ചിത്രത്തിൽ നിന്ന് ഐശ്വര്യയെ ഒഴിവാക്കി!! സൽമാനെ കയ്യോടെ പിടിച്ച് ആരാധകർ, ചിത്രം വൈറൽ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൽമാൻഖാന്റെ ട്വീറ്റാണ്. സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ സഹോദരി പുത്രി ശാർമിൻ സെഗിനെ ബോളിവുഡിലേയ്ക്ക് സ്വഗതം ചെയ്തു കൊണ്ട് നടൻ സൽമാൻഖാൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ട്വിറ്ററിൽ സജീവ ചർച്ചയാകുന്നത്. ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു സൽമാൻഖാൻ ആശംസ നേർന്നത്. സെറ്റിൽ വെച്ച് നടന്ന ബൻസാലിയുടെ പിറന്നാൾ ആഘോഷത്തിൽ കേക്ക് നൽകുന്ന ശർമിന്റെ ചിത്രമായിരുന്നു സൽമാൻ ട്വീറ്ററിൽ പോസ്റ്റ് ചെയ്തത്.

aiswarya rai-salmankhan

അതേസമയം ഫോട്ടോയിൽ മറ്റൊരു രസകരമായ സംഭവം കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകർ. സൽമാൻ പങ്കുവെച്ച ചിത്രത്തിൽ ഐശ്വര്യ റായിയുടെ സാന്നിധ്യമുണ്ട്. ഐശ്വര്യയുടെ ചിത്രത്തിന്റെ തലഭാഗം ക്രോപ്പ് ചെയ്തതിനു ശേഷമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആഷിനെ പ്രേക്ഷകർ കണ്ടു പിടിച്ചിരിക്കുകയാണ്. ചിത്രത്തിലെ ആഖോ കി ഗുഷ്ടാകിയൻ എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെയുളള ചിത്രമാണിതെന്നാണ് ആരാധകരുടെ കണ്ടെത്താൽ.

ഐശ്വര്യ-സൽമാൻഖാൻ പ്രണയം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. ഹം ദിൽ ദേ ചുകേ സനത്തിൽ തുടങ്ങിയ പ്രണയം അവസാനിച്ചത് 2002 ലാണ്. ബോളിവുഡിൽ ഏറ്റവും ചർച്ചവിഷയമായ പ്രണയമായിരുന്നു ഇരുവരുടേതും. എനനാൽ ബ്രേക്കപ്പിന് ശേഷം ഇന്നു വരെ താരങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X