'ഇത് എന്താ ഇങ്ങനൊരു ചിത്രം...'; അഞ്ജാത സുന്ദരിക്കൊപ്പം റൊമാന്റിക്കായി സൽമാൻ, തലപുകച്ച് ആരാധകർ!

ഇന്ത്യൻ സിനിമയിലെ ക്രോണിക്ക് ബാച്ചിലർ ആരാണെന്ന് ചോദിച്ചാൽ ഒട്ടും സംശയമില്ലാതെ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ഒരു പേരാണ് ബോളിവുഡ് ഭായ്ജാൻ സൽമാൻ ഖാന്റേത്. മുപ്പത്തിയഞ്ചത് വർഷത്തിൽ അധികമായി സിനിമയിലുള്ള താരത്തിന്റെ വിവാഹമൊന്ന് നടന്ന് കാണാൻ ആ​ഗ്രഹിക്കുന്നവരാണ് സിനിമാപ്രേമികളിൽ ഭൂരിഭാ​ഗവും.

പണവും പ്രശസ്തിയും ആരാധകരുമെല്ലാം ആവോളം ഉണ്ടെങ്കിലും ഒരു ലൈവ് ലൈഫ് വിജയിപ്പിച്ച് എടുക്കാൻ സൽമാന് സാധിച്ചിട്ടില്ല. പ്രണയത്തിൽ സൽമാന് രാശിയില്ലേ എന്ന സംശയവും ആരാധകർക്കുണ്ട്.

ലോകസുന്ദരി ഐശ്വര്യ റായിയുമായി വരെ പ്രണയത്തിലായെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. അമ്പത്തിയേഴുകാരനായ താരം ഇപ്പോഴിതാ വളരെ വ്യത്യസ്തവും കുറച്ച് സർപ്രൈസിങുമായ ഒരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. അഞ്ജാത സുന്ദരിക്കൊപ്പം ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് റൊമാന്റിക്കായി നിൽക്കുന്ന സൽമാനാണ് പുതിയ പോസ്റ്റിലെ ഫോട്ടോയിലുള്ളത്.

Salman Khan

സൽമാൻ ഖാനൊപ്പമുള്ള സുന്ദരി പുറംതിരിഞ്ഞ് നിൽക്കുകയാണ്. ചിത്രത്തിൽ‌ സൽമാനും സുന്ദരിയും ഓരേ നിറത്തിലുള്ള ജാക്കറ്റും പാന്റുമാണ് ധരിച്ചിരിക്കുന്നത്. നടനൊപ്പമുള്ള സുന്ദരിയുടെ ജാക്കറ്റിൽ 27/12 എന്ന തിയ്യതി സ്വർണ നിറത്തിൽ എഴുതി ഒട്ടിച്ചിട്ടുണ്ട്. ഞാൻ എന്നും നിനക്കൊപ്പം ഉണ്ടാകും എന്നാണ് കപ്പിൾ ഫോട്ടോ പങ്കുവെച്ച് സൽമാൻ കുറിച്ചത്.

ഫോട്ടോയിലുള്ള സുന്ദരി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകർ. ബി​ഗ് ബോസ് ഹിന്ദിയിലൂടെ പ്രശസ്തിയാർ‌ജിച്ച് നടിയായി മാറിയ ഷെഹ്നാസ് ​ഗില്ലാണ് സൽമാന് ഒപ്പമുള്ളതെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. അന്തരിച്ച നടൻ സിദ്ധാർഥ് ശുക്ലയുടെ കാമുകിയായിരുന്നു ഷെഹ്നാസ്.

അതേസമയം ഏതെങ്കിലും പുതിയ സിനിമയുടെ പ്രമോഷന് വേണ്ടിയുള്ളതായിരിക്കും കപ്പിൾ ഫോട്ടോയെന്നാണ് മറ്റുചിലർ പറയുന്നത്. ഭായ്ജാന് കാത്തിരുന്ന് വധുവിനെ കിട്ടി, സൽമാൻ നിങ്ങൾ ഒരിക്കലും വിവാഹം കഴിക്കരുത്. നിങ്ങളാണ് സിം​ഗിളായി ജീവിക്കുന്നവർക്കുള്ള അവസാന പ്രതീക്ഷയും പ്രചോദനവും, സൽമാൻ വിവാഹം കഴിക്കാൻ പോവുകയാണോ, പെൺകുട്ടിയുടെ മുഖം വെളിപ്പെടത്തൂ... തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

മലയാളം സിനിമാ സംവിധായകൻ ഒമർ ലുലു അടക്കം കമന്റും ലൈക്കുമായി എത്തിയിട്ടുണ്ട്. പെടുന്നനെ ഒരു ദിവസം അഞ്ജാത സുന്ദരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നിലെ കാരണം സൽമാൻ തന്നെ പറയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

salman khan

അതേസമയം പുത്തൻ ഫോട്ടോയിൽ കുറച്ച് കൂടി ഫിറ്റായി ചെറുപ്പം തോന്നിക്കുന്ന ലുക്കിലാണ് സൽമാൻ ഖാൻ എത്തിയിരിക്കുന്നത്. പത്ത് വയസ് കുറഞ്ഞതുപോലെ തോന്നുന്നുണ്ടെന്നും കമന്റുകളുണ്ട്. സൽമാൻ ഖാൻ കല്യാണം കഴിക്കാതെ താൻ ഇനി ചെരിപ്പ് കാൽ കൊണ്ട് തൊടില്ലെന്ന് പറഞ്ഞ് അടുത്തിടെ നടി രാഖി സാവന്ത് രം​ഗത്തെത്തിയ സംഭവം വൈറലായിരുന്നു.

മുംബൈ എയർപോർട്ടിൽ എത്തിയപ്പോഴാണ് ചെരുപ്പ് ധരിക്കാത്തതിന്റെ കാരണം താരം വ്യക്തമാക്കിയത്. സൽമാൻ ഖാൻ‌ അവതാരകനായ ബി​ഗ് ബോസ് ഹിന്ദിയിലെ മുൻ മത്സരാർത്ഥിയായിരുന്നു രാഖി സാവന്ത്.

'ജീവിതത്തിലേക്ക് ശരിയായ ഒരാൾ വന്നാൽ വിവാഹത്തേക്കുറിച്ച് ആലോചിക്കാം. ദൈവം തീരുമാനിക്കുമ്പോൾ അത് നടക്കും. വിവാഹത്തിന് രണ്ട് വ്യക്തികൾ വേണം. ആരെങ്കിലും ഒരാൾ യെസ് പറയുമ്പോൾ മറ്റേയാളുടെ ഭാ​ഗത്ത് നിന്നും നോ എന്ന ഉത്തരമായിരിക്കും ഉണ്ടാവുക. രണ്ട് ഭാ​ഗത്ത് നിന്നും നോ വന്നിട്ടുണ്ട്.'

'രണ്ട് കൂട്ടരും യെസ് പറയുന്ന അവസരത്തിൽ വിവാഹം നടക്കും. 57 വയസായതേയുള്ളൂ. വിവാഹത്തിന് ഇനിയും സമയമുണ്ട്', എന്നാണ് അടുത്തിടെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ സൽമാൻ ഖാൻ പറഞ്ഞ മറുപടി. ഫർഹാദ് സംജി സംവിധാനം ചെയ്ത കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിലാണ് സൽമാൻ ഖാൻ നായകനായി ഏറ്റവും അവസാനം അഭിനയിച്ചത്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X