55 ലക്ഷം രൂപയുടെ വീട്? രണുവിന് വമ്പൻ സമ്മാനവുമായി സൂപ്പർ താരം..
ഇന്ത്യൻ സംഗീത പ്രേമികൾ ഏറെ ഞെട്ടലോടെയാണ് രണുവിന്റെ ശബ്ദം കേട്ടത്. ഇന്ത്യയുടെ വാനമ്പാടിയായ ലത മങ്കേഷ്കറിനെ പോലും അമ്പരപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു രണുവിന്റെ ഗാനം. രണു ആലപിച്ച 'ഏക് പ്യാര്‍ കാ നഗ്മാ ഹേ എന്ന ഗാനം നിമിഷ നേരം കൊണ്ടായിരുന്നു വൈറലായത്. ഇതോട് കൂടി ഇവരുടെ ജീവിതം തന്നെ മാറുകയായിരുന്നു.

പാട്ട് വൈറലായതോടെ സംഗീത സംവിധായകനും, ഗായകനുമായ ഹിമേഷ് രഷ്മിയ രാണുവിന് സിനിമയിൽ പാടാൻ അവസരം നല്‍കിയിരുന്നു. പാട്ടിന്റെ റെക്കോഡിങ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിത മറ്റൊരു ഭാഗ്യം രണുവിനെ തേടി എത്തുകയാണ്. ബോളിവുഡ് താരം സൽമാൻഖാൻ രാണുവിന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ സൽമാന്റെ പുതിയ ചിത്രമായ ദബാങ്ങ് 3 ക്കു വേണ്ടി രാണുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും പദ്ധതിയുള്ളതായി റിപ്പോർട്ടുകളുകൾ പ്രചരിക്കുന്നു.
മുംബൈ സ്വദേശിയായ രണു ഭർത്താവിന്റെ മരണ ശേഷം ട്രെയിനില്‍ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത്.. ഇങ്ങനെ പാടിയ ഒരു പാട്ടാണ് ഇവരുടെ തലവര മാറ്റി മറിച്ചിരിക്കുന്നത്. തുടർന്ന് ഇവരെ കണ്ടെത്തുകയായിരുന്നു.സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് രേഷ്മിയ രാണുവിനെ ക്ഷണിച്ചത്. നിരവധി ഓഫറുകൾ ഇപ്പോൾ രണുവിനെ തേടിയെത്തുന്നുണ്ട്.


Click it and Unblock the Notifications