'സൽമാൻ ഖാനും സോനാക്ഷി സിൻഹയും രഹസ്യ വിവാഹത്തിലൂടെ ഒന്നായി'; ​ഗോസിപ്പുകളിലെ സത്യം ഇതാണ്!

ഇന്ത്യൻ സിനിമയിലെ എവർ​ഗ്രീൻ ബാച്ചിലറാണ് ഭായ് ജാൻ സൽമാൻ ഖാൻ. അദ്ദേഹം വിവാഹിതനായി കാണുക എന്നത് ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ ആരാധകരുടെ സ്വപ്നമാണ്. പക്ഷെ അന്നും ഇന്നും സിം​ഗിൾ ലൈഫാണ് സൽമാൻ ആഘോഷിക്കുന്നത്. ബാച്ചിലറായി തുടരുന്നതിന്റെ രഹസ്യം ഇതുവരേയും സൽമാൻ വെളിപ്പെടുത്തിയിട്ടില്ല. അമ്പത്തിയാറുകാരനായ സൽമാന്റെ ലൈഫിൽ നിരവധി പ്രണയഹ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഒരു പ്രണയവും വിവാഹം വരെ എത്തിയിട്ടില്ല. സൽമാന്റെ മുൻ കാമുകിമാരുടെ ലിസ്റ്റിൽ ലോക സുന്ദരി ഐശ്വര്യ റായി വരെ ഉണ്ട്.

എന്നാൽ ഇപ്പോൾ ബോളിവുഡിൽ നിന്നും വരുന്ന ചില വാർ‌ത്തകൾ പറയുന്നത് സൽമാൻ ഖാൻ രഹസ്യമായി വിവാഹിതനായി എന്നാണ്. വധുവിന്റെ പേരിന്റെ സ്ഥാനത്ത് വാർത്തകളിൽ നിറയുന്നത് നടി സോനാക്ഷി സിൻഹയുടെ പേരാണ്. ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന വാർത്തകൾ പ്രചരിക്കാൻ കാരണം ഇരുവരുടേയും ഒരു ഫോട്ടോയാണ്. സോനാക്ഷി സിനിമയിലെത്തിയ കാലം മുതൽ സൽമാൻ ഖാനുമായി വലിയൊരു സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്. ദബാങ് അടക്കമുള്ള സിനിമകളിൽ സോനാക്ഷി സൽമാന്റെ നായികയുമായിട്ടുണ്ട്.

സൽമാൻ ഖാൻ വിവാഹിതനായി

മുപ്പത്തിനാലുകാരിയായ സോനാക്ഷി സിൻഹ 2010ൽ ആണ് സിനിമയിൽ അരങ്ങേറുന്നത്. ആദ്യ ചിത്രം സൽമാനൊപ്പം ദബാങ് ആയിരുന്നു. പൂനം സിൻഹയുടേയും ശത്രുഘ്നൻ സിൻഹ​യുടേയും മകളാണ് സോനാക്ഷി സിൻഹ. ദബാങിലെ സോനാക്ഷിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദബാങിന് ശേഷം പിന്നീട് സോനാക്ഷി സിനിമയിൽ അങ്ങ് സജീവമായി. റൗഡി റാത്തോർ, ജോക്കർ, വെൽക്കം ടു ന്യൂയോർക്ക്, മിഷൻ മം​ഗൾ, ഖൂംകേതു തുടങ്ങിയ സിനിമകളിലും സോനാക്ഷി അഭിനയിച്ചു. ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സോനാക്ഷി സിൻഹയുടെ സിനിമ. ചിത്രത്തിൽ അജയ് ദേവ്​ഗൺ ആയിരുന്നു നായകൻ. നിരവധി സിനിമകൾ സോനാക്ഷിയുടേതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

പ്രചരിക്കുന്ന ചിത്രത്തിലെ സത്യം

നോട്ട്ബുക്ക് നടൻ സഹീർ ഇഖ്ബാലുമായി സോനാക്ഷി സിൻഹയ്ക്ക് ബന്ധമുണ്ടെന്ന് സമീപകാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ സോനാക്ഷി പ്രതികരിച്ചത് ഇങ്ങനെയാണ്. 'സഹീർ എന്റെ ഉറ്റ സുഹൃത്തിനെപ്പോലെയാണ്. ഈ വാർത്ത വളരെ തമാശയായതിനാൽ ഞങ്ങൾ ചിരിച്ചു. ഞങ്ങൾ ഒരുമിച്ച് ഡബിൾ എക്‌സ്‌എല്ലിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ശരിക്കും അഭിനന്ദിക്കുന്നു. ആദ്യ ചിത്രമായ നോട്ട്ബുക്കിൽ അദ്ദേഹം വളരെ മികച്ചതായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഡബിൾ എക്‌സ്‌എല്ലിലെ അദ്ദേഹത്തിന്റെ വേഷം വ്യത്യസ്തമായിരുന്നു. അദ്ദേഹം വളരെ കഴിവുള്ളവനാണെന്നും തീർച്ചയായും ശ്രദ്ധിക്കപ്പെടുന്ന നടനാകുമെന്നും ഞാൻ കരുതുന്നു' സോനാക്ഷി പറഞ്ഞു. സിനിമാ ജീവിതത്തിന്റെ പന്ത്രണ്ടാം വർഷത്തിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ സോനാക്ഷി സിൻഹ. അടുത്തിടെ വിവാഹിതയായ കത്രീന കൈഫുമായി സൽമാൻ ഖാൻ ഏറെനാൾ പ്രണയത്തിലായിരുന്നു. പക്ഷെ പ്രണയം വിവാഹത്തിലെത്തും മുമ്പ് തകർന്നു. ശേഷമാണ് കത്രീന വിക്കി കൗശലിനെ വിവാഹം ചെയ്തത്.

Recommended Video

എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat
സൽമാനും സോനാക്ഷിയും സുഹൃത്തുക്കൾ

സൽമാനും സോനാക്ഷിയും രഹസ്യമായി വിവാഹിതരായി എന്ന തരത്തിൽ ഒരു ഫോട്ടോയ്ക്കൊപ്പമാണ് ഇരുവരുടേയും വിവാഹത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. എന്നാൽ ചിത്രം ​ഗ്രാഫിക്സ് ഉപയോ​ഗിച്ച് മോർഫ് ചെയ്തതാണ് എന്ന് വ്യക്തമാണ്. അതിനായി അഉപയോ​ഗിച്ചിരിക്കുന്നതാകട്ടെ തെന്നിന്ത്യൻ താരം ആര്യയുടേയും നടി സയേഷയുടേയും വിവാഹ ചിത്രവും. ആര്യയുടേയും സയേഷയുടേയും മുഖം നീക്കം ചെയ്ത് സൽമാന്റേയും സോനാക്ഷിയുടേയും മുഖം ചേർത്താണ് വിവാഹം കഴിഞ്ഞുവെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ഫോട്ടോ ഉണ്ടാക്കിയിരിക്കുന്നത്. തെന്നിന്ത്യൻ താരം ആര്യയും സയേഷയും തമ്മിലുള്ള വിവാഹം 2019ൽ ഹൈദരാബാദിൽ വെച്ചാണ് നടന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X