»   » സല്ലുവിന്റെ ജുദ്‌വാ വീണ്ടും വരുന്നു,അതിഥി വേഷത്തില്‍ സല്ലു എത്തിയേക്കും

സല്ലുവിന്റെ ജുദ്‌വാ വീണ്ടും വരുന്നു,അതിഥി വേഷത്തില്‍ സല്ലു എത്തിയേക്കും

By: Nimisha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഇത് റീമേക്കുകളുടെ കാലമാണ്. 1990 കളില്‍ തകര്‍ത്തോടിയ പല ചിത്രങ്ങളും വീണ്ടും റീമേക്ക് ചെയ്ത് വന്നിട്ടുണ്ട്. സല്‍മാന്റെ കോമഡി ചിത്രവും റീമേക്കിനായി തയ്യാറെടുക്കുകയാണ്.

1997 ല്‍ സല്‍മാന്‍ ഖാന്‍ തകര്‍ത്തഭിനയിച്ച ജുദ്‌വാ യുടെ റീമേക്കില്‍ വരുണ്‍ ധവാനൊപ്പം ജാക്വിലിന്‍ ഫെര്‍ണാണ്ടസും താപ്‌സി പന്നുവും അഭിനയിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകനായ ഡേവിഡ് ധവാന്‍ അറിയിച്ചു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

salman-khan

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ ഉത്തരവാദിത്വം കൂടൂതലാണ്. ജനങ്ങള്‍ ഒട്ടേറെ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്തുന്നത്. ഏറെ തമാശകളുള്ള ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളും സല്‍മാന്റെ പ്രകടനവും പ്രേക്ഷക മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. റീമേക്ക് ചിത്രത്തില്‍ അതിഥി റോളില്‍ സല്ലു എത്തിയേക്കും.

സല്‍മാന്‍ ഖാന്റെ പുതിയ ഫോട്ടോസിനായി

English summary
Salman Khan might have a cameo appearance in Varun Dhawan starrer Judwaa 2. Salman Khan will play the role of 'Godfather Gunda' to Varun Dhawan twins in the comedy movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam