»   » സൂര്യയുടെ 24 ബോളിവുഡ് റീമേക്ക്, ഹൃത്വികോ, സല്‍മാനോ, സൂര്യയുടെ വേഷം അവതരിപ്പിക്കുന്നത് ആര്?

സൂര്യയുടെ 24 ബോളിവുഡ് റീമേക്ക്, ഹൃത്വികോ, സല്‍മാനോ, സൂര്യയുടെ വേഷം അവതരിപ്പിക്കുന്നത് ആര്?

Posted By: Sanviya
Subscribe to Filmibeat Malayalam


സൂര്യ ഇപ്പോള്‍ വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 24ന്റെ തിരക്കിലാണ്. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറില്‍ ഒരുക്കുന്ന 24ല്‍ സൂര്യ രണ്ട് ഗെറ്റപ്പുകളിലാണ് എത്തുന്നത്. ഒരു സയന്റിസ്റ്റ് വേഷവും മറ്റൊന്നു കൊലപാതകിയുടേതുമാണ്.

ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു വരികയാണ്. അതിനിടെയാണ് ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന വാര്‍ത്തകളും ഉയര്‍ന്ന് കേള്‍ക്കുന്നത്. ചിത്രത്തില്‍ സൂര്യയുടെ വേഷം ബോളിവുഡിലെ മുന്‍താരങ്ങളില്‍ ഒരാളെ വച്ച് ചെയ്യാനാണെന്നുമാണ് കേള്‍ക്കുന്നത്.ഹൃത്വിക് റോഷന്റെയും സല്‍മാന്‍ ഖാന്റെയും പേരാണ് പറയുന്നത്.

hrithik-salman

നിത്യാ മേനോനും സമാന്തയുമാണ് ചിത്രത്തില്‍ നായികമാരുടെ വേഷം അവതരിപ്പിക്കുന്നത്. സൂര്യ അവതരിപ്പിക്കുന്ന സൈന്റിസ്റ്റിന്റെ ഭാര്യ വേഷമാണ് നിത്യ മേനോന്‍ അവതരിപ്പിക്കുന്നത്. സമാന്ത സൂര്യ അവതരിപ്പിക്കുന്ന മറ്റൊരുകഥാപാത്രത്തിന്റെ കാമുകി വേഷമാണ് അവതരിപ്പിക്കുന്നത്.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ ഓഡിയോ റിലീസ് ഏപ്രില്‍ 11ന് നടക്കും. ഏപ്രില്‍ അല്ലെങ്കില്‍ മേയ് ലാണ് ചിത്രത്തിന്റെ റിലീസ് ചെയ്യുന്നത്.

English summary
Salman Khan or Hrithik Roshan for Suriya's Hindi remake of '24'?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam