For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുശാന്തിന്‌റെ കുടുംബത്തിനൊപ്പം നില്‍ക്കൂ! ആരാധകരോട് അഭ്യര്‍ത്ഥനയുമായി സല്‍മാന്‍ ഖാന്‍

  |

  സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ ബോളിവുഡില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരമാണ് സല്‍മാന്‍ ഖാന്‍. താരങ്ങളുടെ മക്കള്‍ക്ക് ലഭിക്കാറുളള പരിഗണന കഴിവുളള മറ്റ് അഭിനേതാക്കള്‍ക്ക് നല്‍കുന്നില്ലെന്നായിരുന്നു പലരും ആരോപിച്ചിരുന്നത്. ഈ വിവേചനമാണ് സുശാന്തിന്റെ വിടവാങ്ങലിന് കാരണമെന്നും പലരും തുറന്നടിച്ചിരുന്നു. സുശാന്തിനെ ഒതുക്കാനുളള ശ്രമങ്ങള്‍ ബോളിവുഡില്‍ സജീവമായിരുന്നെന്നും അതാണ് നടനെ വൈകാരികമായി തളര്‍ത്തിയതെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

  ഈ സമയത്ത് സുശാന്ത് സിംഗ് രജ്പുത്തിന്റെ പഴയ വീഡിയോകളെല്ലാം വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചില അവാര്‍ഡ് വേദികളിലും മറ്റും നടനോട് മറ്റുളളര്‍ ഇടപെടുന്ന രീതിയാണ് പലരെയും ചൊടിപ്പിച്ചിരുന്നത്.

  സുശാന്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന് പിന്നാലെ ബോളിവുഡിലെ താരകുടുംബങ്ങള്‍ക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് വരുന്നത്. നേരത്തെ ബോളിവുഡില്‍ സിനിമാ മാഫിയകള്‍ സജീവമാണെന്നും പലരും തുറന്നടിച്ചിരുന്നു. സല്‍മാന്‍ ഖാന് പുറമെ സംവിധായകന്‍ കരണ്‍ ജോഹറിനെതിരെയും മിക്കവരും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

  സുശാന്തിനെ ബോളിവുഡ് അംഗീകരിച്ചില്ലെന്ന് നേരത്തെ നടി കങ്കണ റാവത്തും തുറന്നുപറഞ്ഞിരുന്നു. കഴിവുളളവരെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്നും നടി പറഞ്ഞിരുന്നു. സുശാന്തുമായി ബന്ധപ്പെട്ടുളള നിരവധി ഹാഷ്ടാഗുകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു, ജസ്റ്റിസ് ഫോര്‍ സുശാന്ത് സിങ് രജ്പുത്ത്, ബോയ്‌ക്കോട്ട് സല്‍മാന്‍ ഖാന്‍ തുടങ്ങിയ ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നത്.

  സുശാന്തിന്റെ മരണത്തില്‍ എട്ട് താരങ്ങള്‍ക്കെതിരെ കേസ് | FilmiBeat Malayalam

  ഇതിന് പിന്നാലെ വി സ്റ്റാന്‍ഡ് വിത്ത് സല്‍മാന്‍ ഖാന്‍ എന്ന ഹാഷ്ടാഗുമായി സല്‍മാന്‍ ആരാധകരും രംഗത്തെത്തി. തുടര്‍ന്ന്‌ ഈ വിഷയത്തില്‍ പ്രതികരണവുമായി സല്‍മാന്‍ ഖാന്‍ തന്നെ രംഗത്തെത്തിയിരുന്നു. ആരാധകരോട് ഒരു അഭ്യര്‍ത്ഥനയുമായിട്ടാണ് സൂപ്പര്‍ താരം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. സുശാന്തിന്റെ ആരാധകര്‍ക്കൊപ്പം നില്‍ക്കണമെന്നും അസഭ്യ വാക്കുകളല്ല, അവയ്ക്ക് പിന്നിലെ വികാരമാണ് അറിയേണ്ടതെന്നുമായിരുന്നു സല്‍മാന്റെ ട്വീറ്റ്.

  സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്

  പ്രിയപ്പെട്ടയാളുടെ വേര്‍പാട് കടുത്ത വേദനയാണെന്നും അതിനാല്‍ സുശാന്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കുമൊപ്പം നില്‍ക്കണമെന്നും സല്‍മാന്‍ ഖാന്‍ തന്റെ ആരാധകരോട് ആവശ്യപ്പെട്ടു. ബോളിവുഡിലെ യുവതാരങ്ങളില്‍ നിരവധി ആരാധകരുളള താരം കൂടിയായിരുന്നു സുശാന്ത് സിങ്ങ് രാജ്പുത്ത്. എംഎസ് ധോണി ബയോപിക്ക് ചിത്രത്തിലൂടെയാണ് സുശാന്ത് എല്ലാവരുടെയും പ്രിയങ്കരനായത്.

  'എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു സച്ചിയേട്ടാ'

  ചിത്രത്തില്‍ ധോണിയായുളള പ്രകടനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരിയുടെതായി പുറത്തിറങ്ങിയ ചിച്ചോരെ എന്ന ചിത്രവും സുശാന്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. കമ്മിറ്റ് ചെയ്ത സിനിമകളെല്ലാം മുടങ്ങിയതും വിഷമഘട്ടത്തില്‍ ആരും ഒപ്പം നില്‍ക്കാതിരുന്നതും കൊണ്ടാണ് നടന്‍ ജീവിതം അവസാനിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചവരെ മറക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല! മോഹന്‍ലാലിനെക്കുറിച്ച് ഉഷ പറഞ്ഞത്

  English summary
  Salman Khan Requested his fans for to stand with sushant singh rajput's family |
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X