പ്രണയങ്ങൾ തകരാൻ കാരണം ഞാൻ തന്നെ, അതിന് ആരെയും പഴിക്കില്ല: സൽമാൻ ഖാൻ പറയുന്നു

ട്വിങ്കിൾ ഖന്നയും കാജോളും അവതരിപ്പിക്കുന്ന സെലിബ്രിറ്റി ടോക്ക് ഷോയായ 'ടു മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിളി'ലൂടെ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. പ്രശസ്‌ത ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന ഷോയിലെ ആദ്യ അതിഥികൾ, സൂപ്പർതാരങ്ങളായ സൽമാൻ ഖാനും ആമിർ ഖാനും ആയിരുന്നു. ഇരുവരും അവതാരകരായ ട്വിങ്കിളുമായും കാജോളുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. രസകരമായ സംഭാഷണത്തിനിടയിൽ, സൽമാനും ആമിറും അവരുടെ കരിയർ, വിവാദങ്ങൾ, ബന്ധങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.

പുതിയ ഷോയുടെ ഒരു സെഗ്‌മെന്റിനിടെ, സൽമാൻ ഖാൻ തന്റെ പ്രണയബന്ധങ്ങളെക്കുറിച്ച് വെളിച്ചം വീശുകയും, അഭിപ്രായവ്യത്യാസങ്ങൾ എപ്പോഴൊക്കെയാണ് കടന്നുവരാൻ തുടങ്ങുന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ബോളിവുഡ് സൂപ്പർതാരത്തിന്റെ വെളിപ്പെടുത്തലും, മുൻ കാമുകിമാരെ കുറ്റപ്പെടുത്താൻ തയ്യാറാവാത്ത അദ്ദേഹത്തിന്റെ സ്വഭാവവും, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

Salman Khan with Katrina Kaif and Aishwarya Rai
Photo Credit: Filmibeat

"ഒരു പങ്കാളി മറ്റേ പങ്കാളിയേക്കാൾ വളരുമ്പോ - അപ്പോഴാണ് വ്യത്യാസങ്ങൾ വന്നു തുടങ്ങുന്നത്, അരക്ഷിതാവസ്ഥ ഉടലെടുക്കാൻ തുടങ്ങുന്നത്. അതിനാൽ അവർ രണ്ടുപേരും ഒരുമിച്ച് വളരേണ്ടതുണ്ട്. രണ്ടുപേരും പരസ്പരം വിമർശിക്കുന്നത് കുറയ്ക്കണം, എന്ന് ഞാൻ വിശ്വസിക്കുന്നു," ദബാംഗ് താരം പറഞ്ഞു. ഒപ്പം, തന്റെ പ്രണയബന്ധങ്ങളുടെ തകർച്ചയെ കുറിച്ചും, വിവാഹം കഴിക്കാതിരുന്നതിനെ കുറിച്ചും, സൂപ്പർസ്റ്റാർ മനസ്സ് തുറന്നു.

അതേ സംഭാഷണത്തിന് ഇടയ്ക്ക്, ആമിർ ഖാൻ ഇടപെട്ട് സൽമാനോട് തന്റെ പരാജയപ്പെട്ട ബന്ധങ്ങളുടെ കാരണം ചോദിച്ചിരുന്നു. ആമിറിന്റെ ചോദ്യത്തിന് പ്രശസ്ത നടൻ മറുപടി പറഞ്ഞെങ്കിലും, തന്റെ മുൻ കാമുകിമാരിൽ ആരുടേയും പേരുകൾ പരാമർശിക്കാൻ ആദ്ദേഹം തയ്യാറായില്ല. പകരം, സ്വയം കുറ്റപ്പെടുത്തുകയാണ് സൽമാൻ ചെയ്തത്. "എടോ... അത് നടന്നില്ലെങ്കിൽ നടന്നില്ല, അത്രയെ ഉള്ളു. അതിന് ആരെയെങ്കിലും കുറ്റം പറയണമെങ്കിൽ, അത് എന്നെ മാത്രമാണ്," സൽമാൻ ഖാൻ മറുപടി പറഞ്ഞു.

Salman Khan with Katrina Kaif and Aishwarya Rai
Photo Credit: Filmibeat

സൽമാൻ ഖാന്റെ ആദ്യത്തെ പരസ്യമായ പ്രണയം നടി സംഗീത ബിജ്‌ലാനിയുമായിട്ടായിരുന്നു. ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. ഒടുവിൽ, അവരുടെ വിവാഹ ക്ഷണക്കത്തുകൾ വരെ വിതരണം ചെയ്തു കഴിഞ്ഞ അവസ്ഥയിലാണ്, വിവാഹം മുടങ്ങിയത്. ഇതേ കുറിച്ചുള്ള കിംവദന്തികൾ വിശ്വസിക്കാമെങ്കിൽ, നടി സോമി അലിയുമായി സൽമാന് അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെയാണ് സംഗീത വിവാഹത്തിൽ നിന്ന് പിന്മാറിയത്. സോമി അലിയുമായി ഡേറ്റിംഗ് നടത്തുന്നതിനിടയിൽ, ഐശ്വര്യ റായിയുമായുള്ള സൽമാന്റെ പ്രണയത്തെക്കുറിച്ചുള്ള കിംവദന്തികൾ വാർത്തകളിൽ ഇടം നേടി, ഇത് സോമിയുമായുള്ള അദ്ദേഹത്തിന്റെ വേർപിരിയലിലേക്ക് നയിച്ചു.

സൽമാൻ ഖാന്റെ ഏറ്റവും വിവാദപരവും ചർച്ച ചെയ്യപ്പെട്ടതുമായ ബന്ധങ്ങളിലൊന്ന് മുൻ ലോക സുന്ദരി ഐശ്വര്യ റായിയുമായുള്ള ബന്ധമായിരുന്നു. ഇരുവരും പരസ്പരം അഗാധമായ പ്രണയത്തിലായിരുന്നു, പിന്നീട് അത് പിന്നീട് ഏറെ നാടകീയമായിട്ടാണ് അവസാനിച്ചത്. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച ഐശ്വര്യ, തന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായിട്ടാണ് ആ ബന്ധത്തെ വിശേഷിപ്പിച്ചത്. സൽമാൻ പലപ്പോഴും ഐശ്വര്യയെ മദ്യ ലഹരിയിൽ ശാരീരികമായി പീഡിപ്പിച്ചിരുന്നതായും, നടൻ ഗോവണിയിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് നടിയുടെ തോളെല്ല് ഒടിഞ്ഞതായും, ഗോസിപ്പ് ഉണ്ടായിരുന്നു.

ഏറെ നാടകീയമായ ഈ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോൾ, സൽമാൻ കത്രീന കൈഫുമായി പ്രണയത്തിലായി. ഏറെ നാളുകൾ ഈ ബന്ധം നീണ്ടു നിന്നുവെങ്കിലും, അത് വിവാഹത്തിൽ കലാശിച്ചില്ല. ഇപ്പോൾ നിലവിലുള്ള ഊഹാപോഹങ്ങൾ അനുസരിച്ച്, ബോളിവുഡ് സൂപ്പർതാരം വിദേശ ഗായിക യൂലിയ വന്തൂരുമായി ഡേറ്റിംഗ് നടത്തുകയാണ്. സൽമാന്റെ കുടുംബവുമൊത്തുള്ള ചടങ്ങുകളിൽ യൂലിയ പങ്കെടുക്കാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X