ഇനി വിവാഹമില്ല, അതിനുള്ള പ്രായം കഴിഞ്ഞു! 20 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ കെട്ടാമായിരുന്നുവെന്ന് നടൻ സൽമാൻ ഖാൻ
ഐശ്വര്യ റായി, കത്രീന കൈഫ് തുടങ്ങി ഒരു കാലത്തെ സൂപ്പര്‍ നായികമാരെല്ലാം സല്‍മാന്‍ ഖാനെ പ്രണയിച്ചിരുന്നു. ഇവരൊക്കെ ആത്മാര്‍ഥമായി തന്നെ സ്‌നേഹിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടിമാരൊക്കെ വിവാഹം കഴിച്ച് കുടുംബമായെങ്കിലും സല്‍മാന്‍ ഖാന്‍ ഇപ്പോഴും ബാച്ചിലറായി ജീവിക്കുകയാണ്.
സല്‍മാന്‍ ഖാന്‍ എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന ചോദ്യം പലപ്പോഴും താരത്തെ തേടി എത്താറുണ്ട്. അതിനൊക്കെയുള്ള പ്രായം കഴിഞ്ഞുവെന്നും അതിനാല്‍ താനിനി വിവാഹം കഴിക്കുന്നില്ലെന്നുമാണ് നടന്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞിട്ടുള്ളത്. എന്നിട്ടും സമാനമായ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ലെന്നതാണ് രസകരമായ കാര്യം.

ഇപ്പോഴിതാ വീണ്ടും സല്‍മാന്‍ ഖാന്റെ വിവാഹക്കാര്യം ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ വര്‍ഷം സല്‍മാന്‍ ഖാനെ തേടി ഒരു വിവാഹാലോചന വന്നിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഹോളിവുഡില്‍ നിന്ന് സല്‍മാന്‍ ഖാന് ഒരു വിവാഹാഭ്യര്‍ത്ഥന വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ? അതിലെ സത്യാവസ്ഥ എന്താണെന്നായിരുന്നു ഒരു റിപ്പോര്‍ട്ടര്‍ സല്‍മാന്‍ ഖാനോട് ചോദിച്ചത്. കേട്ടത് സത്യമാണെന്ന് വ്യക്തമാക്കിയ നടന്‍ അവരോട് മറുപടിയായി പറഞ്ഞതെന്താണെന്നും കൂട്ടിച്ചേര്‍ത്തു.
'നിങ്ങളെ കണ്ട നിമിഷം എനിക്കും നിങ്ങളോട് ഇഷ്ടം തോന്നി.' എന്നായിരുന്നു ആ പെണ്‍കുട്ടി എന്നോട് പറഞ്ഞത്. ഈ പറയുന്നത് എന്നോടാണോ? അതോ ഷാരൂഖ് ഖാനെ കുറിച്ചാണോന്ന് തിരികെ ചോദിച്ചു. താന്‍ സല്‍മാനെ കുറിച്ച് തന്നെയാണ് സംസാരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മാത്രമല്ല 'നിങ്ങള്‍ക്ക് എന്നെ വിവാഹം കഴിക്കുമോ?' എന്നും അവര്‍ സല്‍മാനോട് ചോദിച്ചു.
വളരെ സീരിയസായി തന്നെ നടന്‍ അത് കേള്‍ക്കുകയും അവളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരവും നല്‍കി. 'എന്റെ വിവാഹത്തിന്റെ ദിവസങ്ങള്‍ അവസാനിച്ചു, ഏകദേശം 20 വര്‍ഷം മുമ്പ് നിങ്ങള്‍ എന്നെ കാണേണ്ടതായിരുന്നു.' എന്നാണ് സല്‍മാന്‍ പറഞ്ഞത്.
സംഗീത ബിജ്ലാനി, സോമി അലി, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നിങ്ങനെ നിരവധി താരസുന്ദരിമാരുടെ പേരിനൊപ്പം സല്‍മാന്റെ പേരും ചേര്‍ത്ത് കഥകള്‍ വന്നിരുന്നു. 90-കള്‍ മുതല്‍ ഈ നടിമാരുമായി നടന്‍ ഡേറ്റിംഗ് നടത്തിയിരുന്നു. പക്ഷേ ഇതിലൊരു ബന്ധം പോലും വിവാഹത്തിലേക്ക് എത്തിയില്ല.

അമ്പതുകളില്‍ ജീവിക്കുന്ന സല്‍മാന്‍ ഇനിയൊരു വിവാഹം കഴിക്കുമോ എന്ന കാര്യം സംശയമാണ്. തനിക്കതിനുള്ള പ്രായം കടന്ന് പോയെന്നാണ് പലപ്പോഴും താരം പറയാറുള്ളത്. അതേ സമയം നടന്‍ ലിവിംഗ് ടുഗദറായി ജീവിക്കുകയാണെന്ന തരത്തിലും പ്രചരണമുണ്ടെങ്കിലും ഇനിയും അത് ഔദ്യോഗികമാക്കിയിട്ടില്ല.
നിലവില്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് സല്‍മാന്‍ ഖാന്‍. ഒപ്പം ബിഗ് ബോസ് ഹിന്ദി റിയാലിറ്റി ഷോയുടെ അവതാരകനുമാണ്. പതിനെട്ടാം സീസണെത്തി നില്‍ക്കുന്ന ഷോ വലിയ ജനപ്രീതി നേടി കൊടുത്തിരുന്നു.
കൂടാതെ, സല്‍മാന്‍ സിക്കന്ദര്‍ എന്ന പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ രശ്മിക മന്ദാനയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ഈദിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.


Click it and Unblock the Notifications