ഗണപതിയ്ക്ക് മുന്നിൽ ആരതി ഉഴിഞ്ഞ് സൽമാൻ ഖാൻ! നടന്റെ വീഡിയോ വൈറലാകുന്നു
വിനായക ചതുർത്ഥി ആഘോഷമാക്കുകയാണ് ബോളിവുഡ് സിനിമ ലോകം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വളരെ ലളിതമായി വീടികളിലാണ് താരങ്ങളുടെ ആഘോഷം.. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് നടൻ സൽമാൻ ഖാന്റെ ഗണേശ ചതുർത്ഥി ആഘോഷ ചിത്രങ്ങളാണ്. താരത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സഹോദരി അർപിത ഖാന്റെ വീട്ടിലായിരുന്നു ഇത്തവണത്തെ ഗണേശ ചതുർത്ഥി ആഘോഷം. സൽമാൻ വിഘ്നേശ്വരന് മുന്നിൽ ആരതി ഉഴിഞ്ഞ് പ്രാർത്ഥിക്കുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. സൽമാനെ കൂടാതെ സലിം, സൽമ ഖാൻ, ഹെലൻ, സൊഹൈൽ, അർബാസ്, അതുൽ അഗ്നിഹോത്രി, അൽവിറ, ആയുഷ് ശർമ, അർപിത ഖാൻ ശർമ്മ, നിർവാൻ, അർഹാൻ, അയാൻ ഖാൻ എന്നിവരെല്ലാം ആഘോഷത്തിൽ പങ്കെടുത്തിരുന്നു. കറുത്ത ഷർട്ട് ധരിച്ചായിരുന്നു സല്ലു എത്തിയത്. താരത്തിന് വിനായക ചതുർത്ഥി ആശംസ നേർന്ന് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വർഷവും താരകുടുംബം ഗണോശോത്സവം ആഘോഷിക്കാറുണ്ട്.
ഭാഗ്യമൂർത്തിയായിട്ടാണ് ഗണപതിയെ കാണുന്നത്. . വിഘ്നങ്ങൾ അകറ്റാൻ വിനായകന്റെ പ്രീതി നേടിയാൽ മതിയെന്നാണ് പൊതുവെ ഉള്ള വിശ്വാസം. ഗണപതിയെ പ്രീതിപ്പെടുത്താനാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നു ഇത് അധികം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ദക്ഷിണേന്ത്യയിലും വിനായക ചതുർത്ഥി പ്രധാന്യത്തോടെ ആഘോഷിക്കുന്നുണ്ട്. ചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്.
ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് വിനായക ചുതുർത്ഥി. എല്ലാവർഷം വലിയ ആഘോഷത്തോടെയാണ് ഉത്സവം കൊണ്ടാടുന്നത്. ബോളിവുഡ് താരങ്ങൾ സ്വന്തം വീടുകളിൽ തന്നെയാണ് ഇക്കുറി ഗണേശ ചതുർത്ഥി ആഘോഷിച്ചത്. കരീന കപൂർ, റിതേഷ ദേശ്മുഖ്, ആയുഷ്മാൻ, സഞ്ജയ് ദത്ത് എന്നിങ്ങനെ താരങ്ങളെല്ലാം ആരാധകർക്ക് ഗണേശ ചതുർത്ഥി ആഘോഷിച്ച് രംഗത്തെത്തിയിരുന്നു. മകൾ സമിഷ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ ഗണേശ ഉത്സവമാണ് നടി ശിൽപ ഷെട്ടിക്ക്.
സൽമാൻ വീഡിയോ


Click it and Unblock the Notifications