എന്തായിരുന്നു സല്‍മാന്‍ കരീനയ്ക്ക് കൊടുത്ത സമ്മാനം
സല്‍മാന്‍ ഖാന്‍ കരീന കൂട്ടുകെട്ടില്‍ ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ബജ്‌റംഗി ഭായ്ജാന്‍. എന്നാല്‍ നായികയ്ക്ക് നായകന്‍ ഒരു സമ്മാനം കൊടുത്തു.
ബജ്‌റംഗി ഭായ്ജാന്‍ എന്ന പേരില്‍ തന്നെ സല്‍മാന്‍ ഖാന്‍ വരച്ച പെയ്ന്റിംഗ് ആണ് കരീന കപൂറിന് സമ്മാനിച്ചത്. സല്‍മാന്‍ ഖാന്‍ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്ത ചിത്രമായിരുന്നു ഇത്.

ബോഡിഗാഡിന് ശേഷം സല്‍മാന്‍ഖാനും കരീന കപൂറും ഒന്നിക്കുന്ന ചിത്രമാണ് ബജ്‌റംഗി ഭായ്ജാന്‍.ഏക് ഥാ ടൈഗറിനു ശേഷം കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബജ്രംഗി ഭായിജാന്‍.
ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപ്തി മിശ്ര, ഓം പുരി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. ചിത്രം ജൂലൈ 17 ന്പുറത്തിറങ്ങും. ബോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ബജ്‌റംഗി ഭായ്ജാന്‍.


Click it and Unblock the Notifications