കത്രീനയ്ക്ക് സല്‍മാന്‍ കൊടുത്ത ഒരുഗ്രന്‍ കൊട്ട് !!

By Aswathi

ബോളിവുഡിലെ ഗോസിപ്പുകള്‍ അത്രവലിയ രഹസ്യമൊന്നുമല്ല. പ്രണയത്തിലാകുന്നതും പിരിയുന്നതും സര്‍വ്വസാധാരണം. എന്നാല്‍ ഒരു കാമുകനും തന്റെ മുന്‍ കാമുകിയ്ക്ക് ഇത്രയും വലിയൊരു കൊട്ട് കൊടുത്തു കാണില്ല. പറഞ്ഞുവരുന്നത് കത്രീന കൈഫിനെയും സല്‍മാന്‍ ഖാനിനെയും കുറിച്ചാണ്.

സല്‍മാന്‍ ഖാനുമായുള്ള കത്രീനയുടെ പ്രണയം നാടുനീളെ പാട്ടായിരുന്നു. ആ പ്രണയം പാളിയെങ്കിലും സല്‍മാന്റെ സഹോദരി അര്‍പിത ഖാനുമായി ക്രീനയ്ക്കും ഇന്നും നല്ല ബന്ധമുണ്ട്. അതുകൊണ്ടാണ് അര്‍പിതയുടെ വിവാഹ സത്കാരത്തിന് ക്ഷണിച്ചപ്പോള്‍ ഒട്ടും മടിക്കാതെ കത്രീനയും വന്നത്.

katrina-salman

വിവാഹ സത്കാരത്തിന്റെ വേദിയില്‍ കത്രീനയുടെ 'ചിക്കിനി ചമേലി...' എന്ന പാട്ട് വച്ചപ്പോള്‍ സല്‍മാന്‍ കത്രീനയെ വേദിയിലേക്ക് ക്ഷണിച്ചു. പക്ഷെ പൂര്‍വ്വ കാമുകന്‍ വിളിച്ചതുകൊണ്ടോ എന്തോ കത്രീനയ്ക്ക് വേദിയില്‍ കയറാന്‍ എന്തോ ഒരു ജാള്യത. താരം അടുത്തിരുന്ന സംവിധായകന്‍ കരണ്‍ ജോഹറിന്റെ പിന്നില്‍ മറഞ്ഞുനില്‍ക്കാന്‍ ശ്രമിച്ചു.

സല്‍മാന്‍ വീണ്ടും പറഞ്ഞു, 'കരണ്‍ ദയവായി കത്രീനയെയും കൂട്ടി വേദിയിലേക്ക് വരൂ'. എന്നിട്ടും കത്രീന മടിച്ചു നിന്നു. ഒടുവില്‍ സല്‍മാന്‍ പറഞ്ഞു, 'ശരി, കത്രീന കൈഫ് അല്ല, കത്രീന കപൂര്‍ വേദിയിലേക്ക് വരൂ'. പിന്നെ കത്രീനയ്ക്ക് പോകാതെ വേറെ വഴിയില്ലായിരുന്നു.

ഒടുവില്‍ കത്രീന കരണ്‍ ജോഹറിന്റെ അകമ്പടിയോടെ വേദിയിലേക്ക് കയറി. കയറുമ്പോള്‍ വീണ്ടും വന്നു സല്‍മാന്റെ അടുത്ത കമന്റ്, 'എന്ത് ചെയ്യാനാ, കത്രീന ഖാന്‍ ആകാന്‍ ഞാനൊരു അവസരം തന്നിരുന്നതല്ലെ. പക്ഷെ താങ്കള്‍ തിരഞ്ഞെടുത്തത് കത്രീന കപൂര്‍ ആണ്'. കത്രീനയും രണ്‍പീര്‍ കപൂറുമായുള്ള വിവാഹം അടുത്ത വര്‍ഷമുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X