»   » ഐശ്വര്യ റായിയുടെ സഹോദരന്‍ ആയി അഭിനയിക്കാന്‍ പറ്റില്ലെന്ന് പ്രമുഖ നടന്‍! അതിന്റെ കാരണം ഇതായിരുന്നു!!!

ഐശ്വര്യ റായിയുടെ സഹോദരന്‍ ആയി അഭിനയിക്കാന്‍ പറ്റില്ലെന്ന് പ്രമുഖ നടന്‍! അതിന്റെ കാരണം ഇതായിരുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ലോകസുന്ദരി ഐശ്വര്യ റായിയും നടന്‍ സല്‍മാന്‍ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം പരസ്യമായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോവുകയായിരുന്നു. ശേഷം ഐശ്വര്യ വേറെ വിവാഹം കഴിച്ച് കുടുംബിനിയായി കഴിയുകയാണ്. എന്നാല്‍ ഇരുവരുടെയും പ്രണയകാലത്തെ ചില വാര്‍ത്തകള്‍ വീണ്ടും മുളപൊട്ടി വരികയാണ്.

ആസിഫ് അലിയുടെ ശുക്രദശ തുടങ്ങി!നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിക്കാന്‍ കിട്ടിയത് രണ്ട് അവസരങ്ങള്‍!

ഐശ്വര്യയുടെ കാര്യത്തില്‍ ഏറെ ആശങ്കയുണ്ടായിരുന്ന സല്‍മാന്‍ ഖാന്‍ ഇത്തിരി സ്വാര്‍ത്ഥയുള്ള ആളായിരുന്നു. ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍, അജയ് ഗേവ്ഗണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമയാണ് 'ഹം ദില്‍ ദേ ചുക്കെ സനം'. സിനിമയുടെ സെറ്റിലെ പല വിശേഷങ്ങളും മുമ്പ് വന്നിരുന്നെങ്കിലും 'ജോഷ്' എന്ന സിനിമയിലെ വിശേഷമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ യഥാര്‍ത്ഥ സ്‌നേഹം പ്രകടമാക്കിയിരുന്നത് രീതികളാണ് പറയുന്നത്.

ഐശ്വര്യയും സല്‍മാനും


90 കളില്‍ ബോളിവുഡില്‍ ശ്രദ്ധേയമായ പ്രണയമായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായിയുടെതും. എന്നാല്‍ ഐശ്വര്യയുടെ വീട്ടുകാര്‍ ബന്ധത്തെ പൂര്‍ണമായി എതിര്‍ത്തതോടെ ഇരുവരും പിരിയുകയായിരുന്നു.

ഐശ്വര്യയുടെ സഹോദരന്‍ ആകാമോ?

ഇരുവരും പ്രണയത്തിലായിരുന്ന സമയത്താണ് ജോഷ് എന്ന സിനിമയില്‍ ഐശ്വര്യയുടെ സഹോദരനായി അഭിനയിക്കാന്‍ സല്‍മാന്‍ ഖാന് അവസരം വന്നത്. എന്നാല്‍ ഇത് താരം നിഷേധിക്കുകയായിരുന്നു.

ഷാരുഖ് അഭിനയിച്ചു

മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ജോഷ് എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന് വേണ്ടി വെച്ചിരുന്ന ഐശ്വര്യയുടെ സഹോദരന്റെ വേഷം പിന്നീട് ഷാരുഖ് ഖാനായിരുന്നു ചെയ്തത്.

പ്രണയം കടുത്ത ദിനങ്ങള്‍

ജോഷ് എന്ന സിനിമ നിര്‍മ്മിക്കുന്ന സമയത്ത് ഐശ്വര്യയും സല്‍മാനും രണ്ട് വര്‍ഷത്തിന് മേല്‍ പ്രണയത്തിലായിരുന്നു. ആ സമയത്ത് തന്റെ കാമുകിയുടെ സഹോദരനായി അഭിനയിക്കുന്നത് ഷാരുഖ് ഖാന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു.

സ്വാര്‍ത്ഥനായി സല്‍മാന്‍ ഖാന്‍


അക്കാലത്ത് ഐശ്വര്യയുടെ കാര്യത്തില്‍ സല്‍മാന്‍ ഖാന്‍ സ്വാര്‍ത്ഥനായിരുന്നെന്നാണ് പറയുന്നത്. ഐശ്വര്യയുടെ കാര്യങ്ങളില്‍ ആവശ്യമില്ലാതെ ഇടപ്പെടലുകളും സല്‍മാന്‍ നടത്തിയിരുന്നു.

ഹം ദില്‍ ദേ ചുക്കെ സനം

ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍, അജയ് ഗേവ്ഗണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമയാണ് 'ഹം ദില്‍ ദേ ചുക്കെ സനം'. എന്ന സിനിമയുടെ തിരക്കഥ മാറ്റുന്നതുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. കാരണം ചിത്രത്തില്‍ ഇരുവരും പ്രണയത്തിലാണെങ്കിലും അവസാനം ഐശ്വര്യയെ അജയ് ദേവ്ഗണ്‍ തന്നെ ഭാര്യയായി സ്വന്തമാക്കുകയാണ്.

English summary
Here's How Salman Khan REACTED When Asked To Play Aishwarya Rai Bachchan's Brother!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam