സ്‌ക്രീനില്‍ മാത്രമല്ല,റിയല്‍ ലൈഫിലും ഹീറോ! ഷാരൂഖിനെ അഭിനന്ദിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ
ഐശ്വര്യ റായിയുടെ മാനേജരുടെ ജീവന്‍ രക്ഷിച്ച ഷാരൂഖ് ഖാനെ അഭിനന്ദിച്ച് സല്‍മാന്‍ ഖാന്‍. ചെന്നൈ എക്‌സ്പ്രസിലെ വീഡിയോ ക്ലിപ് പങ്കുവെച്ചുകൊണ്ടായിരുന്നു അഭിനന്ദനവുമായി സല്‍മാന്‍ എത്തിയത്. ഇക്കഴിഞ്ഞ ദീപാവലി ദിവസം അമിതാഭ് ബച്ചന്റെ വീട്ടില്‍ വെച്ച് നടന്ന ആഘോഷങ്ങള്‍ക്കിടെയാണ് ഐശ്വര്യയുടെ മാനേജരായ അര്‍ച്ചനയുടെ ലെഹങ്കയിലേക്ക് തീപടര്‍ന്നത്. തുടര്‍ന്ന് എല്ലാവരും പകച്ചു നില്‍ക്കുമ്പോള്‍ ഷാരൂഖ് തന്റെ കോട്ട് കൊണ്ട് തീ തല്ലിക്കെടുത്തുകയായിരുന്നു.

അര്‍ച്ചനയെ രക്ഷിക്കുന്നതിനിടെ ഷാരൂഖിനും ചെറിയ രീതിയില്‍ പൊളളലേറ്റിരുന്നു. ഷാരൂഖിനെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തുന്നതിനിടയിലാണ് അടുത്ത സുഹൃത്തായ സല്‍മാനും എത്തിയത്. റിയല്‍ ലൈഫിലും ഷാരൂഖ് ഹീറോ തന്നെയാണെന്നാണ് സല്‍മാന്‍ പറയുന്നത്. സല്‍മാന്‍ ഖാന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. ഇതാണ് സ്‌നേഹമെന്നും പെര്‍ഫക്ട് സീനാണെന്നും ആണ് ആരാധകരെല്ലാം കമന്റ് ചെയ്തിരിക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ ഷാരൂഖ് ഖാനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് സല്‍മാന്‍. ഇരുവരും ഒരുമിച്ചെത്തിയ പ്രണയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഷാരൂഖിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിലും അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാന്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications