മേനേ പ്യാര്‍ കിയാ രംഗം പുനരാവിഷ്‌കരിച്ച് സല്‍മാന്‍ ഖാന്‍! ഇത്തവണ ഒരു ട്വിസ്റ്റുണ്ട്
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാറുളള താരമാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്റുകളുമായി താരം എപ്പോഴും രംഗത്ത് എത്താറുണ്ട്. ലോക് ഡൗണ്‍ കാലത്ത് സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായും നടന്‍ നേരത്തെ എത്തിയിരുന്നു. സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്കാണ് സല്‍മാന്‍ ഖാന്‍ സഹായം ചെയ്തിരുന്നത്. സല്‍മാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

തന്റെ തന്നെ പഴയ ചിത്രത്തിലെ ഒരു രംഗം പുനരാവിഷ്‌കരിച്ചുകൊണ്ടാണ് സല്‍മാന്‍ ഖാന്‍ എത്തിയിരിക്കുന്നത്. സല്‍മാന്‍ അഭിനയിച്ച മേനെ പ്യാര്‍ കിയായിലെ ഒരു റൊമാന്റിക്ക് രംഗമാണ് കൊറോണ കാലത്തില്‍ നടന്‍ വീണ്ടും ചെയ്തിരിക്കുന്നത്. കാമുകിയുടെ ചുംബനമുളള ഗ്ലാസ് വാളിന് അടുത്തേക്ക് വരുന്ന സല്‍മാന്‍ ഖാനെയാണ് സിനിമയിലെ രംഗത്തില്‍ കാണിക്കുന്നത്.
തുടര്‍ന്ന് ഗ്ലാസില്‍ ചുംബിക്കുകയാണ് താരം. അതിന് പിന്നാലെ കാണിക്കുന്നത് കൊറോണ കാലത്തെ സല്‍മാന്‍ ഖാനെയാണ്. കാമുകി ചുംബിച്ച ഗ്ലാസിനരികിലേക്ക് സല്‍മാന്‍ വീണ്ടും നടന്നുവരുന്നു. ഇത്തവണ അതില്‍ തൊടാതെ സാനിറ്റൈസര്‍ ഉപയോദിച്ച് ക്ലീന്‍ ചെയ്യുകയാണ് നടന്‍. മേനേ പ്യാര്‍ കിയ ഇപ്പോള്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ എന്ന അടിക്കുറിപ്പോടെയാണ് പുതിയ വീഡിയോ സല്‍മാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്കൊപ്പം ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകളും അറിയിച്ചിരിക്കുകയാണ് സൂപ്പര്‍ താരം.
സല്‍മാന്‍ ഖാന്റെ കരിയറില്‍ വലിയ വിജയം നേടിയ സിനിമകളിലൊന്നാണ് മേനേ പ്യാര്‍ കിയാ. 1989ല്‍ പുറത്തിറങ്ങിയ ചിത്രം ബോളിവുഡില്‍ വലിയ വിജയം നേടിയ റൊമാന്റിക്ക് ചിത്രങ്ങളില്‍ ഒന്നായിരുന്നു. സല്‍മാന്‍ ഖാന്‍, ഭാഗ്യശ്രീ തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിരുന്നത്. സൂരജ് ഭര്‍ജാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. പാട്ടുകള്‍ക്കും വലിയ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരുന്നത്. കഴിഞ്ഞ ദിവസം തന്റെ ഫാം ഹൗസില്‍ നിന്നുളള ഒരു വീഡിയോയും സല്‍മാന്‍ ഖാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഫാം ഹൗസില്‍ മൃഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്.


Click it and Unblock the Notifications











