ഐശ്വര്യയോ കത്രീനയോ? സല്‍മാന്‍ ഖാന്റെ മറുപടി കേട്ട് കരണ്‍ ജോഹര്‍ വരെ ഞെട്ടി; വീണ്ടും വൈറല്‍

ബോളിവുഡിലെ ഐക്കോണിക് നടന്മാരിലൊരാളാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാന്‍ എന്ന നടന്റെ അഭിനയം പോലെ തന്നെ നടന്റെ പ്രണയങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മുമ്പ് കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ഐശ്വര്യയെക്കുറിച്ചും കത്രീന കൈഫിനെക്കുറിച്ചും ചോദിച്ച ചോദ്യത്തിന് സല്‍മാന്‍ ഖാന്‍ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.

കോഫീ വിത്ത് കരണില്‍ സല്‍മാന്‍ ഖാന്‍ പങ്കെടുത്ത എപിസോഡില്‍ ഡിലീറ്റ് ചെയ്ത റാപിഡ് ഫയര്‍ ക്വസ്റ്റ്യന്‍സിലെ ഭാഗങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഐശ്വര്യയാണോ കത്രീന കൈഫ് ആണോ മികച്ച രണ്ട് നടിമാര്‍ എന്നായിരുന്നു സല്‍മാന്‍ ഖാനോട് കരണ്‍ ചോദിച്ചത്. ഐശ്വര്യ റായ് ബച്ചന്‍ എന്നാണ് ആദ്യം സല്‍മാന്‍ ഖാന്‍ പറഞ്ഞത്. അത് കഴിഞ്ഞ് കത്രീനയുടെ പേരും പറഞ്ഞു.

katrina

എന്നാല്‍ അതിന് ശേഷം സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. കത്രീനയുടെ പേരിന്റെ അറ്റത്ത് ഇനി ആരുടെ പേര് വരുമെന്ന് നോക്കാം എന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ ട്രോളായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

പ്രിയങ്ക ചോപ്ര നല്ല ഒരു കുടുംബിനിയാകുമെന്നും പ്രീതി സിന്റ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരില്‍ ആരെ വിവാഹം കഴിക്കും, ആരെ സുഹൃത്താക്കും ആരെ കൊല്ലും എന്ന ചോദ്യത്തിന് ആരെയും കൊല്ലാന്‍ പറ്റില്ല. പക്ഷെ പ്രീതി സിന്റയെ വിവാഹം കഴിക്കാം, കത്രീന കൈഫിനെ സുഹൃത്താക്കാം എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

ഒരു കാലത്ത് സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായിയുമായും കത്രീന കൈഫുമായും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരെയും സല്‍മാന്‍ ഖാന്‍ വിവാഹം കഴിച്ചില്ല എന്ന് മാത്രമല്ല, ഇന്നും അവിവാഹിതനായി തുടരുകയുമാണ്.

ഹം ദില്‍ദേ ചുകേ സനം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് ഐശ്വര്യ റായിയുമായി സല്‍മാന്‍ ഖാന്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ബ്രേക്ക് അപ് ആവുകയും ചെയ്തു. ഇതിന് ശേഷം അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും ഇരുവരും ഡേറ്റ് ചെയ്യുകയും തുടര്‍ന്ന് 2007ല്‍ വിവാഹം കഴിക്കുകയും ചെയ്തു.

2011ലാണ് ഐശ്വര്യയും അഭിഷേകും മകള്‍ ആരാധ്യയെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ധൂം 2, ഗുരു, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. ഇരുവരും അടുത്തിടെ 17-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.

katrina

ബോളിവുഡിലെ ഏറ്റവും വലിയ താര കുടുംബങ്ങളിലൊന്നിലേക്കാണ് ഐശ്വര്യ റായി വിവാഹിതയായത്. എന്നാല്‍ സല്‍മാന്‍ ഖാനുമായി പ്രണയ ബന്ധം വേര്‍പെടുത്തുമ്പോള്‍ ഇരുവരും തമ്മില്‍ നിരവധി പ്രശ്‌നങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം സല്‍മാന്‍ ഖാന്‍ കത്രീന കൈഫിനേയും പ്രണയിച്ചിരുന്നതായി റൂമറുകള്‍ ഉണ്ടായിരുന്നു. ടൈഗര്‍ 3 എന്ന ചിത്രത്തില്‍ ബ്രേക്ക് അപ്പ് ആയതിന് ശേഷമാണ് ഇരുവരും തമ്മില്‍ ഒരുമിച്ച് അഭിനയിച്ചത്. 2021ല്‍ നടന്‍ വിക്കി കൗശലിനെ വിവാഹം കഴിച്ച നടി ഇപ്പോള്‍ വിജയകരമായ കുടുംബ ജീവിതം നയിക്കുകയാണ്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X