'കാമുകിയോ ക്ഷണിച്ചില്ല', മറ്റുള്ളവരുടെ വിവാഹം കൂടി സൽമാൻ വിഷമം തീർക്കുകയാണെന്ന് ആരാധകർ!

ബോളിവുഡിന്റെ ഭായ് ജാനാണ് എല്ലാവർക്കും പ്രിയങ്കരനായ സൽമാൻ ഖാൻ. സിനിമകളിലൂടെ മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതം മനസിലാക്കി കൂടിയാണ് അദ്ദേഹത്തിന് ലോകത്തെമ്പാടുമായി ആയിരക്കണക്കിന് ആരാധകർ പിറന്നത്. അവിവാഹിതനായ അബ്ദുൾ റഷീദ് സലിം എന്ന സൽമാൻ ഖാൻ 1965 ഡിസംബർ 27നാണ് ജനിച്ചത്. 1988 ൽ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ് സൽമാൻ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വെച്ചത്. എന്നാൽ അദ്ദേഹത്തിന് ഹിന്ദി സിനിമയിൽ പേര് നേടിക്കൊടുത്തത് 1989 ൽ ഇറങ്ങിയ മെംനെ പ്യാർ കിയ എന്ന സിനിമയിലൂടെയാണ്.

അമ്പത്തഞ്ചുകാരനായ സൽമാൻ ഖാന് പിന്നാലെയാണ് പാപ്പരാസികൾ എല്ലാം. അദ്ദേഹത്തെ എവിടെ വെച്ച് കണ്ടാലും ഫോട്ടോ പകർത്താനും വീഡിയോ പകർത്താനും ആളുകളുടെ ബഹളമാണ്. ആറാധകരുടെ അമിത സ്നേഹ പ്രകടനം ചിലപ്പോൾ സൽമാനെ ദേഷ്യം പിടിപ്പിക്കാറുമുണ്ട്. ദേഷ്യം വരുമ്പോൾ ആരാധകരാണോ സിനിമാ പ്രേമികളാണോ എന്നൊന്നും സൽമാൻ ചിന്തിക്കാറില്ല. സൽമാൻ ഖാൻ ഇപ്പോൾ ബി​ഗ് ബോസ് റിയാലിറ്റി ഷോയുടേയും മറ്റ് സിനിമകളുടേയും ചിത്രീകരണ തിരക്കിലാണ്.

ആഡംബര വിവാഹങ്ങളിൽ അതിഥിയായി സൽമാൻ

അതേസമയം ഇപ്പോൾ സൽമാന്റെ പുതിയ ചില ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വ്യപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ആഡംബര വിവാഹത്തിൽ സൽമാൻ അതിഥിയായി പങ്കെടുത്തതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്. നിറഞ്ഞ ചിരിയുമായി തന്റെ ടീമിനൊപ്പമാണ് സൽമാൻ വിവാഹ വേദിയിലേക്ക് എത്തിയത്. വധൂവരന്മാർക്ക് നൽകാൻ കൈയ്യിൽ പൂച്ചെണ്ടുകളും സൽമാൻ കരുതിയിരുന്നു. കുറച്ച് ദിവസം മുമ്പ് പ്രഫുൽ പട്ടേലിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും സൽമാൻ പോയിരുന്നു. ജയ്പൂരിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വേദിയിൽ എത്തി ഡാൻസും ആരവവുമായി ആടിതിമിർക്കുന്ന സൽമാന്റെ വീഡിയോ അന്നും വൈറലായിരുന്നു.

കത്രീനയുടെ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിന് പിന്നിൽ

സൽമാൻ ഖാൻ അടുത്തിടെ പങ്കെടുത്ത വിവാഹ ചടങ്ങുകളിലെ വീഡിയോകൾക്ക് വരുന്ന രസകരമായ കമന്റുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'കാമുകി കത്രീന കല്യാണം വി‌ളിക്കാതിരുന്നതിന്റെ ദേഷ്യമാണോ മറ്റുള്ളവരുടെ വിവാഹം കൂടി സൽമാൻ തീർക്കുന്നത്' എന്നായിരുന്നു വന്ന കമന്റുകളിൽ ഏറെയും ചിലർ കത്രീന കല്യാണം വിളിക്കാതിരുന്നതിന്റെ കാരണവും കമന്റുകളിലൂടെ സൽമാനോട് ചോദിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ‍ഡിസംബർ ഒമ്പതിനാണ് നടി കത്രീന കൈഫും നടൻ വിക്കി കൗശലും വിവാഹിതരായത്. ഇരുവരുടേയും രണ്ട് വർഷത്തെ പ്രണയമാണ് വിവാഹത്തിൽ‌ എത്തിയത്. വിക്കിക്ക് മുമ്പ് കത്രീന ഏറെക്കാലം സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു സൽമാന്റേയും കത്രീനയുടേയും ഇരുവരും വിവാഹിതരാകുമെന്ന് ആരാധകർ കരുതിയിരുന്നപ്പോഴാണ് സൽമാനും കത്രീനയും വേർപിരിഞ്ഞുവെന്ന വാർത്ത വന്നത്.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
ട്രോളുമായി ആരാധകർ

പ്രണയം തകർന്ന ശേഷവും സൽമാനും കത്രീനയും അടുത്ത സുഹൃത്തുക്കൾ തന്നെയായിരുന്നു. പക്ഷെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്ത സുഹൃത്തുക്കളെ ക്ഷണിച്ചപ്പോൾ സൽമാനെ കത്രീന ഒഴിവാക്കിയിരുന്നു. എല്ലാവരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് സൽമാന്റെ വിവാഹ വാർത്ത കേൾക്കാനാണ്. അമ്പത്തഞ്ച് വയസിനിടെ നിരവധി സ്ത്രീകൾ സൽമാന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഐശ്വര്യ റായ് ബച്ചനുമായും സൽമാൻ പ്രണയത്തിലായിരുന്നു. പക്ഷെ അതെല്ലാം പകുതിയിൽ വെച്ച് തകരുകയാണ് ചെയ്തത്. ആരേയും അറിയിക്കാതെയാണ് വിക്കിയും കത്രീനയും പ്രണയിച്ചതും വിവാഹിതരായത്. ആഢംബര പൂർവം രാജസ്ഥാനിൽ നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിക്കിയും കത്രീനയും വിവാഹിതരായ കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. നിലവിൽ സൽമാനിപ്പോൾ പുതിയ പ്രണയങ്ങളൊന്നുമില്ല. സിനിമാ ചിത്രീകരണവുമായി തിരക്കിലാണ് താരം.

More from Filmibeat

Read more about: salman khan katrina
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X