എന്തുകൊണ്ട് ഷാരൂഖിന് വേണ്ടി സല്‍മാന്‍ ഈ ത്യാഗം ചെയ്യുന്നു?

ബോളിവുഡിലെ സുപ്പര്‍ താരങ്ങളായ ഷാരൂഖും സല്‍മാനും വര്‍ഷങ്ങളായി ചെറിയ അകല്‍ച്ച ഉണ്ടായിരുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എപ്പോഴും ഇരുവരുടെയും സിനിമകള്‍ തമ്മിലുള്ള മത്സരവും കുറവല്ലായിരുന്നു.

എന്നാല്‍ സിനിമകള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കിടയിലും, ഷാരൂഖ് ഖാന്‍ പലപ്പോഴായി സല്‍മാനെ പരാജയപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ഷാരൂഖ് ഖാന്റെ ഫാന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ സല്‍മാന്റെ സുല്‍ത്താനെ പരാജയപ്പെടുത്തിയിരുന്നു. ഇതിന് മുമ്പും ഇരുവരുടെയും ചിത്രങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ നടന്നിട്ടുണ്ട്.

salman-sharukh

എന്നാല്‍ ഈ അടുത്തിടയായി ഇരുവരും നല്ല സൗഹൃദത്തിലാണ്. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ ഷാരൂഖ് ഖാന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറാണ്. ഈദിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സല്ലുവിന്റെ പുതിയ ചിത്രമായ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ റിലീസിങ് നീട്ടി വെച്ചിരിക്കുകയാണ്. സല്ലുവിന്റെ പുതിയ ചിത്രത്തിന്റെ റിലീസിങ് നീട്ടി വച്ചത് ഷാരൂഖ് ഖാന് വേണ്ടിയാണെന്നാണ് പുതിയ വാര്‍ത്ത. ഇതിന് പിന്നില്‍ ഇരുവരുടേയും പിണക്കത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് തന്നെയാണെല്ലോ?

2016 ലെ ഈദിന് കിംങ് ഖാന്റ റയീസും സല്‍മാന്റെ റയീസും ഒന്നിച്ച ഇറങ്ങുമെന്നാണ് അടുത്തിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. ഇതിന് പ്രതീക്ഷ നല്‍കി ഈ ഈദിന് ഇറങ്ങിയ സല്ലു ചിത്രം ബജ്രംഗി ഭായിജാനൊപ്പം റയീസിന്റെ ടീസറും എത്തിയിരുന്നു. ഇനി മുതല്‍ സിനിമകള്‍ തമ്മില്‍ ഒരു മത്സരം ആവശ്യമില്ലന്ന് സല്‍മാന്‍ തീരുമാനിച്ചതായാണ് പുതിയ വാര്‍ത്ത. ഇതോടെ സല്ലുവിന്റെ സുല്‍ത്താന്‍ ദീപാവലിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X