ഈ സാഹചര്യത്തിലും ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി, സൂപ്പർ താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്.
ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് രാജ്യം ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ വീടകങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനായി താരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ആളുകളാണ് മുന്നോട്ട് വരുന്നത്.

salmankhan

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പം താരങ്ങളും കൂടെ തന്നെയുണ്ട്. സോഷ്യൽ മീ‍ഡിയ പേജുകളിലൂടെ ബോധവത്കരണവുമായി താരങ്ങൾ മുന്നോട്ട് പോകുകയാണ്. ഇപ്പോഴിത സൽമാൻഖാന്റെ റൊമാന്റിക് കൊറോണ പ്രതിരോധം സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമാകുകയാണ്. മേനെ പ്യാർ കിയിലെ റൊമാന്റിക് രംഗമായിരുന്നു താരം പങ്കുവെച്ചത്. ഇപ്പോൾ ഇതിന് ലഭിക്കുന്ന കമന്റുകളാണ് ചിരി പടർത്തുന്നത്.

താരത്തിന് ആശംസകൾ നേരുന്നതിനോടൊപ്പം രസകരമായ കമന്റുകളാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. ചിരിക്കുന്ന ഇമോജികൾക്കൊപ്പം സേഫ് ആയി വീട്ടിൽ ഇരിക്കാണ് അധികം ആരാധകരും പറയുന്നത്. ക്വാറന്റൈൻ ദിനത്തിൽ തങ്ങളെ എന്റർടെയ്ൻ ചെയ്തതിനുള്ള നന്ദിയും ചിലർ രേഖപ്പെടുത്തുന്നുണ്ട്. തമാശ രൂപേണെ നല്ലൊരു ആശമാണ് പങ്കുവെച്ചതെന്നും ആരാധകർ പറയുന്നു. വീടുകളിൽ ഇരിക്കുന്നതിനോടൊപ്പം വ്യക്തി ശുചിത്വം പാലിക്കണമെന്നാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും ജനങ്ങളോട് ആവശ്യപ്പെടുന്നത്.

ലോക്ക് ഡൗണിനെ തുടർന്ന് മുംബൈയിലുള്ള ഫാം ഹൗസിലാണ് താരമുള്ളതിപ്പോഴുള്ളത്. കുതിരയ്ക്ക് തീറ്റകൊടുക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഇല കഴിച്ചതിന് ശേഷം കുതിരയ്ക്ക് കൊടുക്കുന്ന വീഡിയോയാണ് സൽമാൻ പങ്കുവെച്ചത്. എന്റെ സ്നേഹത്തോടെയുള്ള പ്രഭാത ഭക്ഷണം എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

1989 ൽ പുറത്തിറങ്ങിയ മേനെ പ്യാർ കിയ എന്ന ചിത്രത്തിലെ ചുംബന രംഗമാണ് കൊറോണ പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിച്ചിരിക്കുന്നത്. മേനെ പ്യാർ കിയ ഇപ്പോൾ റിലീസ് ചെയ്തിരുന്നുവെങ്കിൽ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമ രംഗത്തിൽ കാമുകിയുടെ ചുംബനമുള്ള ഗ്ലാസ് ചുവരിനടുത്തേയ്ക്ക് വരുന്നതാണ് ആദ്യ ഭാഗം വീഡിയോയിൽ കാണുന്നത്. തുടർന്ന് ചുംബനത്തിന്റെ പാടുള്ള ഭാഗത്ത് താരം ചുംബിക്കുന്നു. ഗ്ലാസ് വാളിൽ തൊടാതെയായിരുന്നു താരത്തിന്റെ ചുംബനം. തുടർന്ന് സാനിറ്റൈസർ ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണ്. ഇസ്റ്റർ ആശംസകൾക്കൊപ്പമാണ താരം പോസ്റ്റ് ചെയ്തിരിക്കുന്നത് .

More from Filmibeat

Read more about: salmankhan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X