For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൽമാന്റെ ഉപദ്രവം നേരിട്ട് കണ്ടപ്പോൾ; അഭിഷേകിന് എങ്ങനെ സൽമാനോട് സൗഹൃദം വെക്കാൻ പറ്റുന്നെന്ന് ആരാധകർ

  |

  ബോളിവുഡിലെ സൂപ്പർ സ്റ്റാർ ആണ് സൽമാൻ ഖാൻ ഇന്ത്യയിൽ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമായ സൽമാന് വൻ ആരാധക വൃന്ദം ആണുള്ളത്. സൽമാന്റെ സിനിമകളുണ്ടാക്കുന്ന സാമ്പത്തിക നേട്ടം പലപ്പോഴും സിനിമാ ലോകത്തെ തന്നെ അത്ഭുതപ്പെടുത്താറുണ്ട്.

  ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നീ മൂന്ന് ഖാൻമാർ ബോളിവുഡിന്റെ മുഖമായി നില നിന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. ഇന്നും മൂവർക്കും ഇന്ത്യൻ സിനിമയിൽ പ്രത്യേക സ്ഥാനം ഉണ്ട്.

  Also Read: 'ആ കുട്ടി ഞങ്ങളുടേതല്ല...'; വിശ്രമിക്കാൻ നിന്നില്ല, പ്രസവം കഴിഞ്ഞ് 28ആം ദിവസം അഭിനയിക്കാനെത്തി ചന്ദ്ര ലക്ഷ്മൺ!

  മറ്റ് രണ്ട് ഖാൻമാരും ഓഫ് സ്ക്രീനിലും മാതൃകാ പുരുഷൻമാർ ആയി അറിയപ്പെടുമ്പോഴും സൽമാൻ ഖാന്റെ കാര്യം അങ്ങനെ അല്ല. ബി ടൗണിലെ 'ബാഡ് ബോയ്' ആയാണ് അന്നും ഇന്നും സൽമാനെ ആരാധകർ കാണുന്നത്. ഇക്കാലയളവിനിടയിൽ അത്രയേറെ വിവാദങ്ങൾ സൽമാൻ ഉണ്ടാക്കിയിട്ടുണ്ട്. ക്രിമിനൽ കേസിൽ സൽമാൻ ഖാൻ പ്രതിയായിട്ടുമുണ്ട്.

  56 കാരനായ സൽമാൻ ഇപ്പോഴും അവിവാഹിതൻ ആണ്. നേരത്തെ പല നടിമാരുമായി സൽമാൻ പ്രണയത്തിൽ ആയിരുന്നെങ്കിലും ഇതെല്ലാം ബ്രേക്ക് അപ്പ് ആവുകയായിരുന്നു. നടന്റെ മോശം സ്വഭാവമാണ് ഇപ്പോഴും വിവാഹം നടക്കാത്തതിന്റെ കാരണമെന്നാണ് ബി ടൗണിലെ സംസാരം.

  ഐശ്വര്യ റായ് ഉൾപ്പെടെയുള്ള മുൻ കാമുകിമാർ സൽമാന്റെ ദുസ്വഭാവങ്ങൾക്കെതിരെ രം​ഗത്ത് വന്നിരുന്നു. സൽമാനുമായി പ്രണയത്തിലായപ്പോൾ നിരവധി ഉപദ്രവങ്ങൾ നേരിട്ടെന്ന് ഐശ്വര്യ തുറന്നടിച്ചിരുന്നു.

  Also Read: കോടികള്‍ അക്കൗണ്ടില്‍ വന്നത് കൊണ്ടാവും; രഞ്ജിത്ത് പണ്ട് സംസാരിച്ചത് ഇങ്ങനെയല്ലെന്ന് ശാന്തിവിള ദിനേശ്

  മുൻ കാമുകി സൊമി അലിയും സൽമാനെതിരെ രം​ഗത്തെത്തി. സൽമാൻ പ്രണയത്തിലായിരിക്കെ തന്നെ മർദ്ദിക്കുമായിരുന്നെന്ന് സൊമി അലി തുറന്നടിച്ചു. ഇപ്പോഴിതാ സൽമാൻ മുൻ കാമുകി കത്രീന കൈഫിനെ ഉപദ്രവിച്ച സംഭവമാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്. 2008 ൽ നടന്ന സംഭവത്തെ പറ്റി ഒരു ദൃക്സാക്ഷിയാണ് റെഡിറ്റിൽ കുറിപ്പ് എഴുതിയിരിക്കുന്നത്.

  'സൽമാനും കത്രീനയും സാധാരണ പോലെ ബാന്റ്സ്റ്റാന്റ് ബരിസ്ത കോഫി ഷോപ്പിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു. അവർ അവിടത്തെ സ്ഥിരം സന്ദർശകർ ആയിരുന്നു. പെട്ടെന്ന് അവരുടെ സംഭാൽഷണം കനത്തു'

  'സൽമാൻ എഴുന്നേറ്റ് കത്രീനയുടെ ഇടത് കവിളിൽ അടിച്ചു. അതൊരു വലിയ അടി ആയിരുന്നില്ല. പക്ഷെ ശബ്ദം കേൾക്കാമായിരുന്നു. ചുറ്റുമുള്ളവർ ഇത് കണ്ട് അമ്പരന്നു. സ്ഥലത്ത് ഒരു പ്രശ്നമുണ്ടാക്കാതെ കത്രീന അവിടെ നിന്നും എഴുന്നേറ്റ് പോയി,' എന്നാണ് കുറിപ്പ്. ഇതിനകം നിരവധി പേരാണ് കുറിപ്പിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

  ഇത്രയും മോശമായി പെരുമാറുന്ന സൽമാന് ഇന്നും ആരാധകർ ഉണ്ടെന്നത് കഷ്ടമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയ ഇല്ലാഞ്ഞത് കൊണ്ടാണ് സൽമാൻ അന്ന് വിമർശനങ്ങൾ ഏൽക്കാതെ പോയതെന്നും ഇവർ അഭിപ്രായപ്പെടുന്നു. മുൻ കാമുകി ഐശ്വര്യ റായുടെ ഭർത്താവ് അഭിഷേകിനും കുടുംബത്തിനും സൽമാനോട് ഇപ്പോഴും എങ്ങനെ സൗഹൃദത്തിൽ പെരുമാറാൻ കഴിയുന്നു എന്നും ആരാധകർ ചോദിക്കുന്നു.

  ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു ഐശ്വര്യ-സൽമാൻ പ്രണയം. ഐശ്വര്യയെ അമിതമായി നിയന്ത്രിച്ച നടൻ കരിയറിലും ഐശ്വര്യക്ക് നഷ്ടങ്ങളുണ്ടാക്കി. ഐശ്വര്യയെ സൽമാൻ മർദ്ദിച്ചിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വേർപിരിയൽ കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും സൽമാനും ഐശ്വര്യയും പിന്നീട് സുഹൃത്തുക്കൾ ആയിട്ടില്ല.

  Read more about: salman khan
  English summary
  Salman Khan Reportedly Slapped Katrina Kaif And Aishwarya Rai; Fans Says That's Why He Is Still Single
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X