For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തനിയ്ക്ക് ഒന്നും അറിയില്ല!! എല്ലാം കാത്തിരുന്നു കാണാം, തനുശ്രീയുടെ വെളിപ്പെടുത്തലിൽ സൽമാന് മൗനം

  |

  ജനങ്ങൾ ഏറെ പ്രതീക്ഷയോടേയും ആകാംക്ഷയോടേയും ഉറ്റുനോക്കുന്ന ഒരു മേഖലയാണ് സിനിമ മേഖല. ബോളിവുഡ് പ്രത്യേകിച്ചു . തെന്നിന്ത്യൻ സിനമ താരങ്ങളുടെയെല്ലാം ലക്ഷ്യം ബോളിവുഡിൽ എങ്ങനെയെങ്കിലും ചുവട് ഉറപ്പിക്കുക എന്നതാണ്. ബോളിവുഡ് വളരെ കളർഫുള്ളാണ്. എന്നാൽ അവിടെ നടക്കുന്ന പല കാര്യങ്ങളും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതും.

  ദൈവത്തെ വിശ്വസിക്കുന്നുണ്ടെങ്കുൽ വിധി അംഗീകരിക്കൂ!! ശബരിമല വിധിയ്ക്കെതിരെ താരങ്ങളുടെ പ്രതികരണം...

  സിനിമ മേഖലയിൽ സ്ത്രീകൾ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. പുരുഷന്മാർ അടക്കി ഭരിക്കുന്ന മേഖലയായതു കൊണ്ട് തന്നെ ആദ്യകാലങ്ങളിൽ പലതും മൂടി വയ്ക്കപ്പെട്ടിരുന്നു. എന്നാൽ കാലം മറിയതോടു കൂടി പലതും വെള്ളിവെളിച്ചത്ത് എത്തുന്നുണ്ട്. അത്തരത്തിലുളളതാണ് തനുശ്രീ ദത്തയും തുറന്നു പറഞ്ഞിച്ചിൽ. ബോളിവുഡിൽ നിന്ന് താരത്തിന് നേരിടേണ്ടി വന്നത് പൊതുസമൂഹത്തിൽ തുറന്നു പറയാൻ വർഷങ്ങൾ വേണ്ടി വന്നു. നടൻ നാന പടേക്കറിനെതിരെയുളള നടിയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ കത്തി നിൽക്കുകയാണ്. പല താരങ്ങൾക്കും ഇതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ നിസംഗതയോടെ നോക്കി നിൽക്കുകയാണ്. കൂടാതെ താരങ്ങളുടെ നിസംഗത അവരുടെ അഭിപ്രായ പ്രകടനത്തിൽ നിന്ന് തന്നെ വ്യക്തവുമാണ്. നാന പടേക്കറിനെതിരെയുളള തനുശ്രീയുട ആരോപണത്തിൽ ശക്തിയുക്തം എതിർത്തു കൊണ്ട് ബോളിവുഡ് സൂപ്പർ താരം സൽമാൻഖാൻ രംഗത്തെത്തിയിരിക്കുകയാണ്. താരം പറയുന്നത് ഇങ്ങനെ...

  ബിഗ്ബോസിൽ വിജയിക്കുന്നത് സാബുവോ പേളിയോ!! ആരു ജയിച്ചാലും പണി കിട്ടിയത് ആര്യയ്ക്ക്

  തനിയ്ക്ക് ഒന്നും അറിയില്ല

  തനിയ്ക്ക് ഒന്നും അറിയില്ല

  വിഷയത്തിൽ തനിയ്ക്ക് ഒന്നും അറിയില്ല എന്ന നിലപാടാണ് സൽമാൻഖാൻ സ്വീകരിച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് തനിയ്ക്ക് ഒന്നും അറിയില്ലെന്നും , കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ച് സമയം വേണമെന്നും താരം അഭിപ്രാഭപ്പെട്ടു. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ എന്ത് തന്നെയാണെങ്കിലും ഇത് നിയമം കൈകാര്യം ചെയ്യുമെന്നും സൽമാൻ പറഞ്ഞു. ഇതിന്റെ സത്യാവസ്ഥ നമുക്ക് കാത്തിരുന്നു കാണാമെന്നും താരം കൂട്ടിച്ചേർത്തു.

   തനുശ്രീ മാപ്പു പറയണം

  തനുശ്രീ മാപ്പു പറയണം

  അതേസമയം ഈ വിഷയം വെറും വാക്ക് വാദങ്ങളിൽ ഒതുങ്ങുന്നതല്ല. സിനിമാ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി തനുശ്രീയുടെ ആരോപണത്തിനെതിരെ നാനാ പടേക്കർ രംഗത്തെത്തിയിട്ടുണ്ട്. താരം മാപ്പ് പറയാണമെന്നാണ് നടൻ ആവശ്യം. ഇതിനായി നടിയ്ക്കെതിരെ ഇയാൾ വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.

   നുണ പറഞ്ഞു

  നുണ പറഞ്ഞു

  നടനെതിരെ തനുശ്രീ ഉന്നയിക്കുന്ന ആരോപണം വ്യാജമാണ്. നടി നുണ പറയുകയാണെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നുണ്ട്. നടി മാപ്പു പറയണം എന്ന തീരുമാനത്തിൽ തന്നെയാണ് പടേക്കറിന്റെ ഉറച്ച നിലപാടെന്ന് അഭിഭാഷകൻ ശിരോദ്ക്കർ പറയുന്നു.

   ലൈംഗികമായി ഉപയോഗിച്ചു

  ലൈംഗികമായി ഉപയോഗിച്ചു

  2008 ൽ പുറത്തു വന്ന ഹോൺ ഒകെ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് നാന പടേക്കർ തന്നോട് മോശമായി പെരുമാറിയെന്ന് തനുശ്രീ പറഞ്ഞു. എന്നാൽ പത്തു വർഷങ്ങൾ മുൻപ് നടന്ന സംഭവമാണ് താരം ഇപ്പോൾ പുറം ലോകത്തിനു മുന്നിൽ അറിയിച്ചിരിക്കുന്നത്. സിനിമയിലെ ഒരു പാട്ട് രംഗത്തിലായിരുന്നു ഇയാൾ തന്നോട് ഇഴുകി ചേർന്ന് അഭിനയിച്ചത്. എന്നാൽ അതിനുളള അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷം വലിയ പ്രശ്നങ്ങൾ തനിയ്ക്ക് നേരിടേണ്ടി വന്നതായും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കിയിരുന്നു.

   നൂറ് പേരുടെ മുന്നിൽ എന്ത് ചെയ്യാൻ

  നൂറ് പേരുടെ മുന്നിൽ എന്ത് ചെയ്യാൻ

  തനുശ്രീയുടെ ആരോപണത്തെ നാന പടേക്കർ നിഷേധിക്കുകയായിരുന്നു. ലൈംഗികമായി ഉപദ്രവിക്കുക എന്നതു കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പടേക്കർ ചോദിക്കുന്നുണ്ട്. തന്നോടൊപ്പം അന്ന് അമ്പതോ നൂറോ പേര് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നു. അവർക്കിടയിൽ ഞാൻ എന്ത് ചെയ്യാനാണെന്നും താരം ചോദിക്കുന്നുണ്ട്. എന്നാല്ൽ ഈ പ്രശ്നം അങ്ങനെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും പടേക്കാർ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ തനശ്രീ ദത്തയുടെ പേരിൽ വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നത്.

  English summary
  Salman Khan Reacts To Tanushree Dutta's Allegations On Nana Patekar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X