സല്‍മാന്‍ ഖാന് വധഭീക്ഷണി! ഇന്ത്യന്‍ നിയമം വെറുതെ വിട്ടാലും ഞങ്ങള്‍ വിടില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്
എല്ലാ കാലവും നടന്‍ സല്‍മാന്‍ ഖാന്‍ വിവാദ നായകനാണ്. സിനിമയ്ക്കുള്ളിലും പുറത്തുമായി താരമുണ്ടാക്കിയ വിവാദങ്ങള്‍ ചില്ലറയല്ല. കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്നു എന്ന പേരില്‍ താരം ജയില്‍ ശിഷ വരെ അനുഭവിച്ചിരുന്നു. 1998 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ കേസ് ഇനിയും അവസാനിച്ചിട്ടില്ല.
2007 ല്‍ അഞ്ച് വര്‍ഷത്തെ തടവിന് സല്‍മാന്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഒരാഴ്ചയ്ക്ക്‌ശേഷം താരം ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇപ്പോഴും കേസിന്റെ വിചാരണ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ബിഷ്‌ണോയ് സമുദായത്തിന്റെ പേരില്‍ സല്‍മാന് വധഭീക്ഷണി ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യന്‍ നിയമത്തില്‍ നിന്നും സല്‍മാന്‍ ഖാന്‍ രക്ഷപ്പെട്ടാലും ബിഷ്‌ണോയ് നിയമത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെടില്ലെന്നാണ് ഗാരി ഷുട്ടര്‍ എന്നയാള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. കൃഷ്ണമൃഗത്തെ ദൈവമായി കണ്ട് മൃഗങ്ങളെ സംരക്ഷിക്കുന്ന വിഭാഗമാണ് ബിഷ്‌ണോയ്.
വധഭീഷണി വന്നതിനെ തുടര്‍ന്ന് സല്‍മാന്‍ ഖാന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് 1998 ല്‍ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയ സല്‍മാന്‍ ഖാന്‍ കങ്കാണി എന്ന ഗ്രാമത്തില്‍ രാത്രി വേട്ടയ്ക്കിറങ്ങുകയും കൃഷ്ണമൃഗങ്ങളെ കൊല്ലുകയുമായിരുന്നു.


Click it and Unblock the Notifications