റെമോ ഡിസൂസയുടെ അടുത്ത ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അച്ഛനായി അഭിനയിക്കും

ബോളിവുഡ് താരം സല്‍മാന്‍ ഖാനും ബജ്രംഗി ഭായിജാന്‍ ഫെയിം മുന്നി എന്ന ഹര്‍ഷാലി മല്‍ഹോത്രയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷക ശ്രദ്ധ നേടിയതാണ്. എന്നാലിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു.

By Sanviya

ബോളിവുഡ് താരം സല്‍മാന്‍ ഖാനും ബജ്രംഗി ഭായിജാന്‍ ഫെയിം മുന്നി എന്ന ഹര്‍ഷാലി മല്‍ഹോത്രയും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷക ശ്രദ്ധ നേടിയതാണ്. എന്നാലിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു. റെമോ ഡിസൂസയുടെ പുതിയ ചിത്രത്തില്‍ അച്ഛന്റെയും മകളുടെയും വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാന്‍ വീണ്ടും ഹര്‍ഷാലി മല്‍ഹോത്രയ്‌ക്കൊപ്പം അഭിനയിക്കുന്നതായി പറഞ്ഞത്. ഡാന്‍സറുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രം. ഉടന്‍ തന്നെ ഡാന്‍സ് പഠിക്കാന്‍ പോകുകയാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

എ ഫ്‌ളൈങ് ടിക്കറ്റ്

എ ഫ്‌ളൈങ് ടിക്കറ്റ്

എ ഫ്‌ളൈങ് ടിക്കറ്റ് എന്ന ചിത്രത്തിന് ശേഷം റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

കബീര്‍ ഖാനൊപ്പം

കബീര്‍ ഖാനൊപ്പം

കബീര്‍ ഖാനൊപ്പമുള്ള പ്രോജക്ടാണ് സല്‍മാന്‍ ഖാന്‍ അടുത്തതായി ചെയ്യാന്‍ പോകുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1962ലെ ഇന്തോ-സിനോ യുദ്ധമാണ് ചിത്രത്തിന്റെ പശ്ചാത്തലമാക്കുന്നത്.

അലി അബ്ബാസ് സഫര്‍

അലി അബ്ബാസ് സഫര്‍

അലി അബ്ബാസ് സഫറിനൊപ്പം 'ടൈഗര്‍ സിന്ത ഹെയ്' എന്ന ചിത്രത്തിലും സല്‍മാന്‍ ഖാനാണ് നായകനാകുന്നത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്.

സുല്‍ത്താന്‍

സുല്‍ത്താന്‍

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സുല്‍ത്താന്‍ എന്ന ചിത്രമാണ് സല്‍മാന്‍ ഖാന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 2016 ജൂലൈ 6ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വന്‍ വിജയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X