Salman Khan: സൽമാന് ഇത് ചെയ്യാനാവില്ല!! കുറ്റവാളി സെയ്ഫോ? ബോളിവുഡിലെ സംസാരം ഇങ്ങനെ...
സൽമാൻ മറ്റൊരു താരത്തെ സംരക്ഷിക്കാൻ വേണ്ടി സ്വയം കുറ്റം ഏറ്റെടുക്കുകയാണ്
ബോളിവുഡിലെ മിസ്റ്റർ പെർഫക്ട് എന്നറിയപ്പെടുന്ന താരമാണ് സൽമാൻ ഖാൻ. അതു കൊണ്ട് തന്നെ കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ താരം കുറ്റക്കാരനാല്ലെന്നു ബോളിവുഡ് ഒന്നടങ്കം പറയുന്നത്. സൽമാൻ ഖാനെ പിന്തുണച്ച് ഇതിനോടകം തന്നെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സൽമാൻ കുറ്റക്കാരനല്ലയെന്ന് വാദിക്കുമ്പോൾ ബോളിവുഡിലെ മറ്റൊരു താരത്തിനും നേരെയാണ് വിരൽ ചൂണ്ടുന്നത്.

സൽമാൻ മറ്റൊരു താരത്തെ സംരക്ഷിക്കാൻ വേണ്ടി സ്വയം കുറ്റം ഏറ്റെടുക്കുകയാണ്. അദ്ദേഹത്തിന് ഒരിക്കലും ഒരു മൃഗത്തേയും ദ്രോഹിക്കാൻ കഴിയില്ല. മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണെന്ന് ബോളിവുഡ് നടിയും സിമി ഗരോവാൾ ട്വിറ്ററിൽ കുറിച്ചു. യഥാർത്ഥ കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് സിമി പറഞ്ഞു. സിമിയ്ക്കു പിന്നാലെ നടിയും ആക്ടിവിസ്റ്റുമായ നഫീസ അലിയും താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 20 വർഷം കുറ്റാരോപിതനായ വ്യക്തിയാണ് സൽമാൻ. യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് ഞങ്ങൾക്ക് അറിയാമെന്നും തീർച്ചയായും അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും നഫീസ ട്വിറ്റ് ചെയ്തു.
കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ സൽമാനൊപ്പം ബോളിവുഡ് താരം സെയ്ഫ് അലിഖാനും ഡ്രൈവറും കുടെയുണ്ടായിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയത് സെയ്ഫ് അലിഖാൻ ആണെന്നാണ് ബോളിവുഡിലെ സംസാരം. അതേസമയം സെയ്ഫിന്റെ പേരിനു നേരെ പ്രത്യക്ഷമായി പരാമർശിക്കുന്നില്ലെങ്കിലും പരേക്ഷമായ വിമർശനം ഉയരുന്നുണ്ട്


Click it and Unblock the Notifications











