സല്‍മാന്‍ ഖാന്‍ കാമുകിയ്‌ക്കൊപ്പം തന്നെയാണ്! ലൈവ് ചാറ്റിനിടെ അബ്ദത്തില്‍ ക്യാമറയില്‍ കുടുങ്ങി താരം
ഐശ്വര്യ റായിയെ മുതല്‍ കത്രീന കൈഫിനെ വരെ പ്രണയിച്ചിരുന്ന നടനാണ് സല്‍മാന്‍ ഖാന്‍. ഇതിനിടെയിലും നിരവധി നടിമാരുമായി സല്‍മാന്‍ പ്രണയത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ റുമേനിയന്‍ ടെലിവിഷന്‍ അവതാരകയായ ലുലിയ വന്റൂരുമായിട്ടായിരുന്നു സല്‍മാന്റെ പ്രണയം. ഇരുവരും തമ്മില്‍ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്ത വന്നതിന് പിന്നാലെ വേര്‍പിരിഞ്ഞെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചു.
എന്നാല്‍ ഇരുവരും ബന്ധം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാവുന്ന ചില തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. അതും ലുലിയയ്ക്കും സല്‍മാനും പറ്റിയൊരു അബദ്ധത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്. വീട്ടിലിരുന്ന് ലൈവ് ടിവി ചാറ്റ് ഷോയ്ക്ക് വേണ്ടി പരിപാടി അവതരിപ്പിക്കുകയായിരുന്നു ലുലിയ. ഇതൊന്നും അറിയാതെ സല്‍മാന്‍ ഖാന്‍ പിന്നിലൂടെ വരുന്നു.

ലുലിയ ആരോടാണ് സംസാരിക്കുന്നതെന്ന് അറിയാന്‍ ക്യാമറയ്ക്ക് തൊട്ട് മുന്നില്‍ വരെ വന്ന് നോക്കിയ സല്‍മാനോട് അവിടെ നിന്നും മാറി പോകാന്‍ ലുലിയ കൈ കൊണ്ട് ആവശ്യപ്പെടുകയാണ്. കാര്യം പെട്ടെന്ന് മനസിലായതോടെ സല്‍മാന്‍ ക്യാമറയ്ക്ക് പുറകിലേക്ക് പോയി. എന്നാല്‍ ആ സമയത്ത് ലുലിയയുടെ മുഖത്ത് വന്ന ഭാവ മാറ്റങ്ങളായിരുന്നു ആരാധകരെയും ചിരിയിലാക്കിയത്.
നേരത്തെ മുതല്‍ ലുലിയയും സല്‍മാനും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കുറച്ച് കാലങ്ങളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ ഒന്നും ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത അതിവേഗം പ്രചരിച്ചു. ഇപ്പോള്‍ പുതിയ വീഡിയോ വൈറലായതോടെ ഇരുവരുടെ പേരിലുള്ള വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് ഇതോടെ തെളിഞ്ഞു.

ലോക് ഡൗണ്‍ കാലത്തും താരങ്ങള്‍ ഒന്നിച്ച് തന്നെയാണ് താമസമെന്ന് കൂടി അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലായി. അവധിക്കാല വസതിയായ പന്‍വാലിലെ ഫാം ഹൗസായിരുന്നു ലോക് ഡൗണ്‍ കാലത്ത് തമാസിക്കാന്‍ വേണ്ടി സല്‍മാന്‍ തിരഞ്ഞെടുത്തത്. അവിടെ ലുലിയ കൂടി ഉള്ളതിനാല്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയായിരിക്കുമെന്ന നിഗമനത്തിലാണ് ആരാധകര്‍.
സല്‍മാന്‍ ഖാനൊപ്പം ചില പാര്‍ട്ടികളില്‍ ലുലിയയെ നിരന്തരം കാണാന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പ് പ്രചരിച്ചത്. താരത്തിന്റെ കുടുംബ പരിപാടികളിലും ലുലിയ പങ്കെടുക്കാറുണ്ട്. സല്‍മാന്‍ തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹത്തോട് തനിക്ക് തികഞ്ഞ ബഹുമാനമാണെന്നും നേരത്തെ ലുലിയ പറഞ്ഞിട്ടുണ്ട്. പുറത്ത് വരുന്ന ഗോസിപ്പുകള്‍ പലതും കെട്ടിചമച്ചതാണെന്നായിരുന്നു പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് കഴിഞ്ഞ വര്‍ഷം ലുലിയ പറഞ്ഞത്.


Click it and Unblock the Notifications