മുൻ കാമുകി സോമി അലിയുടെ തലയിൽ സൽമാൻ കുപ്പി കൊണ്ട് അടിച്ചു; വെളിപ്പെടുത്തൽ വൈറലാവുന്നു

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ തന്റെ വ്യക്തിപരവും സിനിമാപരവുമായ നേട്ടങ്ങളുടെ പേരിലും, പ്രശ്നങ്ങളുടെ പേരിൽ ഒരുപാട് തവണ വാർത്തകളിൽ ഇടം നേടിയിരുന്നു. 1990കളിൽ മുൻ ലോക സുന്ദരി ഐശ്വര്യ റായ് ബച്ചനൊപ്പവും, മറ്റ് നിരവധി നടിമാരുമായും ബന്ധപ്പെടുത്തി സൽമാൻ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. അതിൽ മിക്ക വാർത്തകളും സത്യമാണെന്ന് പിന്നീട് പല അവസരങ്ങളിലും കളിയായും കാര്യമായും സൽമാൻ ഖാൻ സമ്മതിച്ചതുമാണ്. സോമി അലി അത്തരത്തിലുള്ള പേരുകളിൽ ഒന്നായിരുന്നു.

സൽമാൻ ഖാനും സോമി അലിയും തമ്മിലുള്ള ഏറെ കലുഷിതമായ ബന്ധം, പലപ്പോഴും വാർത്തകളിൽ ഇടം നേടിയിരുന്നു. സോമി തന്നെ നിരവധി തവണ ഈ ബന്ധത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്തിട്ടുണ്ട്. ബോളിവുഡ് സൂപ്പർതാരം തന്നെ ശാരീരികമായും, മാനസികമായും ഏറെ പീഡിപ്പിച്ചിരുന്നുവെന്ന് അവർ പല വട്ടം പറഞ്ഞിട്ടുമുണ്ട്. അതിനിടെ, അടുത്തിടെ ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിൽ മുതിർന്ന പത്രപ്രവർത്തക പൂജ സാമന്ത് സൽമാൻ ഖാന്റെയും സോമി അലിയുടെയും ബന്ധത്തിന്റെ ഞെട്ടിക്കുന്ന കഥ പറഞ്ഞു.

Salman Khan and Somy Ali
Photo Credit: Filmibeat

മുൻപ് സോമി അലി മുംബൈയിൽ വന്ന് താമസിച്ചിരുന്ന സമയത്ത് അവരുമായി തനിക്ക് ചെറുതല്ലാത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നാണ് സീനിയർ ജേർണലിസ്റ്റ് വെളിപ്പെടുത്തിയത്. ആ കാലത്ത്, സൽമാനുമായി തനിക്ക് ഭ്രാന്തമായ പ്രണയമുണ്ടെന്ന് സോമി തന്നോട് സമ്മതിച്ചതായി പൂജ സാമന്ത് വെളിപ്പെടുത്തി. എന്നാൽ, പരസ്പരം പ്രണയിച്ചിരുന്ന സമയത്ത് ഒരിക്കൽ ദേഷ്യം സഹിക്കാനാവാതെ സൽമാൻ ഖാൻ സോമിയുടെ തലയിൽ കുപ്പി ഗ്ലാസ് അടിച്ചു പൊട്ടിച്ചുവെന്ന് അവർ ആരോപിച്ചതായി മാധ്യമ പ്രവർത്തക തുറന്നു പറഞ്ഞു. ഈ സംഭവം നടന്നത് പരസ്യമായിട്ടായിരുന്നു എന്നും അവർ പറയുന്നു.

"ഒരിക്കൽ സോമി അലി ഒരു റെസ്റ്റോ ബാറിൽ സുഹൃത്തുക്കളോടൊപ്പം കോൾഡ് ഡ്രിങ്ക്സ് കഴിച്ചു കൊണ്ടിരുന്നപ്പോൾ, സൽമാൻ ഖാൻ അവിടേയ്ക്ക് കയറി വന്നു. അവർ തമ്മിൽ വഴക്ക് നടക്കുകയും, അതിന് ഒടുവിൽ അദ്ദേഹം അവിടെ ഇരുന്ന ഒരു കുപ്പി ഗ്ലാസ് എടുത്ത് സോമിയുടെ തലയിൽ അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഈ വാർത്ത അന്നത്തെ മാഗസിനുകൾ ഒക്കെ കൊടുത്തിരുന്നു. അതിന് പിന്നാലെ സോമിയുമായി ഒരു അഭിമുഖം നടത്താൻ വേണ്ടി എന്റെ എഡിറ്റർ എന്നെ അവരുടെ അടുത്തേയ്ക്ക് പറഞ്ഞു വിട്ടു," പൂജ ഓർത്തെടുത്തു.

Salman Khan and Somy Ali
Photo Credit: Filmibeat

"അന്ന് സൽമാൻ തന്നോട് സ്നേഹമുണ്ടോയെന്ന് ഉറപ്പില്ലെന്നും, അദ്ധേഹത്തിന്റെ ദേഷ്യം ഭയങ്കരമാണെന്നും സോമി അലി പറഞ്ഞു. ഒപ്പം, അദ്ദേഹത്തിന് വല്ലാത്ത പോസ്സസീവ് സ്വഭാവം ഉണ്ടെന്നും അവർ അന്ന് പറഞ്ഞു," മാധ്യമ പ്രവർത്തക പറഞ്ഞു. "സൽമാന് ഇങ്ങനെ ഉണ്ടായിരുന്ന ഒരു ബന്ധവും വിവാഹത്തിൽ എത്തിയില്ല. സംഗീത ബിജ്‌ലാനിയുടെ കാര്യം തന്നെ എടുക്കാം. ഒരുപക്ഷെ ഇന്ന് അദ്ദേഹം ഏറെ പക്വത വന്ന ഒരു മനുഷ്യനായി മാറിക്കാണണം. കാരണം ഇന്ന് സംഗീതയുമായി അദ്ദേഹത്തിന് വളരെ നല്ല സൗഹൃദമാണ് ഉള്ളത്," പൂജ സാമന്ത് പറഞ്ഞു.

എന്തായാലും, കാമുകിമാരെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന പരാതി സൽമാൻ ഖാന് നേരെ പല വട്ടം പിന്നെയും ഉയർന്നു. തന്നെ താരം ഉപദ്രവിച്ചതായി മുൻ കാമുകി ഐശ്വര്യ റായ് പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് നടന്റെ ജീവിതത്തിലേക്ക് എത്തിയ പ്രശസ്ത നടി കത്രീന കൈഫും സൽമാന്റെ മുൻകോപത്തിന്റെ ഫലം പലവട്ടം അനുഭവിച്ചതായി സൂചനയുണ്ട്.

More from Filmibeat

Read more about: salman khan somy ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X