അടുത്ത ബ്ലോക്ക്ബസ്റ്ററിനുള്ള സമയമായി! കത്രീനയും സല്‍മാനും വീണ്ടുമൊന്നിക്കുന്ന മാസ്! ഭാരത് ട്രെയിലര്‍

ബോളിവുഡിന്റെ പ്രിയ താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും ഏറെ കാലം പ്രണയിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം പാതി വഴിയില്‍ അവസാനിക്കുകയായിരുന്നു. ഇരുവരും വീണ്ടും പ്രണയത്തിലായി എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും താരങ്ങള്‍ അതിനെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തിയില്ല. പ്രണയം തകര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പല സിനിമകളും ഒന്നിച്ച് അഭിനയിച്ചിരുന്നു.

salman-khan-and-katrina-kaif

ഇപ്പോഴിതാ സല്‍മാനും കത്രീനയും വീണ്ടുമൊന്നിക്കുന്ന ചിത്രം വരികയാണ്. ഭാരത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് താരജോഡികള്‍ വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ അഞ്ചോളം വ്യത്യസ്തമായ പല ഗെറ്റപ്പുകളിലുമെത്തുന്ന ചിത്രത്തില്‍ കത്രീനയും വേറിട്ടൊരു ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്.

പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഭാരതിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ മൂവിയായിരിക്കുമെന്ന സകല സൂചനകളും ട്രെയിലറില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ വീണ്ടുമൊരു വിസ്മയമാവാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കത്രീനയുടെയും സല്‍മാന്റെയും അഭിനയത്തിനും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. 2017 ല്‍ റിലീസിനെത്തിയ ടൈഗര്‍ സിന്ദാ ഹെ എന്ന സിനിമയിലാണ് താരജോഡികള്‍ അവസാനമായി ഒന്നിച്ചഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X