സല്ലുവിന് മുന്നിൽ കുതിരയൊക്കെ എന്ത്!! കുതിരയെ വെറും കാലിൽ ഓടിത്തോൽപ്പിച്ച് താരം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ സൽമാൻഖാന്റെ സാഹസിക വീഡിയോ കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. സൽമാന് ഇതെന്ത് പറ്റിയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സ്വിമ്മിങ് പൂളിൽ അതി സാഹസികമായി എടുത്തു ചാടുന്ന വീഡിയോയ്ക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച് മറ്റൊരു വീഡിയോയുമായി താരം രംഗത്ത്. കുതിരയുമായുള്ള ഓട്ടമത്സരമാണ് ഇക്കുറി.

നടൻ സഹീർ ഇക്ബാലാണ് ഹോഴ്സ് റെയ്ഡ് നടത്തുന്നത്. സഹീറിന്റെ കുതിര പാച്ചിലിനോടാണ് സൽമാന്റെ മത്സരം. എന്നാൽ കുതിരയെ തോൽപിച്ച് സല്ലു വിജയിച്ചിരിക്കുകയാണ്. '' ഒവർ പവർ ഹോഴ്സ് പവർ എന്ന് കുറിച്ച് സൽമാൻ തന്നെയാമ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഒരു കൂട്ടർ കയ്യടിക്കുമ്പോൾ മറ്റൊരു കൂട്ടർ വീഡിയോ സത്യമാണോ എന്ന സംശയമാണ് പ്രകടിപ്പിക്കുന്നത്.
സൽമാൻഖാന്റെ ചിത്രം ഭാരത് മികച്ച വിജയം തേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ഏറെ നാളുകൾക്ക് ശേഷം സൽമാൻ കത്രീന ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ഭാരത്. ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിനു മുൻപ് സൽമാൻ നായകനായി എത്തിയ റെയ്സ് 3 പൂർണ്ണ പരാജയമായിരുന്നു.


Click it and Unblock the Notifications