മറ്റൊരു ചെറുപ്പക്കാരനെ കിട്ടിയിട്ടുണ്ടാവും; സൽമാൻ ഖാന് സംഭവിച്ചത് പോലെയാണ് ഇപ്പോൾ സുസ്മിത സെന്നിനും ഉണ്ടായത്

സോഷ്യല്‍ മീഡിയയിലൂടെയാണ് ബോളിവുഡ് സുന്ദരിയും മിസ് യൂണിവേഴ്‌സുമായ സുസ്മിത സെന്‍ പ്രണയത്തിലാവുന്നത്. വര്‍ഷങ്ങളോളം സിംഗിള്‍ മദറായി കഴിഞ്ഞിരുന്ന സുസ്മിതയുടെ ജീവിതത്തിലേക്ക് 2018 ലാണ് ഒരു ചെറുപ്പക്കാരന്‍ കടന്ന് വരുന്നത്. നടിയെക്കാള്‍ പതിനഞ്ച് വയസോളം ചെറുപ്പമായതിനാല്‍ കാമുകന്‍ റോഹ്മാന്റെ പേരില്‍ സുസ്മിത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായിട്ടും വന്നു. അന്നൊക്കെ താരങ്ങള്‍ അധികകാലം ഈ ബന്ധവുമായി മുന്നോട്ട് പോവില്ലെന്നായിരുന്നു ചിലരുടെ കമന്റുകള്‍.

അത്തരത്തിലുള്ള ചില പ്രവചനങ്ങള്‍ ഇപ്പോള്‍ ഫലിച്ചിരിക്കുകയാണ്. സുസ്മിത സെന്നും അവരുടെ കാമുകനും തമ്മില്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജില്‍ പരസ്പരം ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചതോടെയാണ് താരങ്ങള്‍ പിണങ്ങിയോ എന്ന സംശയം ആദ്യം ഉയര്‍ന്ന് വരുന്നത്. പിന്നീട് താരങ്ങള്‍ വേര്‍പിരിഞ്ഞെന്ന ഗോസിപ്പുകളുമെത്തി. ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്ന് സുസ്മിത തന്നെ അറിയിച്ചു. പിന്നാലെ അതേ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് റോഹ്മാന്‍ ഷോവലും റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ വ്യക്തത വരുത്തി.

 rohman-susmita-sen

എന്നാല്‍ സുസ്മിതയും കാമുകനും എത്രത്തോളം അടുപ്പമുള്ളവരായിരുന്നു എന്ന് പലപ്പോഴും അവരുടെ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. നടിയെ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ സഹായിക്കാനും മക്കളെ പഠിപ്പിക്കാനും അവരുടെ കൂടെ കളിക്കാനുമൊക്കെ റോഹ്മാന്‍ മുന്നിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി താരങ്ങള്‍ വേര്‍പിരിഞ്ഞതോടെ കുറ്റം മുഴുവന്‍ സുസ്മിതയ്ക്കാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്. റോഹ്മാനെ നടിയ്ക്ക് ഇപ്പോള്‍ മടുത്ത് തുടങ്ങിയിട്ടുണ്ടാവും. വൈകാതെ അടുത്ത ആളുമായി പ്രണയത്തിലാണെന്ന വാര്‍ത്ത വരും തുടങ്ങി വളരെ മോശമായിട്ടുള്ള കമന്റുകള്‍ വരെ പ്രചരിച്ചിരുന്നു.

മറ്റ് ചിലര്‍ താരങ്ങളുടെ പ്രായവ്യത്യാസത്തെ കുറിച്ചാണ് അഭിപ്രായപ്പെടുന്നത്. രണ്ടാള്‍ക്കും ഇതൊക്കെ ഒരു ടൈം പാസ് മാത്രമായിരിക്കും. സുസ്മിതയ്ക്ക് കുറച്ച് കൂടി ചെറുപ്പകാരനെ കിട്ടിയിട്ടുണ്ടാവും. റോഹ്മാനും അവന് പറ്റിയൊരു അമ്മയെ കിട്ടിയിട്ടുണ്ടാവും. രണ്ടാള്‍ക്കും മനസ് നിറഞ്ഞത് കിട്ടിയതോടെ ആ അധ്യായം ഇവിടെ അവസാനിക്കുന്നു. അദ്ദേഹം ബോയി ഫ്രണ്ട് ആയിരുന്നോ, അതോ ഭര്‍ത്താവോ, ഇപ്പോള്‍ ആരാണ്? എന്നിങ്ങനെ സുസ്മിതയെ അടിച്ചാക്ഷേപിക്കുന്ന കമന്റുകളാണ് നിറയുന്നത്.

salman-susmita-

സൂപ്പർസ്റ്റാർ സൽമാൻ ഖാനെ പോലെയാണ് സുസ്മിതയുടെയും അവസ്ഥ എന്നാണ് മറ്റ് ചിലർ പറയുന്നത്. പ്രമുഖ നടിമാരുമായി പ്രണയത്തിലായെങ്കിലും അവരെ ആരെയും സൽമാൻ വിവാഹം കഴിച്ചില്ല. ഓരോരുത്തരും അദ്ദേഹത്തെ അകന്ന് പോയി. ഇപ്പോഴും അദ്ദേഹം വിവാഹം പോലും കഴിക്കാതെ കഴിയുകയാണ്. സുസ്മിതയും അങ്ങനെയാണ്. 46 വയസ് ആയിട്ടും ഇനിയും അവർക്ക് വിവാഹം കഴിക്കാൻ യോഗമില്ല എന്നാണ് ചിലരുടെ അഭിപ്രായം.

തീര്‍ത്തും അസ്വീകാര്യമായിട്ടുള്ള കമന്റുകള്‍ ആയിരുന്നു സുസ്മിതയെ തേടി എത്തുന്നത്. അവളുടെ പ്രായം കാരണമാണ് കൂടുതല്‍ പേരും നടിയെ ശകാരിക്കുന്നത്. ഇത്തരം പ്രവൃത്തി വളരെ വിവേകശൂന്യവുമായി പോയി. ഈ ട്രോളിംഗ് സമ്പ്രദായത്തെ ഒട്ടും പിന്തുണയ്ക്കുന്നില്ല.. എന്നിങ്ങനെ സുസ്മിതയ്ക്ക് പിന്തുണ അറിയിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. എന്തായാലും റോഹ്മാനുമായി അകലാനുള്ള കാരണമെന്താണെന്ന് സുസ്മിത തന്നെ പറയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ഏവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X