ചിത്രത്തിൽ നിന്ന് പിൻമാറാനായി പ്രിയങ്ക പറഞ്ഞത് ഇങ്ങനെയാണ്!! വെളിപ്പെടുത്തി സൽമാൻഖാൻ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സൽമാൻ ചിത്രമാണ് ഭാരത്. ഈ ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം സൽമാന്റെ നായിരയായി കത്രീന കൈഫ് വീണ്ടും ബോളിവുഡിൽ എത്തുകയാണ്. ഒരു കാലത്ത് ബോളിവുഡിലെ ഭാഗ്യ ജോഡിയായിരുന്നു കത്രീനയും സൽമാനും. താരങ്ങളുടെ പ്രണയ തകർച്ച ബോളിവുഡിൽ ഈ താരജോഡികളെ അപ്രത്യക്ഷമാക്കുകയായിരുന്നു.

ഭാരത് പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ചിത്രത്തിൽ നിരവധി അനിശ്ചിതത്വങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിൽ സൽമാന്റെ നായികയായി ആദ്യം പരിഗണിച്ചത് നടി പ്രിയങ്ക ചോപ്രയെയായിരുന്നു. ഷൂട്ടിങ് തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയായിരുന്നു പ്രിയങ്ക ചിത്രത്തിൽ നിന്ന് പിൻമാറിയത്. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രിയങ്കയുടെ ഭാഗത്തു നിന്നുള്ള ഈ പെരുമാറ്റം സൽമാനെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ ആദ്യം തന്നെ താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പ്രിയങ്കയ്ക്കെതിരെ രൂക്ഷവിമർശനമാണ് സൽമാൻ ഉന്നയിക്കുന്നത്.

 കത്രീനയെ നിർദേശിച്ചു

കത്രീനയെ നിർദേശിച്ചു

ചിത്രത്തിലെ നായികയായി ആദ്യം സംവിധായകൻ അലി അബ്ബാസ് സഫറിനോട് കത്രീനയുടെ പേരായിരുന്നു നിർദ്ദേശിച്ചത്. എന്നാൽ തന്റെ നായികയ്ക്ക് ഇന്ത്യൻ മുഖഛായ വേണമെന്ന് പറഞ്ഞാണ് അദ്ദേഹം ചിത്രത്തിനായി പ്രിയങ്കയെ പരിഗണിക്കുന്നത്. എന്നാൽ 20 കൊല്ലമായി കത്രീന ഇന്ത്യയിലാണ് ജീവിക്കുന്നത്. അവരെ നായികയാക്കി കൂടെ എന്ന് ഞാൻ സംവിധായകനോട് ചോദിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ പ്രിയങ്ക ചിത്രത്തിലേയ്ക്ക് വരുകയായിരുന്നു.

 പ്രിയങ്കയ്ക്ക് താൽപര്യമില്ല

പ്രിയങ്കയ്ക്ക് താൽപര്യമില്ല

ഷൂട്ടിങ് തുടങ്ങാൻ വെറും അഞ്ച് ദിവസം മാത്രം അവശേഷിക്കവെയാണ് പ്രിയങ്ക വിവാഹ കാര്യം ഞങ്ങളോട് പറയുന്നത്. വിവാഹം കഴിച്ചോളൂ, ഒരു മൂന്ന് നാല് ദിവസം ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മാറ്റി വയ്ക്കാൻ കഴിയുമോ എന്ന് പ്രിയങ്കയോട് ചോദിച്ചിരുന്നു.എന്നാൽ അപ്പോഴാണ് സിനിമയിൽ അഭിനയിക്കാൻ താൽ പര്യമില്ലെന്ന് പ്രിയങ്ക തന്നോട് പറഞ്ഞത്. പ്രിയങ്കയുടെ ഈ പ്രവർത്തി ഞങ്ങളെ പ്രതിസന്ധിയിൽ ആക്കുകയായിരുന്നു.

 ബോളിവുഡിൽ നിന്ന്  അപ്രത്യക്ഷയായി

ബോളിവുഡിൽ നിന്ന് അപ്രത്യക്ഷയായി

ബോളിവുഡിൽ ശക്തയായ സ്ത്രീകഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന്റെ കഥാപാത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലാണ് പ്രിയങ്ക അധികവും എത്താറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പ്രിയങ്ക ബോളിവുഡിൽ അത്ര സജീവമല്ല. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രിയങ്കയുടേയും ബോളിവുഡ് ഗായകൻ നിക്കുമായി വിവാഹം കഴിഞ്ഞത്. വിവാഹത്തിനു ശേഷം ബോളിവുഡിൽ പ്രിയങ്കയുടെ പുതിയ ചിത്രങ്ങൾ എത്തിയിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X