സ്ത്രീയായതു കൊണ്ട് തല്ലിയില്ല! ആരാധനമൂത്ത് സല്ലുവിനോട് യുവതി ചെയ്തത്... വീഡിയോ വൈറൽ
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് സൽമാൻഖാൻ. സല്ലുവെന്നാൽ ആരാധകർക്ക് ഭ്രാന്താണ്. താരത്തെ നേരിൽ കാണുമ്പോൾ ആരാധകർ ഇത് പ്രകടിപ്പിക്കാറുനമുണ്ട്. സല്ലുവിന്റെ ആരാധകരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. തന്റെ ഫാൻസിനോട് വളരെ മാന്യമായിട്ടാണ് താരവും പെരുമാറുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധികയെ തള്ളിമാറ്റുന് താരത്തിന്റെ വീഡിയോയാണ്.

ഹം ആപ്കെ ഹോ ഹോ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിന് ശേഷം മടങ്ങി എത്തുമ്പോഴായിരുന്നും സംഭവം നടന്നത്. തന്റെ പ്രിയ താരത്തെ കണ്ടതും സ്ത്രീ സല്ലുവിന്റെ കയ്യിൽ പിടിച്ചു വലിക്കുകയായിരുന്നു. യുവതിയോട് പരസ്യമായി അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു താരം. സാധരണ ഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ താരത്തിന്റെ സുരക്ഷജീവനക്കാർ ഇടപെടുമായിരുന്നു. എന്നാൽ ഇക്കുറി താരം പരസ്യമായി തന്നെ അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു.
സൽമാന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരു പ്രതികരണമുണ്ടായതിനു പിന്നാലെ തന്നെ താരത്തിന്റെ സുരക്ഷാജീവനക്കാർ ഇടപെട്ട് സ്ത്രീയ പിടിച്ചു മാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തെ ന്യായികരിക്കുന്ന കമന്റുകളാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റികളോട് ഇത്തരത്തിൽ പെരുമാറരുതെന്നാണ് ഒരു കൂട്ടർ പറയുന്നത്. ഒരു സ്ത്രീയായതു കൊണ്ട് മാത്രമാണ് താരം തല്ലാതെ വെറുതെ വിട്ടതെന്നാണ് മറ്റൊരു കൂട്ടരുടെ കമന്റ്.


Click it and Unblock the Notifications











