ഇത് കാസ്റ്റിംഗ് കൗച്ചാണ്! ചിരഞ്ജീവിയെ മുന്നിൽ നിർത്തി സൽമാൻ ഖാൻ
ബോളിവുഡിൽ പകരം വെക്കാനില്ലാത്ത സൂപ്പർ താരമാണ് നടൻ സൽമാൻ ഖാൻ. ബോളിവുഡ് ഇൻഡസ്ട്രിയാകെ തിരിച്ചടി നേരിടുമ്പോഴും സൽമാന്റെ താരമൂല്യത്തിന് യാതൊരു ഇടിവും വന്നിട്ടില്ല. നിരവധി സിനിമകൾ പരാജയപ്പെട്ടപ്പോൾ പോലും സല്ലു ഭായ് എന്ന വിളിപ്പേരിൽ സൽമാൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി തുടർന്നു. കരിയറിൽ എല്ലാക്കാലത്തും വിവാദങ്ങൾ സൃഷ്ടിച്ച താരമാണ് സൽമാൻ. നായികമാരുമായുള്ള പ്രണയം.
കാമുകിമാരിൽ പലരും സൽമാനെതിരെ പരസ്യമായി രംഗത്ത് വന്നത്. തുടങ്ങി. ഷാരൂഖ് ഖാനുമായി മുമ്പുണ്ടായിരുന്ന തർക്കം തുടങ്ങി പല വിധ സംഭവങ്ങൾ സൽമാനെ വാർത്തകളിൽ നിറച്ചിരുന്നു. എന്നാൽ ഇതിനോടൊന്നും നടൻ പ്രതികരിക്കാറില്ല. 56 കാരനായ സൽമാൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി പലരുമായി നടൻ പ്രണയത്തിലായെങ്കിലും ഈ പ്രണയബന്ധമെല്ലാം തകരുകയായിരുന്നു.

തെലുങ്ക് സിനിമ ഗോഡ്ഫാദറാണ് സൽമാന്റെ ഏറ്റവും പുതിയ സിനിമ. അതിഥി വേഷത്തിലാണ് നടൻ സിനിമയിലെത്തുന്നത്. ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ട്രെയ്ലർ ലോഞ്ചുമായി ബന്ധപ്പെട്ട പരിപാടിയിൽ സൽമാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കാസ്റ്റിംഗ് കൗച്ചിനെ കളിയാക്കിക്കൊണ്ടാണ് സൽമാന്റെ പരാമർശം.

ഗോഡ്ഫാദറിലേക്ക് എങ്ങനെയാണ് കാസ്റ്റ് ചെയ്യപ്പെട്ടത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സൽമാൻ. 'കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നു. തായ്ലന്റിൽ ഞങ്ങൾ ഒരു പരസ്യത്തിൽ അഭിനയിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പോയത്. എന്റെ കൗച്ചിൽ എന്നെക്കൂടാതെ കിടന്ന ഒരേ ഒരാൾ ചിരു ഗാരു ആണ്
'ഞങ്ങൾ രാവിലെ 2 മണിയോടെ എത്തി. ഞങ്ങൾ സംസാരിച്ചു. ബെഡ്റൂമിൽ പോയി ഉറങ്ങാൻ ഞാനദ്ദേഹത്തോട് പറഞ്ഞു. ഞാൻ കൗച്ചിൽ കിടന്നോളാം എന്ന് അദ്ദേഹം പറഞ്ഞു,' സൽമാൻ തമാശയോടെ പറഞ്ഞു. ഈ സിനിമയിൽ ചെറിയ റോൾ ആണെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു. നിങ്ങളുടെ പിറകിൽ നിൽക്കുന്ന റോൾ ആണെങ്കിലും കുഴപ്പമില്ലെന്നാണ് സൽമാൻ നൽകിയ മറുപടി..

സിനിമയ്ക്ക് നിർമാതാക്കൾ വൻ തുക പ്രതിഫലമായി ഓഫർ ചെയ്തിട്ടും പ്രതിഫലം വാങ്ങാതെയാണ് സൽമാൻ അഭിനയിച്ചതെന്ന് ചിരഞ്ജീവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദർ. ലൂസിഫറിൽ പൃഥിരാജ് ചെയ്ത് ഗസ്റ്റ് റോളിലാണ് സൽമാൻ തെലുങ്കിലെത്തുന്നത്. ലൂസിഫറിലെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു പൃഥിയുടെ ഗസ്റ്റ് റോൾ.

ഇത് സൽമാനിലേക്ക് എത്തുമ്പോൾ എങ്ങനെയിരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഒക്ടോബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. 2019 ലാണ് ലൂസിഫർ മലയാളത്തിൽ റിലീസ് ചെയ്തത്. സൂപ്പർ ഹിറ്റായിരുന്നു സിനിമ. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ്കുമാർ, സാനിയ ഇയപ്പൻ, കലാഭവൻ ഷാജോൺ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്.


Click it and Unblock the Notifications