വിവാഹമുറപ്പിച്ചിരിക്കെ കാമുകിയുടെ കൂടെ കണ്ടു! ക്ഷണക്കത്ത് അടിച്ചിട്ടും സല്‍മാന്റെ വിവാഹം മുടങ്ങിയതിന്റെ കാരണം

ബോളിവുഡിന്റെ ഭായിജാന്‍ എന്നറിയപ്പെടുന്ന നടന് സല്‍മാന്‍ ഖാന്‍ എല്ലായിപ്പോഴും ജനശ്രദ്ധയില്‍ മുന്‍നിരയിലായിരുന്നു. അക്കാലത്ത് മസില്‍മാനായി വന്ന് യുവാക്കളുടെ ആരാധാനപാത്രമായി മാറിയെങ്കിലും സല്‍മാന്‍ ഒരു വിവാദ നടനായിരുന്നു. പ്രമുഖരായ പല നടിമാരുമായുള്ള ബന്ധത്തിന്റെ പേരിലാണ് സല്‍മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇപ്പോഴും അവിവാഹിതനായി തുടരുകയാണെങ്കിലും സല്‍മാന്റെ പേരിനൊപ്പം ചില നടിമാരുടെ പേരും ചേര്‍ത്തുന്ന കഥകള്‍ വൈറലാവുകയാണ്്. മുന്‍ മിസ് ഇന്ത്യ സംഗീത ബിജ്ലാനിയുമായി ആഴത്തിലുള്ള പ്രണയമായിരുന്നു സല്‍മാന്‍ ഖാന്. വിവാഹം വരെ എത്തിയെങ്കിലും താരങ്ങള്‍ക്ക് വേര്‍പിരിയേണ്ടതായി വന്നു. ഇതിനെ കുറിച്ചുള്ള കഥകളാണ് വൈറലാകുന്നത്.

salman-khan

80-കളുടെ അവസാനത്തിലും 90-കളുടെ തുടക്കത്തിലുമാണ് സല്‍മാനും സംഗീതയും ഇഷ്ടത്തിലാവുന്നത്. ഇരുവരുടെയും പ്രണയം ചര്‍ച്ചയായത് പോലെ വിവാഹക്കഥകളും വൈറലായി. അത് നടക്കാതെ വന്നത് ബിടൗണിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറി. മുന്‍പൊരു അഭിമുഖത്തില്‍ സംഗീതയെ കുറിച്ച് സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും വിവാഹ കാര്‍ഡുകള്‍ നേരത്തെ അച്ചടിച്ചിരുന്നു.

1986 ലാണ് സല്‍മാന്‍ ഖാനും സംഗീതയും കണ്ടുമുട്ടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇരുവരും ബോളിവുഡിലെ ഹോട്ടസ്റ്റ് ജോഡികളായി മാറി. പൊതുപരിപാടികളിലും പാര്‍ട്ടികളിലും താരങ്ങള്‍ ഒന്നിച്ചെത്തിയതോടെ കഥകള്‍ വ്യാപകമായി. എട്ട് വര്‍ഷത്തോളം ഒരുമിച്ചുണ്ടായിരുന്ന താരങ്ങള്‍ ഭ്രാന്തമായി പരസ്പരം പ്രണയിച്ചിരുന്നു. ഒടുവില്‍ വിവാഹിതരാകാനും തീരുമാനിച്ചു.

ഇതിനെ കുറിച്ച് കോഫി വിത്ത് കരണ്‍ എന്ന ഷോ യില്‍ സംസാരിക്കവേ മുന്‍പൊരിക്കല്‍ സല്‍മാന്‍ വെളിപ്പെടുത്തി. 'താന്‍ ശരിക്കും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ഒരു സമയമുണ്ടായിരുന്നുവെന്നും അത് വിജയിച്ചില്ലെന്നുമാണ് നടന്‍ വെളിപ്പെടുത്തിയത്.

തന്റെ വിവാഹത്തിന് വേണ്ടിയുള്ള ക്ഷണക്കത്തുകളും അന്ന് പ്രിന്റ് ചെയ്തിരുന്നതായി സല്‍മാന്‍ സമ്മതിച്ചു. എന്നാല്‍ സംഗീത തന്നെ കൈയോടെ പിടികൂടിയതിനെ തുടര്‍ന്നാണ് ആ ബന്ധം പെട്ടെന്ന് അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വയം താനൊരു വിഡ്ഢിയാണെന്ന് പോലും കരുതിയെന്നുമാണ് നടന്‍ പറഞ്ഞത്.

salman-khan

അതേ സമയം സംഗീതയെ വിവാഹം കഴിക്കാനൊരുങ്ങി ഇരിക്കുമ്പോള്‍ സല്‍മാന്‍ ഖാന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും അങ്ങെ സംഗീതയെ ചതിക്കാന്‍ നോക്കിയതാണ് ഇവരുടെ വേര്‍പിരിയലിന് കാരണമെന്നുമാണ് കഥകള്‍.

സംഗീതയുമായിട്ടുള്ള ബന്ധം വേര്‍പെടുത്തി അധികം വൈകാതെ സല്‍മാന്‍ ഖാന്‍ മറ്റൊരു നടിയുമായി പ്രണയത്തിലായി. നടി സോമി അലിയുമായിട്ടായിരുന്നു താരം പ്രണയത്തിലായത്. സോമിയുടെ കൂടെ വീട്ടില്‍ വച്ച് സല്‍മാനെ സംഗീത കയ്യോടെ പിടികൂടിയെന്നും അവരുടെ ബന്ധം തകര്‍ന്നത് അങ്ങനെയാണെന്നുമാണ് നടി സോമി ഒരിക്കല്‍ വെളിപ്പെടുത്തിയത്. മാത്രമല്ല സംഗീതയോട് സല്‍മാന്‍ ചെയ്ത അതേ അനുഭവം പിന്നീട് തന്റെ ജീവിതത്തിലും ഉണ്ടായെന്ന് സൂചിപ്പിച്ചാണ് സോമി രംഗത്ത് വന്നത്.

സംഗീതയ്ക്കും സോമിയ്ക്കും ശേഷമാണ് ഐശ്വര്യ റായി കൂടി നടന്റെ ജീവിതത്തിലേക്ക് എത്തുന്നത്. ഇരുവരും ശക്തമായി പ്രണയിച്ചിരുന്നെങ്കിലും സല്‍മാന്റെ പൊസസ്സീവ്‌നെസ് ഐശ്വര്യയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. മദ്യാപാനവും അനുബന്ധ പ്രശ്‌നങ്ങളുമൊക്കെ ഇവരുടെ ബന്ധത്തില്‍ വില്ലനായത്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X