ധത്തിന്റെ കഥ പറയുന്ന 'ട്യൂബ്‌ലൈറ്റ്' എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം ജൂണിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

അക്ഷയ് കുമാറിന്റെ 'റോബോ 2.0'

രജനികാന്തിന്റെ 'എന്തിരന്‍' എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് എസ് ശങ്കറിന്റെ റോബോ 2.0 തയ്യാറാക്കുന്നത്. ഈ ചിത്രമാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം. ഈ വര്‍ഷം ഒക്ടേബറില്‍ ചിത്രം റിലീസിങ്ങിനായി ഒരുങ്ങുകയാണ്.

'ബദ്രിനാഥ് കീ ദുല്‍ഹനിയ'

കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'ബദ്രിനാഥ് കീ ദുല്‍ഹനിയ'. ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വരുണ്‍ ധവാനും ആലിയ ഭട്ടുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത്. മാര്‍ച്ച് 10 നാണ് ചിത്രം റിലീസായത്.

English summary
Salman Khan and Akshay Kumar's upcoming film Battle of Saragarhi will go on floors soon and the film is being directed and produced by Karan Johar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam