»   » സല്‍മാന്‍ ഖാനും കത്രീനയും വീണ്ടും പ്രണയിക്കുന്നു!!

സല്‍മാന്‍ ഖാനും കത്രീനയും വീണ്ടും പ്രണയിക്കുന്നു!!

Posted By:
Subscribe to Filmibeat Malayalam

മസില്‍മാന്‍ സല്‍മാന്‍ ഖാനും കത്രീനയും വീണ്ടും പ്രണയിക്കുന്നുവോ? സംശയിക്കേണ്ട, സിനിമയിലാണ് ഇവര്‍ പ്രണയിക്കാന്‍ ഒരുങ്ങുന്നത്. രണ്ടും പേരും ഒന്നിച്ച് വീണ്ടും സ്‌ക്രീനില്‍ എത്തുമെന്നാണ് സൂചന. കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതുല്‍ അഗ്നിഗോത്രിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ചിത്രത്തില്‍ മുന്‍ കാമുകി കത്രീനയാണോ എന്ന ചോദ്യത്തിന് സല്‍മാന്‍ പറഞ്ഞ മറുപടിയിങ്ങനെയാണ്. കത്രീനയെ പ്രണയിക്കുന്ന വേഷമാണ് തനിക്ക് ഈ ചിത്രത്തിലെന്നാണ് കേള്‍ക്കുന്നത്, എന്നാല്‍ അതിനെക്കുറിച്ച് മറ്റൊന്നും അറിയില്ലെന്നും സല്‍മാന്‍ പറഞ്ഞു.

salman-katrina

ഒരു ആക്ഷന്‍ പ്രണയകഥയിലായിരിക്കും ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഏക് ദ ടൈഗര്‍ എന്ന ചിത്രത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. സല്‍മാന്‍ നിര്‍മ്മിക്കുന്ന ഹീറോ എന്ന ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹമിപ്പോള്‍. പ്രേം രത്തന്‍ ദന്‍ പായോ, സുല്‍ത്താന്‍ എന്നീ ചിത്രങ്ങളാണ് സല്ലുവിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

അതുല്‍ അഗ്നിഗോത്രി ആദ്യം നിര്‍മ്മിച്ച ബോഡിഗാര്‍ഡിലും സല്ലുവായിരുന്നു അഭിനയിച്ചത്. സല്ലുവും കത്രീനയും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രമായിരിക്കും ഇത്.

English summary
Superstar Salman Khan has expressed his desire to share screen space with Katrina Kaif in his next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam