സല്‍മാന്‍ ഖാന്റെ പുതിയ കൂട്ടുകാരി ലുലിയ വണ്ടൂര്‍
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ഇനി പുതിയ കൂട്ടുകാരി. സംഗീത ബിജ്‌ലാനി, സോമി അലി, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നീ താര സുന്ദരിമാര്‍ക്ക് പിന്നാലെ പുതിയ കൂട്ടുകാരിയും സല്‍മാന്‍ ഖാനു സ്വന്തം. ലുലിയ വണ്ടൂര്‍ ആണ് സല്മാന്റെ പുതിയ കൂട്ടുകാരി. ഹൈദരാബാദില്‍ വച്ച് സല്‍മാന്റെ സഹോദരി അര്‍പിത ഖാന്റെ വിവാഹ ദിനത്തിലാണ് മസില്‍മാന്റെ പുതിയ കൂട്ടുകാരിയെ ആരാധകര്‍ കാണുന്നത്.
അര്‍പിത ഖാന്റെ വിവാഹത്തില്‍ സല്‍മാന്‍ ഖാനും ലുലിയയും ഇണകുരുവികള്‍ ആയി ആണ് നടന്നത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. കത്രീന കൈഫിനും,സംഗീത ബിജ്‌ലാനി, സോമി അലിക്കൊക്കെ ഇത് എങ്ങനെ സഹിക്കാന്‍ പറ്റും. സല്‍മാന്‍ എന്തായാലും അവരോട് ഈ ചതി കാണിക്കേണ്ടിയിരുന്നില്ല. മറ്റ് കൂട്ടുകാരികള്‍ പിണങ്ങുമെന്ന് തീര്‍ച്ച.

വിവാഹ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തിയ ലുലിയ ബാന്ദ്രയില്‍ ഉള്ള പഞ്ച നക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. ഇതിനടുത്ത് തന്നെയാണ് സല്‍മാന്‍ ഖാന്റെ അപ്പാര്‍ട്ട്‌മെന്റും. ഗോസിപ്പുകള്‍ക്കും വാര്‍ത്തകള്‍ക്കും വേറെ എന്ത് വേണം അല്ലേ. ലുലിയയുടെ ഹോട്ടല്‍ ബില്‍ അടക്കുന്നത് ഈ മസില്‍മാന്‍ തന്നെയാണെന്നതും രസകരം. സല്‍മാന്‍ ഖാന് പുതിയ വിവാദങ്ങള്‍ ചാര്‍ത്തി കൊടുക്കുകയാണ് സിനിമാ ലോകം.
റൊമാനിയന്‍ മോഡലും നടിയും ആണ് ലുലിയ വണ്ടൂര്‍. 2011 ല്‍ ഏക് ദ ടൈഗര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഡുബ്ലിന്‍ വെച്ചാണ് പ്രശസ്ത റൊമാനിയന്‍ മോഡലായ ലുലിയയും ആയി സല്‍മാന്‍ പരിചയപെടുന്നത്.


Click it and Unblock the Notifications











