കത്രീന കൈഫിനൊപ്പമെത്തി വീണ്ടും മാസ് തെളിയിച്ച് സല്‍മാന്‍ ഖാന്‍! ഭാരത് 200 കോടി ക്ലബ്ബിലേക്ക്
ബോളിവുഡിലെ ഹിറ്റ് സിനിമയായിരുന്നു റേസ്. റേസിന്റെ ഒന്നും രണ്ടും ഭാഗങ്ങളിലായി എത്തിയ സിനിമകളും ഹിറ്റായെങ്കിലും മൂന്നാം ഭാഗമായ റേസ് 3 പൂര്‍ണ പരാജയമായിരുന്നു. സല്‍മാന്‍ ഖാനായിരുന്നു നായകനായിട്ടെത്തിത്. ഈ ചിത്രത്തിന് ശേഷം സല്‍മാന്‍ ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ഭാരത്. സല്‍മാനൊപ്പം കത്രീന കൈഫ് നായികയായിട്ടെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്.

ഈദിന് മുന്നോടിയായി ജൂണ്‍ ആദ്യ ആഴ്ചകളിലായിരുന്നു ഭാരതിന്റെ റിലീസ്. നല്ല പ്രതികരണം ലഭിച്ച സിനിമ ബോക്‌സോഫീസില്‍ വമ്പന്‍ സാമ്പത്തിക വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. റിലീസിനെത്തി പതിനാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്‌സോഫീസില്‍ 200 കോടിയിലേക്ക് ഭാരത് എത്തുകയാണെന്നുള്ള റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. നാല് ദിവസം കൊണ്ട് നൂറ് കോടിയ്ക്ക് മുകളില്‍ നേടിയ ഭാരത് ഇതിനകം സിനിമ 190 കോടിയോളം സ്വന്തമാക്കി കഴിഞ്ഞു. ഈ ആഴ്ചയോട് കൂടി കഴിയുമ്പോള്‍ 200 കോടി അനായാസമായി മറികടക്കും.
ആക്ഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം അലി അബാസ് സഫറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ അടക്കം നിരവധി പേര്‍ ചേര്‍ന്നാണ് ഭാരത് നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ പ്രണയിതാക്കളായിരുന്ന സല്‍മാനും കത്രീനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2017 ല്‍ റിലീസിനെത്തിയ ടൈഗര്‍ സിന്ദാ ഹെ എന്ന സിനിമയിലാണ് താരജോഡികള്‍ അവസാനമായി ഒന്നിച്ചഭിനയിച്ചത്.


Click it and Unblock the Notifications