Salman: റേസ്3 യുടെ സെറ്റിൽ നിന്ന് ജോധ്പൂരിലേയ്ക്ക്! സൽമാൻ കോടതിയിൽ എത്തിയത് പ്രത്യേക വിമാനത്തിൽ
റേസ് 3 ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അബുദാബിയിലായിരുന്നു താരം.
കേസ് എടുത്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിനെ ഞെട്ടിച്ച ആ വിധി വന്നിരിക്കുകയാണ്. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. ജോധ്പൂർ കോടതിയാണ് ഇതു സംബന്ധമായ വിധി പ്രസ്താവിച്ചത്. കൂടാതെ ഇതേ കേസിൽ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാൻ,, തബു, സെനാലി ബേന്ദ്ര, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

1988 ഓക്ടോബർ രണ്ടിന് ഹാം സാഥ് സ്ഥ് ഹെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യൻ ശിക്ഷനിയമം 149 വകുപ്പുകൾ പ്രകാരമുള്ള കേസിൽ കഴിഞ്ഞ മാസം 28 ന് വാദം പൂർത്തിയായിരുന്നു. കേസിൽ ആറു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
റേസ് 3 ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അബുദാബിയിലായിരുന്നു താരം. കേസിൽ വിധി വരുന്നതിന്റെ ഭാഗമായി ഷൂട്ടിങ്ങ് സൈറ്റിൽ നിന്ന് കഴിഞ്ഞ ദിവസം ( ഏപ്രിൽ 4 ന്) പ്രത്യേക വിമാനത്തിൽ ജോധ്പൂരിൽ എത്തിയിരുന്നു. വിധി പ്രഖ്യാപന വേളയിൽ സൽമാനെ കൂടാതെ സെയിഫ് അലിഖാൻ, തബു, സോണാലി ബിന്ദ്രേ, നീലം എന്നിവരും കേടതിയിൽ എത്തിയിരുന്നു.


Click it and Unblock the Notifications











