സൂപ്പർ താരം റോഡിലൂടെ സൈക്കിളിൽ പോയാൽ എന്ത് സംഭവിക്കും... കാണൂ
താരങ്ങളെ ഒന്ന് നേരിൽ കാണാനും അടുത്ത സംസാരിക്കാനും എല്ലാവർക്കും വിയ ആഗ്രഹമാണ്. എന്നാൽ ഇവർ ബോഡിഗാഡുകളില്ലാതെ പബ്ലിക്കായി റോഡിലൂടെ പോയാലോ. സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സംസാര വിഷയം സൽമാൻഖാന്റെ സൈക്കിൾ യാത്രയാണ്. പൊതുനിരത്തിലൂടെ ജനങ്ങളിലിടയിലൂടെ സൈക്കിൾ സവാരി നടത്തുകയാണ് താരം. സല്ലുവിന്റെ സൈക്കിൾ സവാരി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കറുത്ത ഷോർട്സും ജാക്കറ്റും ഡെനിം തൊപ്പിയും ധരിച്ചായരുന്നു താരത്തിന്റെ സൈക്കിൾ യാത്ര. ബാന്ദ്ര മുതൽ ജുഹുവരെയായരുന്നു സൽമാൻ സൈക്കിൾ ചവിട്ടിയത്. ഒപ്പം സെക്യൂരിറ്റി കൂടെയുണ്ടായിരുന്നുവെങ്കിലും അവർ ബൈക്കിലാണ് താരത്തെ പിന്തുടർന്നത്.
ആദ്യമായിട്ടല്ല സൽമാൻ സൈക്കിളിൽ കറങ്ങിയത്. ദിവസങ്ങൾ മുൻപ് സഹോദരൻ അർബാസ് ഖാനോടൊപ്പം ദബാങ്-3 യുടെ സെറ്റിൽ സൈക്കിളിലായിരുന്നു താരം പോയത്. രണ്ടു വർഷം മുൻപ് സൽമാന്റെ ഔദ്യോഗിക ബ്രാൻഡായ ബീയിങ് ഹ്യൂമൻ സ്പെഷ്യൽ സെക്കിളുകൾ പുറത്തിറക്കിയിരുന്നു.


Click it and Unblock the Notifications