»   » മനസില്‍ നൊമ്പരമാണ് എന്നിട്ടും സല്‍മാന്‍ ഖാന്‍ ഐശ്വര്യയുടെ പിതാവിന്റെ മരണത്തിന് പോയില്ല,കാരണം ഇതാണ്!!

മനസില്‍ നൊമ്പരമാണ് എന്നിട്ടും സല്‍മാന്‍ ഖാന്‍ ഐശ്വര്യയുടെ പിതാവിന്റെ മരണത്തിന് പോയില്ല,കാരണം ഇതാണ്!!

Posted By:
Subscribe to Filmibeat Malayalam

പിതാവിന്റെ മരണത്തില്‍ ഐശ്വര്യ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണിപ്പോള്‍. ബോളിവുഡില്‍ നിന്നും അനുശേധനം രേഖപ്പെടുത്തി നിരവധി താരങ്ങള്‍ ഐശ്വര്യയെ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ ഒരാളുടെ സാന്നിധ്യം മാത്രമുണ്ടായിരുന്നില്ല.

പഴയ കാമുകി കാമുകന്മാരായിരുന്നെങ്കിലും ഐശ്വര്യുടെ പിതാവിന്റെ മരണത്തിന് ശേഷമുണ്ടായിരുന്ന പ്രാര്‍ത്ഥന യോഗത്തില്‍ സല്‍മാന്‍ ഖാന്‍ വരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ താരം വന്നില്ല എന്നുമാത്രമല്ല, അതിന്റെ പിന്നില്‍ മറ്റു പല കാരണങ്ങള്‍കൂടിയുണ്ട്.

സല്‍മാന്‍ ഖാനെ ഇഷ്ടമില്ലായിരുന്നു

ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് റായിക്ക് സല്‍മാന്‍ ഖാനെ ഒട്ടും ഇഷ്ടമായിരുന്നില്ല. അക്കാലത്തെ മോശം ചെക്കനാണ് സല്‍മാന്‍ എന്നായിരുന്നു കൃഷ്ണരാജ് പറഞ്ഞിരുന്നത്. മാത്രമല്ല ഐശ്വര്യക്ക് സല്‍മാന്‍ ഒരിക്കലും ചേരില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു.

പിതാവിനെ അനുസരിച്ച് മകള്‍

ഐശ്വര്യയും സല്‍മാനും ഇഷ്ടത്തിലായിരുന്നെങ്കിലും
പിതാവിന്റെ തീരുമാനം അതുപോലെ തന്നെ അനുസരിക്കുകയായിരുന്നു ഐശ്വര്യ. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിക്കാനും കാരണമായി.

തെറ്റ് മനസിലാക്കി സല്‍മാനും

തന്റെ തെറ്റ് എന്താണെന്ന് സല്‍മാന്‍ മനസിലാക്കിയിരുന്നു. തന്റെ പഴയകാലത്തെ വാര്‍ത്തകള്‍ കൊണ്ട് ഐശ്വര്യയുടെ പിതാവിന് താല്‍പര്യമില്ലായിരുന്നു എന്ന് സല്‍മാനും മനസിലാക്കിയിരുന്നു.

മരുമകനാകാനുള്ള യോഗ്യതയില്ല

സല്‍മാന്‍ ഖാന് കൃഷ്ണരാജിന്റെ മരുമകന്‍ ആകാനുള്ള യോഗ്യതയില്ലായിരുന്നു. അതിന് കാരണം താരത്തിന്റെ പഴയ ജീവിതത്തിലെ പല സംഭവങ്ങളുമായിരുന്നു.

പിതാവിനെ എതിര്‍ക്കാത്ത ഐശ്വര്യ

ഐശ്വര്യ തന്റെ പിതാവിനെ ഒരിക്കലും എതിര്‍ത്തിരുന്നില്ല. അവള്‍ പിതാവിന്റെ ഇഷ്ടം അനുസരിക്കുകയായിരുന്നു എന്നാണ് സല്‍മാന്‍ പറയുന്നത്.

എന്റെ പെരുമാറ്റം അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു

ഐശ്വര്യയുടെ പിതാവിന്റെ അടുത്തുള്ള എന്റെ പെരുമാറ്റം അവള്‍ക്കിഷ്ടമല്ലായിരുന്നു, മാത്രമല്ല തങ്ങളുടെ കൂടി കാഴച്കള്‍ വരെ ഒഴിവാക്കിയിരുന്നു. ഒരിക്കല്‍ തന്റെ പിതാവിന്റെ അടുത്ത് മോശമായി പെരുമാറുന്നത് ആരാണെങ്കിലും തനിക്ക് ഇഷ്ടമല്ലെന്ന് ഐശ്വര്യ തുറന്നടിച്ചിരുന്നു. ഇതോടെയാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാത്തത് എന്നാണ് താരത്തിന്റെ വിശദീകരണം.

ഐശ്വര്യയെ അനുമോദിച്ച് സല്‍മാന്‍

ഇക്കാര്യങ്ങള്‍ കൊണ്ടാണ് തനിക്ക് ഐശ്വര്യയോട് ഇഷ്ടം തോന്നിയിരുന്നതെന്നും അവളുടെ കുടുംബത്തെയും ഞാന്‍ വിലമതിക്കുന്നുണ്ടെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിനിടെയാണ് ഐശ്വര്യയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും മറ്റും സല്‍മാന്‍ ഖാന്‍ തുറന്നു പറഞ്ഞത്.

പരാമ്പരാഗത മൂല്യങ്ങളില്‍ ജീവിക്കുന്ന ഐശ്വര്യ

ലോക സുന്ദരിയാണെങ്കിലും ഐശ്വര്യ ഇപ്പോഴും പരാമ്പരാഗത മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ്. മാത്രമല്ല ഐശ്വര്യ തന്റെ കുടുംബം നോക്കുന്നതും ഇത്തരം മൂല്യങ്ങളില്‍ ജീവിച്ചു കൊണ്ടാണെന്നും സല്‍മാന്‍ പറയുന്നു.

വേര്‍പിരിയലിനെ കുറിച്ച് ഐശ്വര്യയുടെ പ്രതികരണം

മദ്യത്തിന് അടിമയും അതുപോലെ മോശമായി പെരുമാറുകയും ചെയ്യുന്നയാളെണെന്നും അവിടെ അവിശ്വസതയും അപമാനവും മാത്രമെ ഉള്ളു എന്നുമാണ് ഐശ്വര്യ പറയുന്നത്.

English summary
Salman Khan had revealed to a leading daily that he never hit Aishwarya Rai but he did slap Subhash Ghai once.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam