സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തില്‍ സല്‍മാന്‍ ഖാനും ആലിയയും! ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമ
എസ് എസ് രാജമൗലി ചിത്രത്തില്‍ ആലിയ ഭട്ട് നായികയാവുന്ന വിവരം ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ് ആലിയ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയുമാണ് ചിത്രത്തിലെ നായകന്‍മാര്‍.
സിനിമ അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം രാജമൗലി ചിത്രത്തിനു പിന്നാലെ മറ്റൊരു സൂപ്പര്‍താര ചിത്രത്തിലും ആലിയ നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സല്‍മാന്‍ ഖാന്റെ നായികയായിട്ടാണ് ആലിയ ഭട്ട് എത്തുന്നത്.

ഒരിടവേളയ്ക്കു ശേഷം സല്‍മാന്‍ ഖാനും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇന്‍ഷാളളാ എന്നാണ് സല്‍മാന്‍ ഖാനും ആലിയയും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകനും സല്‍മാനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
സഞ്ജയ് ലീലാ ബന്‍സാലിയുമൊത്തുളള സൂപ്പര്‍ താരത്തിന്റെ നാലാമത്തെ ചിത്രം കൂടിയാണിത്. അതേസമയം 2 സ്‌റ്റേറ്റ്സ് സംവിധായകന്റെ കളങ്ക് എന്ന ചിത്രമാണ് ആലിയ ഭട്ടിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications











