ഐശ്വര്യയെ സഞ്ജയ് ലീല ബൻസാലി തൊട്ടു, ഉടനെ ഇടപെട്ട് സൽമാൻ; അന്ന് സംഭവിച്ചത്; ഒപ്പമഭിനയിച്ച നടി

ബോളിവുഡിൽ ഏറെ ചർച്ചയായ താര ജോഡിയാണ് സൽമാൻ ഖാനും ഐശ്വര്യ റായും. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ട് രണ്ട് പതിറ്റാണ്ടിന് മേലെയായി. ബ്രേക്കപ്പിന് ശേഷമാണ് ഇനി സൽമാനൊപ്പം അഭിനയിക്കില്ലെന്ന് ഐശ്വര്യ തീരുമാനിച്ചത്. ബി ടൗണിൽ കോളിളക്കം സൃഷ്ടിച്ച പ്രണയവും ബ്രേക്കപ്പുമാണ് ഇവരുടേത്. സൊമി അലി എന്ന കാമുകിയുമായി സൽമാൻ വിവാഹിതനാവാൻ പോവുന്നെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഐശ്വര്യ സൽമാൻ ഖാന്റെ ജീവിതത്തിലേക്ക് ക‌ടന്ന് വരുന്നത്.

ബോളിവുഡിൽ ബാഡ് ബോയ് ഇമേജുള്ള താരമാണ് സൽമാൻ. ഐശ്വര്യ ലോക സുന്ദരി പട്ടം ചൂടി ഇന്ത്യയു‌ടെ അഭിമാനമായി മാറിയ താരവും. ഈ ബന്ധത്തെ ഐശ്വര്യയുടെ മാതാപിതാക്കൾ ഏറെ എതിർത്തിരുന്നു. എന്നാൽ ഐശ്വര്യ ബന്ധത്തിൽ ഉറച്ച് നിന്നു. എന്നാൽ മാതാപിതാക്കൾ ഭയന്നത് പോലെ തന്നെ പിന്നീട് സംഭവിച്ചു. ഐശ്വര്യയുടെ വ്യക്തി ജീവിതത്തെയും കരിയറിനെയും സൽമാനുമായുള്ള പ്രണയം ഏറെ ബാധിച്ചു.

Salman Khan  Aishwarya Rai

പൊസസീവായ സൽമാൻ ഐശ്വര്യ അഭിനയിക്കുന്ന സെറ്റുകളിലെത്തി പ്രശ്നമുണ്ടാക്കുന്നത് പതിവായി. ഇത് കാരണം ഷാരൂഖ് ഖാൻ നടിയെ അഞ്ചോളം സിനിമകളിൽ നിന്നും ഒഴിവാക്കി. ഹം ദിൽ കേ ചുകെ സനം എന്ന സിനിമയിൽ സൽമാനും ഐശ്വര്യയുമാണ് പ്രധാന വേഷം ചെയ്തത്. ഈ സിനിമയുടെ സെറ്റിൽ സൽമാന്റെ പൊസസീവ്നെസ് സംസാര വിഷയമായിരുന്നു.

ഹം ദിൽ കെ ചുകെ സനത്തിൽ ഐശ്വര്യയുടെ അമ്മയായി അഭിനയിച്ച സ്മിത ജയകറാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ഐശ്വര്യയെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി തൊട്ടപ്പോൾ സൽമാൻ ഇടപെട്ട സംഭവമാണ് സ്മിത ജയകർ ഓർത്തെടുത്തത്. ഐശ്വര്യക്ക് ഒരു സീൻ വിശദീകരിച്ച് കൊടുക്കവെ സഞ്ജയ് നടിയെ തൊട്ടു. ഉടനെ സൽമാൻ ഇടപെട്ടു.

Salman Khan  Aishwarya Rai

സഞ്ജയ് സർ, എന്തിനാണവളെ തൊടുന്നത്, നിങ്ങൾക്കിങ്ങനെ ചെയ്യാനാകില്ല എന്ന് സൽമാൻ പറഞ്ഞെന്ന് സ്മിത ജയകർ ഓർത്തു. സൽമാന്റെ പൊസസീവ്നെസ് ആണ് ഐശ്വര്യയുമായുള്ള ബന്ധം തകർത്തതും. സൽമാനുമായുള്ള ബന്ധം ഉപേക്ഷിച്ച ഐശ്വര്യ അന്ന് നടനെതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ചു. സൽമാൻ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ടെന്ന് ഐശ്വര്യ വെളിപ്പെടുത്തി.

ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ താൻ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്ന് ഐശ്വര്യ റായ് തുറന്ന് പറഞ്ഞു. സൽമാനുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഐശ്വര്യ പിന്നീട് നടനൊപ്പം അഭിനയിച്ചിട്ടില്ല. 2007 ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു. എന്നാൽ അവിവാഹിതനായി തുടരുകയാണ്. പിന്നീടും പ്രണയ ബന്ധങ്ങൾ സൽമാനുണ്ടായെങ്കിലും ഇവയെല്ലാം തകർന്നു.

ഐശ്വര്യയുടെ കുടുംബ ജീവിതം ബോളിവുഡിൽ വാർത്തയാകുന്നുണ്ട്. . ഭർത്താവ് അഭിഷേക് ബച്ചനുമായി ഐശ്വര്യക്ക് അസ്വാരസ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം വിദേശത്ത് ഒരു ഇവന്റിനെത്തിയപ്പോൾ സ്ക്രീനിൽ ഐശ്വര്യ റായ് എന്ന് മാത്രമാണുണ്ടായിരുന്നത്. ബച്ചൻ‍ എന്ന് ചേർത്തിരുന്നില്ല. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.

More from Filmibeat

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X