'അർബാസ് ആരുടെയും വാക്ക് കേൾക്കാറില്ല... അങ്ങനെ ചെയ്തിരുന്നെങ്കിൽ'; സൽമാൻ പറഞ്ഞത് മലൈകയെ കുറിച്ചോ?

ഒരു മാസം മുമ്പായിരുന്നു ബോളിവുഡ് നടൻ അർ‌ബാസ് ഖാന്റെ രണ്ടാം വിവാഹം. മേക്കപ്പ് ആർടിസ്റ്റ് ഷുറാ ഖാനെയാണ് താരം വിവാഹം ചെയ്തത്.സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയായ താരത്തിന്റെ വിവാഹം സഹോദരി അര്‍പ്പിത ഖാന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു നടന്നത്. ഇരുവരും തമ്മിൽ പതിനഞ്ച് വയസ് പ്രായ വ്യത്യാസമുണ്ട്. അർബാസ് ഖാന് 56 ഉം ഷുറയ്ക്ക് 41 വയസുമുണ്ട്.

വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നായി എന്നായിരുന്നു അടിക്കുറിപ്പ്. നടന് ആശംസകളുമായി സിനിമാ ലോകവും ആരാധകരും എത്തുകയും ചെയ്തു. 1998ല്‍ ആയിരുന്നു നടി മലൈകയും അര്‍ബാസും വിവാഹിതരായത്. 19 വര്‍ഷത്തിന് ശേഷം 2017ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്.

Salman Khan

പിതാവ് അര്‍ബാസ് ഖാന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. ഷുറാ ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ പങ്കുവെച്ചിരുന്നു. മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ്. വര്‍ഷങ്ങളായി ലിവിങ് റിലേഷന്‍ഷിപ്പില്‍ തുടരുന്ന താരങ്ങളും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അര്‍ബാസ് ഖാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലും വേഷമിട്ടിരുന്നു.

ഇപ്പോഴിതാ സഹോദരന്റെ രണ്ടാം വിവാഹത്തെ കുറിച്ച് സൽമാൻ ഖാൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അർബാസ് ഖാനും സൊഹാലി ഖാനും ബിഗ് ബോസ് സീസൺ 17ൻ്റെ ഗ്രാൻഡ് ഫിനാലെയിൽ‌ പങ്കെടുക്കാൻ എത്തിയിരുന്നു. പരിപാടിക്കിടെ ഷൂറ ഖാനുമായുള്ള അർബാസിൻ്റെ കുടുംബ ജീവിതത്തിന് ആശംസകൾ ഹാസ്യതാരം ഭാരതി തനിക്ക് വിവാഹ ക്ഷണക്കത്ത് ലഭിക്കാത്തതിൽ അർബാസിനോട് പരാതി പറഞ്ഞു.

അതിന് വളരെ രസകരമായ മറുപടിയാണ് അർബാസ് പറഞ്ഞത്. തൻ്റെ അടുത്ത വിവാഹത്തിന് അതിഥി ലിസ്റ്റിൽ ഭാരതി തീർച്ചയായും ഉണ്ടാകുമെന്നായിരുന്നു നടന്റെ പ്രതികരണം. ശേഷം അർബാസിൻ്റെ രണ്ടാം വിവാഹത്തോടുള്ള സൽമാൻ്റെ പ്രതികരണത്തെക്കുറിച്ച് ഭാരതി തിരക്കി. അതിന് മലൈക അറോറയുമായുള്ള അർബാസിൻ്റെ ആദ്യ വിവാഹത്തെക്കുറിച്ച് പറയാതെ പറഞ്ഞുകൊണ്ട് അർബാസ് ആരുടെയും വാക്കുകൾ ശ്രദ്ധിക്കാറില്ലെന്ന് സൽമാൻ കളിയാക്കി പറഞ്ഞു.

അർബാസ് ആരുടെയും വാക്ക് കേൾക്കാറില്ല... അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്ന് പറഞ്ഞാണ് സൽമാൻ അവസാനിപ്പിച്ചത്. കൂടുതൽ ഒന്നും വിവരിച്ചതുമില്ല. അതോടെ മലൈകയുമായുള്ള അർബാസിന്റെ ബന്ധത്തോട് സൽമാന് പണ്ടെ എതിർപ്പായിരുന്നുവോ എന്ന സംശയമായി ആരാധകർക്ക്.

Salman Khan

അതേസമയം ബിഗ് ബോസ് സീസണ്‍ 17ല്‍ സ്റ്റാന്റ് അപ്പ് കൊമേഡിയനും നടനുമായ മുനവര്‍ ഫാറൂഖിയാണ് ജേതാവായത്. ഞായറാഴ്ച നടന്ന ഫൈനലില്‍ നടന്‍ അഭിഷേക് കുമാറിനെ പരാജയപ്പെടുത്തിയാണ് മുനവര്‍ ഫാറൂഖി വിജയകിരീടം ചൂടിയത്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും മാധവനും വിശിഷ്ടാതിഥികളായി പങ്കെടുത്ത ഫൈനലില്‍ തത്സമയ വോട്ടിംഗിലൂടെയാണ് മുനവര്‍ ബിഗ് ബോസ് ജേതാവായത്.

നടന്‍മാരായ മന്നാര ചോപ്ര, അങ്കിത ലോഖണ്ഡെ, യുട്യൂബര്‍ അരുണ്‍ ശ്രീകാന്ത് മഹാഷെട്ടി എന്നിവരായിരുന്നു ബിഗ് ബോസ് സീസണ്‍ 17 ഫൈനലില്‍ എത്തിയ മറ്റ് മത്സരാര്‍ത്ഥികള്‍. 17 മത്സരാര്‍ത്ഥികളുമായാണ് ബിഗ് ബോസ് സീസണ്‍ 17 ആരംഭിച്ചത്.

More from Filmibeat

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X