അമ്മയെ ഞാന്‍ വെറുത്ത് പോയി, പിതാവിന്റെ രണ്ടാം വിവാഹം അമ്മ അംഗീകരിച്ചത് ഉള്‍കൊള്ളാനായില്ലെന്ന് സല്‍മാന്‍ ഖാന്‍
നടന്‍ സല്‍മാന്‍ ഇനിയും വിവാഹം കഴിക്കാതെ സിംഗിളായി ജീവിക്കുകയാണ്. എന്നാല്‍ നല്ല പ്രായത്തില്‍ രണ്ട് തവണ വിവാഹിതനായ താരമാണ് സല്‍മാന്റെ പിതാവും എഴുത്തുകാരനും നിര്‍മാതാവുമായ സലിം ഖാന്‍. ആദ്യം വിവാഹം കഴിച്ച സല്‍മ ഖാനില്‍ സല്‍മാന്‍ അടക്കം നാല് മക്കളുള്ളപ്പോഴാണ് സലിം നടിയും നര്‍ത്തകിയുമായ ഹെലനെ കൂടി വിവാഹം കഴിക്കുന്നത്.
പിതാവിന്റെ രണ്ടാം വിവാഹം താനടക്കമുള്ള സഹോദരങ്ങള്‍ക്കോ അമ്മയ്‌ക്കോ ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ലെന്ന് നടന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. 1990 ല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ തന്റെ രണ്ടാനമ്മയെ കുറിച്ച് മനസ് തുറന്ന് സംസാരിച്ചിരുന്നു. താരത്തിന്റെ ഈ വാക്കുകള്‍ വീണ്ടും വൈറലായി മാറുകയാണ്.

സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്റെ ആദ്യ വിവാഹവും പ്രണയമായിരുന്നു. സുശീല ശരക്ക് എന്ന സ്ത്രീയെ വിവാഹം കഴിച്ച് അവര്‍ക്ക് സല്‍മ എന്ന പേരും നല്‍കി. ഈ ബന്ധത്തിലാണ് സല്‍മാന്‍, അര്‍ബ്ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍, അര്‍വിത എന്നിങ്ങനെ നാല് മക്കളും ജനിച്ചു. ഇതിനിടയിലാണ് നര്‍ത്തകിയും നടിയുമായ ഹെലന്‍ സലിമിന്റെ മനം കവരുന്നത്. ഒടുവില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇതേ കുറിച്ചാണ് സല്‍മാന്‍ ഖാന്‍ സംസാരിച്ചത്.

'എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് എന്റെ അമ്മ കൂടെയുണ്ടെന്നതാണെന്നാണ് സല്‍മാന്‍ പറഞ്ഞത്. ഞാനൊരു മമ്മ ബോയി ആണ്. അവര്‍ സന്തോഷമില്ലാതെ ജീവിക്കുന്നതിനെ പറ്റി എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്റെ പിതാവ് രണ്ടാമതും വിവാഹം കഴിച്ചതോടെ മമ്മ വല്ലാതെ വേദനിച്ചു.
മാത്രമല്ല പിതാവ് വീട്ടിലേക്ക് വരുന്നതും കാത്തിരിക്കുന്ന അമ്മയുടെ സ്വഭാവം എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ആ സമയത്ത് അമ്മയോട് പോലും തനിക്ക് വെറുപ്പ് വന്നുവെന്നാണ്', സല്‍മാന്‍ പറയുന്നത്.

'പതിയെ അമ്മ എല്ലാം ഉള്‍കൊള്ളാന്‍ശ്രമിക്കുകയാണ് ചെയ്തത്. മാത്രമല്ല നിങ്ങളുടെ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നുണ്ടെന്നും അതിനാല്‍ നിങ്ങളുടെ കൂടെ തന്നെ ഞാനുണ്ടാവുമെന്ന് പിതാവ് ഞങ്ങള്‍ക്ക് പറഞ്ഞ് മനസിലാക്കി തന്നു. അന്ന് എനിക്ക് പത്ത് വയസേയുള്ളു. ഹെലന്‍ ആന്റിയെ സ്വീകരിക്കുന്ന കാര്യത്തില്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നിരുന്നു. ഇന്ന് അവരും ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമാണ്. അവരുമായി എന്റെ കുടുംബം അത്രയധികം അടുപ്പത്തിലുമായി'.

അതേ സമയം നാല് മക്കളും ഭാര്യയും ഉള്ള ഒരാളെ വിവാഹം കഴിക്കേണ്ടി വന്നതില്‍ അപമാനം തോന്നിയിരുന്നുവെന്ന് ഹെലനും ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 'കുട്ടിക്കാലത്ത് അവര്‍ക്ക് തന്നോട് ശത്രുത തോന്നിയിരുന്നു. അവരുടെ അമ്മ ചെയ്തത് പോലെയാണ് അവരും പ്രതികരിച്ചത്. എന്നാല്‍ അധികം വൈകാതെ സല്‍മ ഈ ബന്ധത്തെ അംഗീകരിച്ചു.
മാത്രമല്ല ഞങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ ബന്ധം കൂടുതല്‍ മനോഹരമായി മുന്നോട്ട് പോവാന്‍ സാധിച്ചത്. സത്യത്തില്‍ ഇക്കാര്യത്തില്‍ അവര്‍ക്കൊരു ഓസ്‌കാര്‍ തന്നെ കൊടുക്കണമെന്നാണ് ഞാനന്ന് ചിന്തിച്ചതെന്നും' ഹെലന്‍ വ്യക്തമാക്കി.

എന്തായാലും രണ്ട് ഭാര്യമാരെയും ഒരു വീടിനകത്ത് തന്നെ നിലനിര്‍ത്താന്‍ സലിം ഖാന് സാധിച്ചിരുന്നു. മാത്രമല്ല മക്കളും വൈകാതെ ഹെലനുമായി അടുത്തു. അവരെയും ഒരു അമ്മയായി തന്നെ കാണാന്‍ താരപുത്രന്മാര്‍ക്ക് സാധിച്ചു. ഒടുവില്‍ ഭര്‍ത്താവിന്റെ നാല് മക്കളെ സ്വന്തമായി കരുതിയ ഹെലന്‍ സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞിന് ജന്മം കൊടുക്കണമെന്ന് പോലും ആഗ്രഹിച്ചില്ല. പില്‍ക്കാലത്ത് പല അഭിമുഖങ്ങളിലൂടെയും ഈ വിവാഹത്തെ കുറിച്ചും കുടുംബത്തിന്റെ പ്രതികരണത്തെ കുറിച്ചും സലിം ഖാനും പ്രതികരിച്ചിരുന്നു.


Click it and Unblock the Notifications











