കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ കൂട്ടബലാത്സംഗം.. സല്‍മാന്‍ ഖാന്‍റെ ബോര്‍ഡിഗാഡിനെതിരെ പരാതി
ബോളിവുഡിന്റെ സ്വന്തം താരമായ സല്‍മാന്‍ ഖാന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്. റിയാലിറ്റി ഷോ വിവാദങ്ങള്‍ തീരുന്നതിന് മുന്‍പാണ് വീണ്ടും അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. സല്‍മാന്‍ ഖാന്റെ ബോര്‍ഡിഗാര്‍ഡിനെതിരെയാണ് ഇത്തവണ പരാതി.
ശബ്‌നം ഷെയ്ഖ് എന്ന യുവതിയാണ് സല്‍മാന്റെ ബോര്‍ഡിഗാര്‍ഡായ ഷെറയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

സല്‍മാന്‍ ഖാന്‍ വീണ്ടും വിവാദത്തില്‍
റിയാലിറ്റി ഷോയ്ക്കിടയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് നേരത്തെ സല്‍മാനെതിരെ മത്സരാര്‍ത്ഥി പരാതിപ്പെട്ടിരുന്നു. പരാതി നല്‍കിയതിന് ശേഷം ആത്മഹത്യാശ്രമവും നടത്തിയിരുന്നു.

വീണ്ടും പരാതി
സല്‍മാന്‍ ഖാന്റെ ബോര്‍ഡിഗാര്‍ഡായ ഷെറയ്‌ക്കെതിരെയാണ് ഇപ്പോള്‍ യുവതി പരാതി നല്‍കിയിട്ടുള്ളത്. ശബ്‌നം ഷെയ്ഖ് എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.

കേസില്‍ സഹായം നല്‍കുന്നു
റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ സുബൈര്‍ സല്‍മാന്‍ ഖാനെതിരെ പരാതി നല്‍കിയിരുന്നു. തനിക്കെതിരെയുള്ള കേസില്‍ സുബൈറിന് സഹായം നല്‍കുന്നത് ശബ്‌നമാണെന്ന് താരം ആരോപിച്ചിരുന്നു.

ഒത്തുതീര്‍പ്പ് ശ്രമം നടത്തിയിരുന്നു
സുബൈറുമായുള്ള കേസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ശ്ബനത്തെയും സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ്‌വര്‍ പോലീസില്‍ പരാതി നല്‍കിയത്.

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി
സുബൈറുമായി ബന്ധപ്പെട്ട കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് ഷെറ ശബ്‌നത്തെ സമീപിച്ചത്. ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അന്വേഷണം ആരംഭിച്ചു
സല്‍മാന്‍ ഖാന്റെ ബോര്‍ഡിഗാര്‍ഡിനെതിരെയുള്ള ശബ്‌നത്തിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











